ഫണ്ടില്‍ അവകാശികളില്ലാതെ കിടക്കുന്ന തുകയില്‍നിന്ന് 100 കോടി രൂപ മുതിര്‍ന്ന പൗരര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം ഇ.പി.എഫ്. ബോര്‍ഡ് യോഗം

0

ഗുവാഹാട്ടി : ഫണ്ടില്‍ അവകാശികളില്ലാതെ കിടക്കുന്ന തുകയില്‍നിന്ന് 100 കോടി രൂപ മുതിര്‍ന്ന പൗരര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം ഇ.പി.എഫ്.( ട്രസ്റ്റിന്റെ ബോര്‍ഡ് യോഗം പരിഗണിക്കുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഗുവാഹാട്ടിയില്‍ ചേരുന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നത്.

പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2021-22 വര്‍ഷത്തേക്കുള്ള പലിശനിരക്ക് നിശ്ചയിക്കാനും, പെന്‍ഷന്‍ പദ്ധതി രൂപീകരിക്കാനുമാണ് യോഗം പ്രധാനമായും ചേരുന്നത്. 2020-21-ല്‍ എട്ടര ശതമാനമായിരുന്നു പലിശ. ഓഹരിവിപണിയിലെ ഇടിവും, യുക്രൈന്‍ റഷ്യ യുദ്ധവും കണക്കിലെടുത്ത് പലിശ നിരക്കില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്.

എന്നാല്‍ വലിയ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. 15,000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് പെന്‍ഷന്‍ ഫണ്ടില്‍ കൂടുതല്‍ തുക അടയ്ക്കാനുള്ള പെന്‍ഷന്‍ പരിഷ്‌കരണമാണ് പരിഗണനയിലുള്ളത്. 2014-ല്‍ ഭേദഗതിചെയ്ത നിലവിലെ പദ്ധതിപ്രകാരം ശമ്പളം എത്രയായാലും 15,000 രൂപയുടെ 8.33 ശതമാനമേ പെന്‍ഷന്‍ പദ്ധതിയിലേക്ക് വിഹിതമായി നല്‍കാനാവൂ. വളരെ തുച്ഛമായ തുകയാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്.

ഇത് പരിഹരിക്കാനാണ് പുതിയ നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. ഇതിലൂടെ പിഎഫില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുപാതികമായി പെന്‍ഷന്‍ ലഭിക്കും. നേരത്തെ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇ.പി.എഫ്. ട്രസ്റ്റിന്റെ ബോര്‍ഡ് യോഗം പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here