ദേശീയപാതയില്‍ വലിയചുടുകാട്‌ ജങ്‌ഷനില്‍ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ കാര്‍ തട്ടി മരിച്ചു

0

ആലപ്പുഴ: ദേശീയപാതയില്‍ വലിയചുടുകാട്‌ ജങ്‌ഷനില്‍ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ കാര്‍ തട്ടി മരിച്ചു. ആലപ്പുഴ നഗരസഭ ഇരവുകാട്‌ വാര്‍ഡില്‍ ജീമംഗലം വീട്ടില്‍ ബാബു-കവിത ദമ്പതികളുടെ മകന്‍ അഖില്‍(24)ആണ്‌ മരിച്ചത്‌.
ഇന്നലെ പുലര്‍ച്ചെ 12.45നായിരുന്നു അപകടം. ഇലക്‌ട്രീഷ്യനായ അഖില്‍ ജനറല്‍ ആശുപത്രി ജങ്‌ഷനില്‍നിന്ന്‌ ബൈക്കില്‍ പെട്രോള്‍ നിറച്ച ശേഷം വീട്ടിലേക്കു മടങ്ങുമ്പോള്‍ എതിരേ വന്ന കാര്‍ നിയന്ത്രണംവിട്ട്‌ ബൈക്കില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു, അഖില്‍ തെറിച്ച്‌ റോഡിലേക്ക്‌ വീണു. ഗുരുതരപരുക്കേറ്റ അഖിലിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വലിയ ചുടുകാട്ടില്‍ നടന്നു. സഹോദരി: അഹല്യ. അച്‌ഛന്‍ ബാബു കളര്‍കോട്‌ ജങ്‌ഷനിലെ ഓട്ടോഡ്രൈവറാണ്‌.

Leave a Reply