ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

0

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങള്‍ ഏറ്റവും അപകടകരമാകുന്നതെന്തുകൊണ്ട്? മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരുചക്രവാഹനവും അതിന്റെ ഡ്രൈവിംഗും ഏറ്റവും സങ്കീര്‍ണ്ണമാണ് എന്നത് തന്നെയാണ് കാരണം. മറ്റെല്ലാത്തരം വാഹനങ്ങളിലും, കൈകാലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ തക്കവണ്ണം ശരീരം സീറ്റിനോട് ചേര്‍ത്ത് പിടിച്ചാണ് ഇരിയ്‌ക്കേണ്ടത്. ഇരുചക്രവാഹനത്തില്‍ പ്രഷ്ഠഭാഗം സീറ്റിലും കൈപ്പത്തികള്‍ ഹാന്‍ഡിലിലും കാല്‍പാദങ്ങള്‍ ഫൂട്ട് റെസ്റ്റുകളിലും അമര്‍ത്തി ‘അള്ളി’പ്പിടിച്ചിരിയ്ക്കണം. പുറകിലിരിക്കുന്നയാളുടെ ചെറിയ അലംഭാവം പോലും അത്യന്തം അപകടകരമാണെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

‘മേല്‍വിവരിച്ച ഒന്നൊന്നര ഇരിപ്പില്‍ കൈകാലുകളുടെ സ്ഥാനങ്ങള്‍ അണുവിടമാറാതെ ബലമായി ഉറപ്പിച്ച്, ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ വേണം സ്റ്റിയറിംഗ്, ആക്‌സിലറേഷന്‍, ബ്രേക്കിംഗ്, ഗിയര്‍, ക്ലച്ച്, സിഗ്‌നലിംഗ് ലൈറ്റിംഗ് ഹോണ്‍ തുടങ്ങിയ എല്ലാ നിയന്ത്രണോപാധികളും പ്രവര്‍ത്തിപ്പിക്കുവാന്‍.വിരലുകള്‍, കൈപ്പത്തികള്‍, പാദമദ്ധ്യങ്ങള്‍, ഉപ്പൂറ്റികള്‍ ഉള്‍പ്പെടെ വേണ്ടി വരുന്ന വ്യത്യസ്ത ചലനങ്ങള്‍ അഥവാ Micro Skills ഇരുചക്ര ഡ്രൈവിംഗ് സങ്കീര്‍ണ്ണവും ദുഷ്‌കരവുമാക്കുന്നു. ഇരുചക്രവാഹനയാത്രയില്‍ ഏറെ വെല്ലുവിളിയാണ് ഈ സൂക്ഷ്മചലനങ്ങള്‍’- മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here