ബന്ധുവിന്റെ ശവസംസ്ക്കാര ചടങ്ങുകൾ നടത്തുന്നതിൽ നിന്ന് ദളിത് കുടുംബത്തിന് വിലക്ക്;മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0

മധ്യപ്രദേശ്:ബന്ധുവിന്റെ ശവസംസ്ക്കാര ചടങ്ങുകൾ നടത്തുന്നതിൽ നിന്ന് ദളിത് കുടുംബത്തിന് വിലക്ക്. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ചാന്ദ്പുര ഗ്രാമത്തിലെ കുംഭരാജ് പോലീസ് പരിധിയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത് . ഇത് സംബന്ധിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വെെറലാണ്. ദൃശ്യങ്ങളിൽ, ശവസംസ്കാരത്തിന് ശ്മശാനത്തിന്റെ ഉയർന്ന തട്ട് ഉപയോഗിക്കാൻ കുടുംബത്തെ അനുവദിച്ചിട്ടില്ലെന്ന് ഒരു വ്യക്തി പറയുന്നത് വ്യക്തമാണ്.താഴ്ന്ന ജാതിക്കാർ മരണാനന്തര ചടങ്ങുകൾ നടത്തേണ്ടത് തറ നിരപ്പിൽ നിന്നാണെന്നും ഉയരമുള്ള തട്ട് മേൽജാതിക്കാർക്ക് മാത്രം ഉളളതാണെന്നും ആയിരുന്നു തടസം ഉന്നയിച്ചവരുടെ വാദം.

പ്രദേശവാസിയായ കനയ്യ അഹിർവാർ (70) ആണ് മരിച്ചത്. അന്ത്യോപചാരമർപ്പിക്കുവാൻ ബന്ധുക്കൾ ശ്മശാനത്തിയപ്പോൾ മൂന്നുപേർ ചേർന്ന് തടയുകയും ശേഷം ശ്മശാനത്തിൻ്റെ സമീപത്തുള്ള സ്ഥലത്തേക്ക് മൃതദേഹം മാറ്റുകയുമാണുണ്ടായതെന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്ദ്യോഗസ്ഥൻ സൻജീത്ത് മവാനി പറഞ്ഞു.

നാരായൺ സിംഗ് മീണ,രംഭറോസ് മീണ,ദിലീപ് മീണ എന്നിവരാണ് പ്രതികൾ. ഇവരെ പോലീസ് അറസ്റ്റ ചെയ്യുകയും,പട്ടികജാതി പട്ടികവർഗ വിഭാഗ വ്യവസ്ഥകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. പ്രതികളെ ശനിയാഴ്ച്ച കോടതിയിൽ ഹാജരാക്കുകയും തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തൂ

LEAVE A REPLY

Please enter your comment!
Please enter your name here