പുരാവസ്‌തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിൽ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

0

പുരാവസ്‌തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിൽ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊച്ചി മെട്രോ സ്റ്റേഷൻ സിഐ അനന്ത ലാലിനെയാണ് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്.

മോൻസൻ മാവുങ്കലിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് ആരോപണം. കൊച്ചി മെട്രോ ഇൻസ്പെക്‌ടർ അനന്തലാൽ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ.

ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരം ഇവരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ക്രൈം ബ്രാ‌ഞ്ച് എസ്‌പിക്കാണ് അന്വേഷണത്തിന്റെ ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here