പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ച്‌ യുക്രൈന്‍ സര്‍ക്കാര്‍

0

കീവ്‌: പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ഗോതമ്പ്‌, ചോളം, ധാന്യങ്ങള്‍, മാംസം, ഉപ്പ്‌ എന്നിവയുടെ കയറ്റുമതി നിരോധിച്ച്‌ യുക്രൈന്‍ സര്‍ക്കാര്‍.
കാബിനറ്റ്‌ പാസാക്കിയ പ്രമേയം അനുസരിച്ച്‌ ഓട്‌സ്‌, തിന, കുതിരയ്‌ക്കു കൊടുക്കുന്ന ഗോതമ്പ്‌, പഞ്ചസാര, ഉപ്പ്‌, ഗോതമ്പ്‌, കന്നുകാലികളും അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്‌.
റഷ്യന്‍ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്ത്‌ നിലനില്‍ക്കുന്ന മാനുഷിക പ്രതിസന്ധി തരണം ചെയ്യാനും, ജനസംഖ്യയുടെ നിര്‍ണായക ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ ആവശ്യം നിറവേറ്റുവാനുമാണ്‌ പുതിയ തീരുമാനം സര്‍ക്കാര്‍ െകെക്കൊണ്ടതെന്നു യുക്രൈന്‍ കാര്‍ഷിക നയ ഭക്ഷ്യ മന്ത്രി റൊമാന്‍ ലെഷ്‌ചെങ്കോ അറിയിച്ചു.
യൂറോപ്യന്‍ കമ്മിഷന്റെ കണക്കുകള്‍പ്രകാരം യൂറോപ്പിലെ കാര്‍ഷിലോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ്‌ യുക്രൈന്‍. റഷ്യയും യുക്രൈനുമാണ്‌ ആഗോള തലത്തില്‍ ഗോതമ്പ്‌ കയറ്റുമതിയുടെ 30 ശതമാനവും െകെയ്യാളുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here