രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കു വെല്ലുവിളിയായിരിക്കുമെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

0

കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ വിജയം സ്വന്തമാക്കിയെങ്കിലും രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കു വെല്ലുവിളിയായിരിക്കുമെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

രാ​ജ്യ​ത്തെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ പ​കു​തി​യി​ലേ​റെ ബി​ജെ​പി ഇ​ത​ര പാ​ർ​ട്ടി​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട മ​മ​ത പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ബി​ജെ​പി നേ​തൃ​ത്വ​ത്തെ ഓ​ർ​മി​പ്പി​ച്ചു. യു​പി​യി​ൽ ഭ​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കു ഇ​ത്ത​വ​ണ കൂ​ടു​ത​ൽ എം​എ​ൽ​എ​മാ​രു​ണ്ട്- മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​ജൂ​ലൈ 24 നു ​രാ​ഷ്‌​ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും. രാ​ജ്യ​സ​ഭ​യി​ലെ 233 അം​ഗ​ങ്ങ​ൾ​ക്കു പു​റ​മേ ലോ​ക്സ​ഭ​യി​ലെ 543 അം​ഗ​ങ്ങ​ളും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ 4,120 പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ 4,896 വോ​ട്ട​ർ​മാ​രാ​ണ് രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here