തലാഖ്-ഇ-സുന്നത്ത്’ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലീം യുവതി സുപ്രീം കോടതിയിലെത്തി

0

ന്യൂഡൽഹി ; തലാഖ്-ഇ-സുന്നത്ത്’ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലീം യുവതി സുപ്രീം കോടതിയിലെത്തി. വനിതാ മാദ്ധ്യമപ്രവർത്തക ബേനസീർ ഹീനയാണ് ‘തലാഖ്-ഇ-സുന്നത്തിന്’ എതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

തലാഖ്-ഇ-സുന്നത്തും മുത്വലാഖും ഇസ്ലാം സമുദായത്തിൽ ഭാര്യഭർതൃബന്ധം വേർപെടുത്തുന്നതിനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളാണ് . ഒരു മുസ്ലീം പുരുഷന് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ അവകാശം നൽകുന്നതാണ് തലാഖ്-ഇ-സുന്നത്തും . എന്നാൽ ഈ പ്രക്രിയ ഒറ്റയടിക്ക് നടപ്പാക്കപ്പെടുന്നില്ല. വീണ്ടെടുക്കാവുന്ന വിവാഹമോചനം എന്നും ഇതിനെ വിളിക്കുന്നുണ്ട് . ഇതിൽ പുരുഷൻ മാസത്തിലൊരിക്കൽ തലാഖ് പറയുന്നു. മൂന്നാമത്തെ തലാഖ് പറയുന്നതിനു മുൻപ് ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാൽ, ഭാര്യാഭർത്താക്കന്മാർ തമ്മിൽ യോജിപ്പിന് സാധ്യതയുണ്ട്. എന്നാൽ മുത്വലാഖ് ഒരു തവണ മാത്രമേ നൽകൂ. അതാണ് തലാഖ്-ഇ-സുന്നത്തും മുത്വലാഖും തമ്മിലുള്ള വ്യത്യാസം.



സമുദായത്തിലെ സ്ത്രീകൾ മൃഗീയമായ ഇസ്ലാമിക അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്താൻ തുടങ്ങതിന്റെ തെളിവാണ് ഈ ഹർജിയെന്ന് ബേനസീർ ഹീന പറഞ്ഞു . തലാഖ്-ഇ-സുന്നത്ത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിലും വിവിധ സംഘടനകൾ ഹർജികൾ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ഏകീകൃത സിവിൽ കോഡിന് വേണ്ടിയുള്ള ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ ഹർജികളും വരുന്നത് .



ഷിയകളും സുന്നികളും തലാഖ്-ഇ-സുന്നത്ത് അനുഷ്ഠിക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കോടതിയെ സമീപിച്ച സ്ത്രീ തലാഖ്-ഇ-സുന്നത്തിന്റെ ഇരയാണ്. സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ ഭർതൃവീട്ടുകാർ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഹർജിക്കാരി പറയുന്നു. പിന്നീട് ഭർത്താവും തലാഖ്-ഇ-സുന്നത്ത് നോട്ടീസ് അയച്ചു. എല്ലാ സംഭവങ്ങളും ചൂണ്ടിക്കാട്ടി ഡൽഹി വനിതാ കമ്മീഷനിൽ പരാതി നൽകിയതും എഫ്‌ഐആർ ഫയൽ ചെയ്തതും അവർ ഹർജിയിൽ പറയുന്നുണ്ട് . എന്നാൽ ശരിയത്ത് നിയമപ്രകാരം ഇത് ശരിയാണെന്ന മറുപടിയാണ് ലഭിച്ചത്.



4 വിവാഹങ്ങൾ ഇസ്ലാമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മതഭ്രാന്തരായ നിരവധി മൗലാനകൾ മുസ്ലീം പുരുഷന്മാരെ ഇതിനായി പ്രചോദിപ്പിക്കുകയും ചെയ്യുന്നു .ഇത്തരമൊരു സാഹചര്യത്തിൽ അടുത്ത വിവാഹത്തിന് പുരുഷൻ ഭാര്യയിൽ നിന്ന് അനുവാദം വാങ്ങണമെന്ന് നിർബന്ധമാക്കണം, വീടിന്റെ ആവശ്യങ്ങളും പുതിയ ഭാര്യയുടെ ആവശ്യങ്ങളും നിറവേറ്റാൻ വ്യക്തിക്ക് കഴിയുന്നുണ്ടോ ഇല്ലയോ എന്നത് ഉറപ്പാക്കണം, അടുത്ത വിവാഹം നടത്തുന്നതിന് മുമ്പ്, ജുഡീഷ്യൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം, അതിൽ എല്ലാ ഭാര്യമാരോടും തുല്യമായി പെരുമാറുമെന്ന് കാണിക്കണം, ഇസ്‌ലാമിക് കോഡ് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാക്കണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here