ന്യൂഡൽഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചോരും. എ.കെ. ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് നടപടി തീരുമാനിക്കുന്നത്.
അച്ചടക്ക സമിതി തോമസിനോട് വിശദീകരണം ചോദിക്കും. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി. കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിർദേശം. കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻ നിലപാട്.