പണിയെടുപ്പിക്കും, കൂലി ചോദിച്ചാല്‍ കൈമലര്‍ത്തും’; 19 മുതല്‍ സമരം, കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ സിഐടിയു

0

തിരുവനന്തപുരം: ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ സിഐടിയു . അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താനാണ് സിഐടിയുവിന്‍റെ നീക്കം. 28 ന് സൂചനാ പണിമുടക്കും 19 മുതൽ ചീഫ് ഓഫീസുകൾക്ക് മുന്നിൽ സിഐടിയു സമരവും നടത്തും. പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരെന്നും സിഎംഡിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നു. കിട്ടുന്ന പണം ഫലപ്രദമായി മാനേജ്മെന്‍റ് വിനിയോഗിക്കുന്നില്ല. കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165 കോടി വകമാറ്റി ചിലവഴിച്ചതായും സിഐടിയു ആരോപിച്ചു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി.

Leave a Reply