കഴക്കൂട്ടത്ത്‌ ഗുണ്ടാസംഘം യുവാവിന്‌ നേരെ ബോംബെറിഞ്ഞു

0

തിരുവനന്തപുരം: കഴക്കൂട്ടത്ത്‌ ഗുണ്ടാസംഘം യുവാവിന്‌ നേരെ ബോംബെറിഞ്ഞു. ആക്രമണത്തില്‍ യുവാവിന്റെ കാല്‍ തകര്‍ന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ക്ല ീറ്റസിന്‌ (34) ആക്രമണത്തില്‍ പരിക്കേറ്റു.
ബൈക്കിലെത്തിയ മൂന്നംഗ സംഘം സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന ക്ലീറ്റസിനു നേര്‍ക്ക്‌ ബോംബെറിയുകയായിരുന്നു.
ബോംബേറില്‍ വലതുകാല്‍ തകര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റക്ല ീറ്റസിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിമാഫിയാ സംഘമാണ്‌ അക്രമം നടത്തിയതെന്നു വ്യക്‌തമാക്കിയ പോലീസ്‌ പ്രതികളെ തിരിച്ചറിഞ്ഞതായി വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here