ഐഎസ്എൽ ഫുട്ബോൾ സെമിയിൽ എടികെ മോഹൻ ബഗാനെ തകർത്ത് ഹൈദരാബാദ് എഫ്സി ഫൈനലിൽ

0

പനാജി: ഐഎസ്എൽ ഫുട്ബോൾ സെമിയിൽ എടികെ മോഹൻ ബഗാനെ തകർത്ത് ഹൈദരാബാദ് എഫ്സി ഫൈനലിൽ. ഇതോടെ പുതിയ ചാന്പ്യൻമാരുടെ ഉദയത്തനാണ് ഗോവ കാത്തിരിക്കുന്നത്.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ നേ​രി​ടും. ര​ണ്ട് ത​വ​ണ ഫൈ​ന​ലി​ൽ എ​ത്തി​യെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ കി​രീ​ട മോ​ഹം ബാ​ക്കി​യാ​ണ്. ഹൈ​ദ​രാ​ബാ​ദി​ന്‍റെ ആ​ദ്യ ഫൈ​ന​ലാ​ണി​ത്. ഇ​തോ​ടെ ഫ​റ്റോ​ർ​ഡ​യി​ൽ പു​തി​യ ചാ​ന്പ്യ​ൻ​മാ​ർ പി​റ​ക്കും.

ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചെ​ങ്കി​ലും ഫൈ​ന​ൽ എ​ത്തി​പ്പിടി​ക്കാ​ൻ എ​ടി​കെ​യ്ക്ക് ആ​യി​ല്ല. ആ​ദ്യ​പാ​ദ​ത്തി​ലെ 3-1 ജ​യ​ത്തി​ന്‍റെ ബ​ല​ത്തി​ൽ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-2ന്‍റെ ജ​യ​ത്തോ​ടെ ഹൈ​ദ​രാ​ബാ​ദ് ഫൈ​ന​ലി​ന് ടി​ക്ക​റ്റെ​ടു​ത്തു.

എ​ടി​കെ​യെ ഇ​ന്ന് നി​ർ​ഭാ​ഗ്യം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. നി​ര​വ​ധി അ​വ​സ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും ഹൈ​ദ​രാ​ബാ​ദി​ന്‍റെ പ്ര​തി​രോ​ധ കോ​ട്ട ത​ക​ർ​ക്കാ​ൻ എ​ടി​കെ​യ്ക്കാ​യി​ല്ല.

റോ​യ് കൃ​ഷ്ണ​യാ​ണ് എ​ടി​കെ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. 79-ാം മി​നി​റ്റി​ലാ​ണ് റോ​യ് കൃ​ഷ്ണ​യ്ക്ക് ഹൈ​ദ​രാ​ബാ​ദി​ന്‍റെ പ്ര​തി​രോ​ധ കോ​ട്ട​യി​ൽ ചെ​റി​യൊ​രു വി​ള്ള​ൽ വീ​ഴ്ത്താ​ൻ ആ​യ​ത്. ഇ​ന്ന് ജ​യി​ച്ചെ​ങ്കി​ലും നി​രാ​ശ​യോ​ടെ എ​ടി​കെ ക​ളം വി​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here