ആംബുലൻസ് ഡ്രൈവർമാ‍ർ ചോദിച്ച അമിത കൂലി നൽകാനില്ലാതെ മകന്റെ മൃതദേഹം പിതാവ് ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു

0

തിരുപ്പതി (ആന്ധ്രപ്രദേശ്) ∙ ആംബുലൻസ് ഡ്രൈവർമാ‍ർ ചോദിച്ച അമിത കൂലി നൽകാനില്ലാതെ മകന്റെ മൃതദേഹം പിതാവ് ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു. തിരുപ്പതിയിലെ ആർയുഐഎ ഗവ. ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി മരിച്ച 10 വയസ്സുകാരന്റെ മൃതദേഹം 90 കിലോമീറ്റർ അകലെയുള്ള അന്നമയ്യ ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്കു കൊണ്ടുപോകാൻ പണം നൽകാനില്ലാത്ത പിതാവിന് വേറെ നിവൃത്തിയില്ലായിരുന്നു.

ഇതിന്റെ വിഡിയോ മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തതോടെയാണു സംഭവം വിവാദമായത്. ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഏർപ്പെടുത്തിയിരുന്ന ‘മഹാപ്രസ്ഥാനം’ വാഹന സൗകര്യം, ആംബുലൻസ് മാഫിയ തകർത്തെന്നു ടിഡിപി നേതാവ് നാരാ ലോകേഷ് ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here