സഞ്ജുവിനെ മരണം തട്ടിയെടുത്തത് ഏറെ കാത്തിരുന്ന് കിട്ടിയ ജോലിയില്‍ കയറി മണിക്കൂറുകള്‍ക്കുളളില്‍

0

മുംബൈ: മുംബൈ ഹൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മലയാളിയായ സഞ്ജു ഫ്രാന്‍സിസ് (38) നാടിന്റെ നൊമ്പരമാകുന്നു. കണ്ണൂര്‍ ചാലാട് പടന്നപാലം കൃപയില്‍ പരേതനായ സണ്ണി ഫ്രാന്‍സിസിന്റെ മകന്‍ സഞ്ചു ഏറെ കാത്തിരുന്ന് കിട്ടിയ ജോലിയില്‍ കയറി മണിക്കൂറുകള്‍ക്കുളളിലാണ് മരണപ്പെട്ടത്. രണ്ടുമാസം മുമ്പാണ് ജോലിക്കായി മുംബൈയിലെത്തിയത്.

ഒ.എന്‍.ജി.സി യുടെ കാറ്ററിങ് കരാര്‍ നോക്കുന്ന സറാഫ് കോര്‍പ്പറേഷനില്‍ ജോലിക്കു കയറിയത്. അപകടം നടന്ന ദിവസം രാവിലെ 11.30 ഓടെയാണ് മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചു അടക്കം ഒമ്പതുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കടലില്‍ വീഴുന്നത്.

സൈന്യത്തിലെ ജോലിക്കിടെ പിതാവ് മരിച്ചതിനാല്‍ അവിടെ ജോലികിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എന്നാണ് സുഹൃത്തായ വിശാഖ് പറയുന്നത്. ഇത് വൈകിയതോടെയാണ് ജോലി തേടി സഞ്ജു മുംബൈയിലെത്തിയത്.

സഞ്ജുവിന്റെ അമ്മയും സഹാദരനും ഒരു ബന്ധുവും ബുധനാഴ്ച മുംബൈയിലെത്തി. മൃതദേഹം കൂപ്പര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധന കഴിഞ്ഞ് വ്യാഴാഴ്ച മുതദേഹം നാട്ടിലേക്ക് അയക്കാനാണ് തീരുമാനമെന്ന് കാറ്ററിങ് കമ്പനി സറഫ് കോര്‍പ്പറേഷന്‍ മാനേജര്‍ ഭുപേന്ദര്‍ ഥാപ്പ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here