ഫെഡറേഷന്‍ കപ്പ്‌ സീനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ മല്‍സരങ്ങള്‍ നടന്ന കാലിക്കറ്റ്‌ സര്‍വകലാശാലാ സ്‌റ്റേഡിയത്തിലെ പന്തല്‍ തകര്‍ന്നു

0

സംസ്‌ഥാനത്തു പലയിടത്തും കനത്ത മഴയും കാറ്റും. ഫെഡറേഷന്‍ കപ്പ്‌ സീനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ മല്‍സരങ്ങള്‍ നടന്ന കാലിക്കറ്റ്‌ സര്‍വകലാശാലാ സ്‌റ്റേഡിയത്തിലെ പന്തല്‍ തകര്‍ന്നു. കോട്ടയം ജില്ലയില്‍ അഞ്ചു മണിക്കൂറിലേറെയാണു തുടര്‍ച്ചയായി മഴ പെയ്‌തത്‌.
പന്തല്‍ തകര്‍ന്ന കാലിക്കറ്റ്‌ സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ 25-മതു ഫെഡറേഷന്‍ കപ്പ്‌ സീനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ മല്‍സരങ്ങള്‍ കനത്ത മഴയും കാറ്റുമൂലം ഏറെ നേരം തടസപ്പെട്ടു.
കോട്ടയം ജില്ലയില്‍ പല സ്‌ഥലങ്ങളിലും മഴയ്‌ക്കൊപ്പം മിന്നലും ശക്‌തമായ കാറ്റും ഉണ്ടായിരുന്നെങ്കിലും മുന്‍ ദിവസങ്ങളിലേതുപോലെ വലിയ നാശമുണ്ടായില്ല. പാലാ ടൗണില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട്‌ രൂപപ്പെട്ടു. എന്‍.എച്ച്‌. 183-ല്‍ പാമ്പാടിക്കു സമീപം മരം വീണ്‌ അര മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. പടിഞ്ഞാറന്‍ മേഖലയില്‍ പുഞ്ചക്കൊയ്‌ത്ത്‌ നടക്കുന്ന പാടശേഖരങ്ങളിലെ കര്‍ഷകര്‍ കനത്ത മഴമൂലം നഷ്‌ട ഭീതിയിലാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here