സംഗീതം പഠിക്കാനെത്തിയ 16 വയസുകാരി-യെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

0

തളിപ്പറമ്പ്‌: സംഗീതം പഠിക്കാനെത്തിയ 16 വയസുകാരി-യെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
കാര്‍ത്തികപുരം ഉദയഗിരിയി-ലെ അട്ടേങ്ങാട്ടില്‍ ജിജി ജേക്കബി(50)നാണ്‌ ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതി ജഡ്‌ജി സി. മുജീബ്‌ റഹ്‌മാന്‍ ശിക്ഷ വിധിച്ചത്‌. 2015 ല്‍ ഓണാവധിക്കായിരുന്നു സംഭവം. കരുവഞ്ചാല്‍ വെള്ളാ-ട്ടെ ശ്രുതി മ്യൂസിക്കല്‍സ്‌ എന്ന സ്‌ഥാപനത്തില്‍ ഓര്‍ഗണ്‍ പഠിക്കാന്‍ ചെന്ന 16 വയസുകാരി-യെയാണ്‌ സ്‌ഥാപനത്തില്‍വച്ചു പല തവണ ബലാത്സംഗം ചെയ്‌തത്‌. പെണ്‍കുട്ടിയു-ടെ നഗ്‌ന വീഡി-യോകള്‍ മറ്റുള്ളവരെ കാണിക്കു-മെന്നു പറഞ്ഞു ഭീഷണി-പ്പെടുത്തിയതിനു രണ്ടു വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്‌.
ആലക്കോട്‌ സി.ഐയായിരുന്ന പി.-കെ. സുധാകരനാണ്‌ കേസന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌-പെഷല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറി-മോള്‍ ജോസ്‌ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here