ശ്രേയസ്- റിഷഭ് പോരാട്ടം; ടോസ് കൊല്‍ക്കത്തയ്ക്ക്; ഡൽഹിയെ ബാറ്റിംഗിനയച്ചു

0

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുന്നു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത ടീം മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ റിഷഭ് പന്തിന്‍റെ ഡല്‍ഹിയില്‍ ആന്‍‌റിച് നോര്‍ക്യക്ക് പകരം ഖലീല്‍ അഹമ്മദ് പ്ലേയിംഗ് ഇലവനിലെത്തി.

ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യർ ഡൽഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവിയിൽ നിന്ന് കരകയറാനാണ് ഡൽഹിയിറങ്ങുന്നത്. ഇരു ടീമും 29 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. കൊൽക്കത്ത പതിനാറിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലടക്കം മൂന്ന് തവണയാണ് ഡൽഹിയും കൊൽക്കത്തയും ഏറ്റുമുട്ടിയത്. രണ്ട് കളിയിൽ കൊൽക്കത്തയും ഒരു കളിയിൽ ഡൽഹിയും ജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here