രാജസ്ഥാനെ ബാറ്റിങ്ങിനയച്ച് ലഖ്നൗ; ഇരുടീമുകളും ഇറങ്ങുന്നത് മാറ്റങ്ങളോടെ

0

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഏറ്റവും ഒടുവിൽ 4.5 ഓവറിൽ രാജസ്ഥാൻ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റൺസെടുത്തിട്ടുണ്ട്. ജോസ് ബട്ലറും ദേവദത്ത് പടിക്കലുമാണ് ക്രീസിൽ.

ലഖ്നൗ ടീമില്‍ എവിന്‍ ലൂയിസിന് പകരം മാര്‍ക്കസ് സ്റ്റോയിനിസും ആന്‍ഡ്ര്യു ടൈക്ക് പകരം ചമീരയും അന്തിമ ഇലവനിലെത്തി. രാജസ്ഥാന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. നവദീപ് സെയ്നിക്ക് പകരം കുല്‍ദീപ് സെന്നും യശസ്വി ജയ്‌സ്വാളിന് പകരം റാസി വാന്‍ഡര്‍ ഡസ്സനും റോയല്‍സിന്‍റെ അന്തിമ ഇലവനിലെത്തി.

തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് രാഹുലിന്‍റെ നേതൃത്വത്തില്‍ ലഖ്‌നൗ ഇറങ്ങുന്നതെങ്കില്‍ രണ്ട് വമ്പന്‍ ജയങ്ങളോടെ സീസണ്‍ തുടങ്ങിയ രാജസ്ഥാന്‍ മൂന്നാം മത്സരത്തില്‍ ആര്‍സിബിക്കെതിരെ തോല്‍വി വഴങ്ങിയിരുന്നു.

170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഓവറില്‍ 12 റണ്‍സിലേറെ ജയിക്കാന്‍ വേണ്ടപ്പോള്‍ സഞ്ജുവിന്‍റെ ഫീല്‍ഡ് പ്ലേസിംഗിനെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതുപോലെ സമ്മര്‍ദ്ദഘടത്തില്‍ മികച്ച ബൗളറായ യുസ്‌വേന്ദ്ര ചാഹലിനെ ഉപയോഗിക്കാതെ നവദീപ് സെയ്‌നിയെ പന്തേല്‍പ്പിച്ച സഞ്ജുവിന്‍റെ തീരുമാനവും പിഴച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here