റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവർത്തകർ; നിജില മക്കളെ കൊന്ന് ജീവനൊടുക്കിയത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് പോലീസ്; ഭർത്താവ് റെനിസ് പോലീസ് കസ്റ്റഡിയിൽ

0

ആലപ്പുഴ: ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ഇവരുടെ കുടുംബത്തിൽ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കിയിരുന്നു.

അതിനു ശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്‌സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.

റെനീസിന്റെ ഭാര്യ നജ്‌ല (28) മക്കളായ മലാല (ഒന്നര), ടിപ്പു സുൽത്താൻ (5) എന്നിവരാണ് മരിച്ചത്. രണ്ടു മക്കളില്‍ ഇളയ കുട്ടിയായ ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലാണ് കണ്ടെത്തിയത്. അഞ്ചുവയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. റെനീസിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഭർത്താവ് ഡ്യൂട്ടിക്ക് പോയ ശേഷമായിരുന്നു സംഭവം.

കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നെന്നും ക്വാർട്ടേഴ്‌സിൽ ബഹളം കേട്ടിരുന്നെന്നും അയൽവാസികൾ പറഞ്ഞു. ഇന്ന് രാവിലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടില്‍ വരുമ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യാന്‍ റെനീസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഭർത്താവ് റെനിസ് പോലീസ് കസ്റ്റഡിയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here