സംഗീത സംവിധായകനെന്ന നിലയില്‍ ലഭിച്ച പ്രതിഫലത്തിനു സേവനനികുതി അടയ്‌ക്കാതെ വീഴ്‌ച വരുത്തിയതിന്‌ ഇളയരാജയ്‌ക്കു ജി.എസ്‌.ടി. വകുപ്പിന്റെ നോട്ടീസ്‌

0

ചെന്നൈ: സംഗീത സംവിധായകനെന്ന നിലയില്‍ ലഭിച്ച പ്രതിഫലത്തിനു സേവനനികുതി അടയ്‌ക്കാതെ വീഴ്‌ച വരുത്തിയതിന്‌ ഇളയരാജയ്‌ക്കു ജി.എസ്‌.ടി. വകുപ്പിന്റെ നോട്ടീസ്‌.
2013-15 കാലയളവില്‍ നികുതി ഇനത്തില്‍ 1.87 കോടി രൂപയാണ്‌ ഇളയരാജ അടയ്‌ക്കാനുള്ളത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്നുവട്ടം നോട്ടീസ്‌ നല്‍കിയിട്ടും ഇളയരാജ പ്രതികരിച്ചില്ല. വിവിധ ചിത്രങ്ങള്‍ക്കു സംഗീത സംവിധാനം നിര്‍വഹിച്ചതിനു സിനിമാ നിര്‍മാതാക്കളില്‍നിന്നു പറ്റിയ പ്രതിഫലത്തെ അടിസ്‌ഥാനമാക്കിയുള്ള സേവനനികുതി അടയ്‌ക്കാനായിരുന്നു നോട്ടീസ്‌. വകുപ്പിന്റെ നോട്ടീസിനു മറുപടി നല്‍കാതിരുന്നതോടെ ജി.എസ്‌.ടി. ചെന്നൈ മേഖലാ അധികൃതര്‍ ഇളയരാജയ്‌ക്കു കാരണം കാണിക്കല്‍ നോട്ടീസ്‌ അയയ്‌ക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണഘടനാ ശില്‍പ്പി ബി.ആര്‍. അംബേദ്‌കറെയും താരതമ്യം ചെയ്‌ത്‌ ഇളയരാജ നടത്തിയ പരാമര്‍ശങ്ങള്‍ അടുത്തിടെ വിവാദമായിരുന്നു. അംബേദ്‌കറെപ്പോലെ മോദിയും സാമൂഹിക പരിഷ്‌കര്‍ത്താവാണെന്നായിരുന്നു ഒരു പുസ്‌തകത്തിന്റെ ആമുഖത്തില്‍ ഇളയരാജ കുറിച്ചത്‌. ഇളയരാജയുടെ മോദിസ്‌തുതി നികുതിയടയ്‌ക്കാതെ രക്ഷപ്പെടാനാണെന്ന വിമര്‍ശനമാണു സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here