ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു

0

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന വ്യക്തമാക്കി.

ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിഭാ​ഗത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ഷോപിയാൻ പൊലീസ്, സിആർപിഎഫ്, കരസേന എന്നിവരുടെ സംയുക്ത സേനയാണ് ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുന്നത്. ഈ വർഷം മാത്രം ഇതുവരെ 41 ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here