ഹോട്ടലില്‍ വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

0

ഹോട്ടലില്‍ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സംസ്കാരം. അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്‍റെയും ഡിക്‌സിയുടെയും മകള്‍ ഒരുവയസും എട്ടുമാസവും പ്രായമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.15 ഓ​ടെ അ​ങ്ക​മാ​ലി ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ നോറയുടെ സം​സ്‌​കാ​രം ന​ട​ന്നു. കു​ട്ടി​യു​ടെ അ​മ്മ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് മൂ​ത്ത​കു​ട്ടി​യെ മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ല്‍ വി​ട്ടു.

സം​ഭ​വ​ത്തി​ല്‍ സ​ജീ​വി​ന്‍റെ അ​മ്മ സി​പ്സി (52)യു​ടെ കാ​മു​ക​നും പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യു​മാ​യി ജോ​ണ്‍ ബി​നോ​യ് ഡി​ക്രൂ​സി​നെ (28) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നോ​റ മ​രി​യ കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി​യെ ലോ​ഡ്ജി​ലെ ശു​ചി​മു​റി​യി​ലെ ബ​ക്ക​റ്റി​ല്‍ വെ​ള്ളം​നി​റ​ച്ച് ത​ല​കു​നി​ച്ച് നി​റു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ സി​പ്സി ത​ന്നി​ലേ​ക്ക് അ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ഇ​തി​നാ​യി കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ താ​നാ​ണെ​ന്ന് മ​റ്റു​ള്ള​വ​രോ​ട് പ​റ​യു​ക​യും ചെ​യ്ത​താ​ണ് പ്ര​തി​യെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here