വിവാഹവാഗ്ദാനം നല്‍കി പരിചയപ്പെട്ട യുവതിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

0

കോട്ടയം: വിവാഹവാഗ്ദാനം നല്‍കി പരിചയപ്പെട്ട യുവതിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. എറണാകുളം ഉദയംപേരൂര്‍ പുല്ല്യാട്ട് വിഷ്ണുകൃപ വീട്ടില്‍ അയ്യപ്പദാസിനെ (31) ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

മാട്രിമോണിയല്‍ പരസ്യം വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചശേഷമാണ് തട്ടിപ്പ് നടത്തിയത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ വകയില്‍ ലഭിക്കാനുള്ള ഒന്‍പത് പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതിയില്‍നിന്ന് രണ്ട് പവനിലേറെ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ യുവതി പോലീസില്‍ പരാതി നല്‍കി. മണിമല പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. ഷാജിമോന്‍, എസ്.ഐ. ബോബി വര്‍ഗീസ്, എ.എസ്.ഐ. എം.ജെ. ജോഷി, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here