ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു

0

അരീക്കോട്: മലപ്പുറത്തിന്റെ കിഴക്കന്‍ മലയോരമേഖലയുടെ ആതുരസേവന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ബഹു. കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ‘അരീക്കോട് പോലുള്ള ഇടത്തരം നഗരങ്ങളിലേക്ക് ആസ്റ്റര്‍ എന്ന ലോകോത്തര സ്ഥാപനം കടന്ന് വരുന്ന് കേരളത്തിന്റെ ആതുര സേവനമേഖലയ്ക്ക് നല്‍കുന്ന വലിയ പ്രതീക്ഷയാണ്’ എന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം ഡി യുമായ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ‘ കേരളത്തിലുടനീളം, എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ ലോകോത്തര നിലവാരമുള്ള ആതുര സേവന കേന്ദ്രങ്ങളുടെ ശൃംഖലകള്‍ സ്ഥാപിക്കുക എന്നത് ആസ്റ്റര്‍ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന പ്രധാന ലക്ഷ്യമാണ്, ഇതിനായി സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ ആറാമത്തെ ഹോസ്പിറ്റലാണ് ആസ്റ്റര്‍ മദര്‍, വരും നാളുകളില്‍ കൂടുതല്‍ മേഖലകളില്‍ ആസ്റ്ററിന്റെ സാന്നിദ്ധ്യം വ്യാപിക്കപ്പെടും’ എന്ന് അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ‘ സാമ്പത്തികമായ കാരണങ്ങളുടെ പേരില്‍ ഒരാള്‍ക്ക് പോലും അര്‍ഹമായ ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്, ആസ്റ്റര്‍ മദറിലും ഇതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക’ എന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരങ്ങളോടെയാണ് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറും പ്രര്‍ത്തന നിരതമായ എമര്‍ജന്‍സി വിഭാഗം, കാത്ത് ലാബ് സൗകര്യങ്ങളോട് കൂടിയ കാര്‍ഡിയോളജി വിഭാഗം, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം, ഐ സി യു, നിയോനാറ്റല്‍ ഐ സി യു, വേദനാരഹിത പ്രസവം ഉള്‍പ്പെടെ ലഭ്യമായ ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗം, ന്യൂറോളജി, വൃക്കരോഗ ചികിത്സാ വിഭാഗം, ഡയാലിസിസ് യൂണിറ്റ്, സി ടി സ്‌കാനിംഗ്, 24 മണിക്കൂറും പ്രവര്‍ത്തന നിരതമായ ലബോറട്ടറിയും ബ്ലഡ് ബാങ്കും എന്നിവ ഉള്‍പ്പെടെയുള്ള പല ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും സേവനം അരീക്കോട് മേഖലയില്‍ തന്നെ ആദ്യമായാണ് ലഭ്യമാകുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാ പ്രധാന ചികിത്സാ വിഭാഗങ്ങളുടേയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങില്‍ ആസാദ് മൂപ്പന്‍ (ഫൗണ്ടര്‍ ചെയര്‍മാന്‍ & മാനേജിങ്ങ് ഡയറക്ടര്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍) ചെയര്‍മാന്റെ സന്ദേശം കൈമാറി. ഡോ. അലി അജ്മാന്‍ (വൈസ് ചെയര്‍മാന്‍, ആസ്റ്റര്‍ മിംസ്) പ്രാര്‍ത്ഥനയും ആശംസയും നേര്‍ന്നുകൊണ്ട് ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് ആസ്റ്റര്‍ ഒമാന്‍ & കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ സ്വാഗതം പറഞ്ഞു. ആസ്റ്റര്‍ മദറിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം ഡോ. ഹരി പി എസ് (സി എം എസ് ആസ്റ്റര്‍ മിംസ് കോട്ടക്കല്‍) നടത്തി. പി. കെ. കുഞ്ഞാലിക്കുട്ടി (ബഹു. വേങ്ങര എം എല്‍ എ), പി. കെ. ബഷീര്‍ (ബഹു. ഏറനാട് എം എല്‍ എ), ശ്രീമതി റഫീഖ എം. കെ (ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്), എസ് സുജിത്ത് ദാസ് ഐ പി എസ് (മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട്), ഡോ. രേണുക ആര്‍ (ഡി എം ഒ, മലപ്പുറം), ഡോ. അലി അജ്മാന്‍ (വൈസ് ചെയര്‍മാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍), അനസ് എടത്തൊടിക (ഇന്ത്യന്‍ ഫുട്‌ബോള്‍ താരം) ജസ്റ്റിന്‍ ടി. കെ (കേരള സന്തോഷ് ട്രോഫി ടീം പ്ലയര്‍), മിഥുന്‍ (കേരള സന്തോഷ് ട്രോഫി ടീം പ്ലെയര്‍) എന്നിവര്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ എം എല്‍ എ), ശ്രീ. അഡ്വ. ടി. സിദ്ധിഖ് (കല്‍പ്പറ്റ എം എല്‍ എ), ടി. വി. ഇബ്രാഹിം (കൊണ്ടോട്ടി എം എല്‍ എ), പി. ഉബൈദുള്ള (മലപ്പുറം എം എള്‍ എ), കെ. പി. എ മജീദ് (തിരൂരങ്ങാടി എം എല്‍ എ), പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍ എം എല്‍ എ), ടി. കെ. ടി അബ്ദു ഹാജി (പഞ്ചായത്ത് പ്രസിഡണ്ട്), ശ്രീമതി റംലത്ത് (വാര്‍ഡ് മെമ്പര്‍), അഡ്വ. ഹുസൈന്‍ കോയതങ്ങള്‍ (പ്രസിഡണ്ട്, കെ. പി എച്ച് എ), ഡോ. അനൂപ് വാര്യര്‍ (സി എം എസ്, ആസ്റ്റര്‍ മെഡ്‌സിറ്റി), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ് ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. സൂരജ് കെ. എം (സി എം എസ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഡോ. രാജേഷ് കുമാര്‍ (സി എം എസ്, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍) നന്ദി പറഞ്ഞു.

Leave a Reply