ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ പാകിസ്ഥാനെ നിര്‍ബന്ധിച്ച വിദേശ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

0

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ പാകിസ്ഥാനെ നിര്‍ബന്ധിച്ച വിദേശ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനെ അടിമയായാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കണക്കാക്കുന്നതെന്ന് ഇമ്രാന്‍ കുറ്റപ്പെടുത്തി. 

സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി രണ്ട് സുരക്ഷിത ഇടനാഴി; ഷെല്ലിങ് നിര്‍ത്തിവെച്ച് റഷ്യ; രാജ്‌നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തി
”നിങ്ങള്‍ എന്താണ് കരുതിയത്? നിങ്ങള്‍ പറയുന്നതെന്തും ഞങ്ങള്‍ അനുസരിക്കുമെന്നോ? ഞങ്ങള്‍ അടിമകളാണെന്നോ?”- ഇമ്രാനെ ഉദ്ധരിച്ച് ആര്‍ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്ക്ക് ഇത്തരമൊരു കത്തെഴുതാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാവുമോയെന്ന് ഇമ്രാന്‍ ചോദിച്ചു.

യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാനു കത്തെഴുതിയത്. നിഷ്പക്ഷ നിലപാട് അവസാനിപ്പിച്ച് റഷ്യക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കാനായിരുന്നു ആവശ്യം. ഇന്ത്യയും നിഷ്പക്ഷ നിലപാടാണ് എടുത്തതെന്നും ഈ രാജ്യങ്ങളൊന്നും കത്തയിച്ചില്ലെന്നും ഇമ്രാന്‍ പറഞ്ഞു. 

അഫ്ഗാനില്‍ നാറ്റോയെ പന്തുണച്ചതിന്റെ പേരില്‍ പാകിസ്ഥാന് ഒരുപാടു നഷ്ടങ്ങളുണ്ടായെന്ന് ഇമ്രാന്‍ ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ റഷ്യയുമായി സൗഹൃദത്തിലാണ്, ഞങ്ങള്‍ അമേരിക്കയുമായും ചൈനയുമായും യൂറോപ്പുമായും സൗഹൃദത്തിലാണ്. ഞങ്ങള്‍ പ്രത്യേകിച്ച് ഒരു ക്യാംപിലുമില്ല”- ഇമ്രാന്‍ പറഞ്ഞു.

യുഎന്‍ പൊതുസഭയിലെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ 34 രാജ്യങ്ങളാണ് വിട്ടുനിന്നത്.
 

LEAVE A REPLY

Please enter your comment!
Please enter your name here