സുധാകരൻ തയ്യാറാക്കിയ പുനഃസംഘടന പട്ടികയെ എതിർത്തത് കെസി; പട്ടികയുടെ അന്തിമഘട്ടത്തിൽ സംസ്ഥാനത്തെ നേതാക്കൾ തമ്മിൽ തർക്കമുണ്ടായതോടെ ഹൈക്കമാൻഡ് ഇടപെടൽ; രാജ്യസഭാ വിവാദം കൂടി ആയതോടെ ഹൈക്കമാൻഡുമായി ഇടഞ്ഞ് സുധാകരനും; പുനഃസംഘടന അനിശ്ചിതത്വത്തിൽ, സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്

0

കൊച്ചി: മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവച്ച് മൂന്നു മാസത്തോളം നീണ്ട പുനഃസംഘടനാ പ്രക്രിയയാണു കെപിസിസി നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നു. എന്നാൽ പട്ടികയുടെ അന്തിമഘട്ടത്തിൽ സംസ്ഥാനത്തെ നേതാക്കൾ തമ്മിൽ തർക്കമുണ്ടായതോടെ ഹൈക്കമാൻഡ് ഇടപെടലുണ്ടായി. പിന്നാലെ രാജ്യസഭാ വിവാദവുമെത്തി. സുധാകരൻ ഹൈക്കമാണ്ടുമായി കൊമ്പു കോർക്കുന്ന അവസ്ഥയും വന്നു.

അതിന് ശേഷം അംഗത്വവിതരണത്തിൽ ശ്രദ്ധയൂന്നേണ്ടി വന്നതോടെ പുനഃസംഘടന പാതിവഴിക്കായി. നിലവിലെ സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്നതാണ് പൊതു വിലയിരുത്തൽ.

കേരളത്തിലെ ഡിസിസി-ബ്ലോക്ക്-കെപിസിസി സെക്രട്ടറി പുനഃസംഘടന കോൺഗ്രസ് ഹൈക്കമാണ്ട് ഉപേക്ഷിച്ചേക്കും. എ-ഐ ഗ്രൂപ്പുകളെ തള്ളിമാറ്റി സംഘടന കൈപ്പിടിയിൽ ഒതുക്കാനുള്ള വ്യാമോഹം പൊളിയുമെന്ന് ഉറപ്പായതോടെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പുനഃസംഘടന തന്നെ അട്ടിമറിച്ചത്. കെ സുധാകരൻ ദിവസങ്ങളോളം ഉറക്കമിളച്ച് പണിയെടുത്തത് വെറുതെയായി.

സംഘടനാ തിരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടത്തിലേക്കു കോൺഗ്രസ് കടന്ന സ്ഥിതിക്ക്, കെപിസിസി നടത്തിപ്പോന്ന പുനഃസംഘടനാ പ്രക്രിയ ഉപേക്ഷിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി പുനഃസംഘടനയ്ക്കു മാറ്റിവയ്ക്കാൻ സമയമില്ലെന്നാണ് നേതൃത്വം പറയുന്നത്. ഇത് വളരെ നേരത്തെ തന്നെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുൻകൂട്ടി കണ്ടിരുന്നു.

മൂന്നാഴ്ച മുമ്പ് സുധാകരൻ തയ്യാറാക്കിയ പുനഃസംഘടനാ പട്ടിക കെ സി വേണുഗോപാൽ ഈ പട്ടികയെ എതിർത്തു. ഇതിന് പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പെത്തി. തുടർന്നുണ്ടായ വിവാദങ്ങൾ കോൺഗ്രസിന്റെ സ്ഥിതി കൂടുതൽ അവതാളത്തിലാക്കി. ഈ സാഹചര്യത്തിലാണ് പുനഃസംഘടന വേണ്ടെന്ന തീരുമാനത്തിലേക്ക് ഹൈ കമാൻഡ് കടക്കുന്നത്.

എംലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നീക്കം. ഇതു വെട്ടി ജേബി മേത്തറെ കെസി രാജ്യസഭയിൽ എത്തിച്ചു. പിന്നാലെ ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ സുധാകരന് വന്നു. ആശുപത്രി ചികിൽസ കഴിഞ്ഞ് അദ്ദേഹം വീണ്ടും സജീവമായി. ഇതെല്ലാം കാരണം പുനഃസംഘടനയിലെ തുടർ ചർച്ചകൾ നടന്നില്ല. സംഘടനാ തെരഞ്ഞെടുപ്പിലെ പുതിയ ഘട്ടം തുടങ്ങുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇനി പുനഃസംഘടന വേണ്ടെന്നാണ് ഹൈക്കമാണ്ട് നിലപാട്. സുധാകരനും ഇത് അംഹീകരിച്ചേക്കും.

ഇന്നു കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര യോഗം കെ.സുധാകരൻ വിളിച്ചിട്ടുണ്ട്. രാവിലെ 11ന് ഓൺലൈൻ വഴിയുള്ള യോഗത്തിന്റെ അജൻഡ അംഗത്വവിതരണമാണെങ്കിലും പുനഃസംഘടന ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. ഹൈക്കമാൻഡുമായി സുധാകരൻ ചർച്ച നടത്തിയിട്ടുണ്ട്. അംഗത്വ വിതരണത്തിൽ ലക്ഷ്യം ഉറപ്പിക്കാനാണ് സുധാകരന്റെ നീക്കം. പരമാവധി അംഗങ്ങളെ ചേർത്തുവെന്ന് സുധാകരൻ ഉറപ്പിക്കും.

മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവച്ച് മൂന്നു മാസത്തോളം നീണ്ട പുനഃസംഘടനാ പ്രക്രിയയാണു കെപിസിസി നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നു. എന്നാൽ പട്ടികയുടെ അന്തിമഘട്ടത്തിൽ സംസ്ഥാനത്തെ നേതാക്കൾ തമ്മിൽ തർക്കമുണ്ടായതോടെ ഹൈക്കമാൻഡ് ഇടപെടലുണ്ടായി. പിന്നാലെ രാജ്യസഭാ വിവാദവുമെത്തി. സുധാകരൻ ഹൈക്കമാണ്ടുമായി കൊമ്പു കോർക്കുന്ന അവസ്ഥയും വന്നു.

അതിന് ശേഷം അംഗത്വവിതരണത്തിൽ ശ്രദ്ധയൂന്നേണ്ടി വന്നതോടെ പുനഃസംഘടന പാതിവഴിക്കായി. നിലവിലെ സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്നതാണ് പൊതു വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here