“രാ​ഹു​ൽ സ്റ്റെ​ബി​ലി​റ്റി ഇ​ല്ലാ​ത്ത നേ​താ​വ്’: രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​ജെ. കു​ര്യ​ൻ

0

കോ​ട്ട​യം: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. രാ​ഹു​ൽ സ്റ്റെ​ബി​ലി​റ്റി ഇ​ല്ലാ​ത്ത നേ​താ​വാ​ണ്. രാ​ഹു​ൽ അ​ല്ലാ​തെ മ​റ്റൊ​രാ​ൾ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കു​ര്യ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ര​ക്ഷ​പ്പെ​ടാ​ൻ രാ​ഹു​ൽ അ​ല്ലാ​തെ മ​റ്റൊ​രാ​ൾ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ആ​ക​ണം. പ്ര​സി​ഡ​ന്‍റ് നെ​ഹ്റു കു​ടും​ബ​ത്തി​ൽ​നി​ന്നു ത​ന്നെ വേ​ണ​മെ​ന്നി​ല്ല. ന​ടു​ക്ക​ട​ലി​ൽ കാ​റ്റി​നും കോ​ളി​നും ഇ​ട​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു ക​പ്പ​ലി​നെ ഏ​തു​ത​ര​ത്തി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു പോ​ക​ണം, അ​താ​ണ് ക​പ്പി​ത്താ​ൻ ചെ​യ്യേ​ണ്ട​ത് എ​ന്നി​രി​ക്കെ രാ​ഹു​ൽ ഒ​ളി​ച്ചോ​ടി​യ നേ​താ​വാ​ണെ​ന്നും കു​ര്യ​ൻ വി​മ​ർ​ശി​ച്ചു.

കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​ത്ത ഒ​രു പാ​ർ​ട്ടി​യാ​യി കോ​ൺ​ഗ്ര​സ് അ​ധഃ​പ​തി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഹു​ലി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ കോ​ക്ക​സു​മാ​യി മാ​ത്രം ആ​ലോ​ചി​ച്ചു​ള്ള​താ​ണ്. അ​നു​ഭ​വ​ജ്ഞാ​നം ഇ​ല്ലാ​ത്ത ചി​ല​രാ​ണ് ഈ ​കോ​ക്ക​സി​ലു​ള്ള​തെ​ന്നും കു​ര്യ​ൻ വി​മ​ർ​ശി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here