ഇന്ത്യക്കാരെ യുക്രൈന്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുന്നെന്ന്‌ റഷ്യ

0

ദില്ലി: ഇന്ത്യക്കാരെ യുക്രൈന്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുന്നെന്ന്‌ റഷ്യ. ഇന്ത്യക്കാരെ സുരക്ഷിതമായി റഷ്യ വഴി ഇന്ത്യയിലേക്ക്‌ എത്തിക്കാന്‍ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചു. ഇതിനായി റഷ്യന്‍ വിമാനങ്ങള്‍ ഉപയോഗിക്കാമെന്നും ചര്‍ച്ചയില്‍ റഷ്യ അറിയിച്ചതായാണ്‌ വിവരം.
ഖാര്‍കീവിലെ സാഹചര്യവും ഇരുവരും വിലയിരുത്തി. യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിക്കാമെന്ന്‌ റഷ്യ ഉറപ്പ്‌ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Leave a Reply