കേരളം കടക്കെണിയിലേക്ക്; മുന്നറിയിപ്പുമായി ആർബിഐ;

0

തിരുവനന്തപുരം: സംസ്ഥാനം വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ആർബിഐ. ഉയർന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സൂചിപ്പിച്ചിരിക്കുന്നത്. ഡെപ്യൂടി ഗവര്‍ണര്‍ മൈകല്‍ ദേബബ്രത പത്രയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഒരു സംഘം സാമ്പത്തിക വിദഗ്ധരുടെ ലേഖനം ശ്രീലങ്കന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പ്രസിദ്ധീകരിച്ചത്.

‘ഭാരമായ കടബാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, രാജ്യത്തെ സംസ്ഥാന സര്‍കാരുകള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക അപകടസാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക’ എന്നാണ് റിപോര്‍ട് പറയുന്നത്. കേരളം, രാജസ്താന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ 2026-27 ആകുമ്പോഴേക്കും കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം 35% കവിയുമെന്ന് റിപോര്‍ടില്‍ പറയുന്നു. ‘ഈ സംസ്ഥാനങ്ങള്‍ അവരുടെ കടത്തിന്റെ കാര്യത്തിൽ കാര്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്,’ എന്നും ചൂണ്ടിക്കാണിക്കുന്നു.

എല്ലാ സംസ്ഥാന സര്‍കാരുകളുടെയും മൊത്തം ചിലവിന്റെ പകുതിയോളം വരുന്ന 10 സംസ്ഥാനങ്ങളെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എല്ലാ സൂചകങ്ങളെയും അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സൂചനകള്‍ കണക്കിലെടുത്ത്, ഏറ്റവും സമ്മര്‍ദമുള്ള അഞ്ച് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തു – ബീഹാര്‍, കേരളം, പഞ്ചാബ്, രാജസ്താന്‍, പശ്ചിമ ബംഗാള്‍. 2020-21ല്‍ 15-ാം ധനകാര്യ കമീഷന്‍ നിശ്ചയിച്ച കടബാധ്യത കേരളം മറികടന്നതായി ലേഖനത്തില്‍ പറയുന്നു. കേരളവും മറ്റ് രണ്ട് സംസ്ഥാനങ്ങളും – രാജസ്താന്‍, പശ്ചിമ ബംഗാള്‍ – 2022-23 ല്‍ കടവും ധനക്കമ്മിയും സംബന്ധിച്ച കമീഷന്റെ ലക്ഷ്യങ്ങള്‍ മറികടക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

മൊത്തം ചിലവില്‍, റവന്യൂ ചിലവിന്റെ വിഹിതം 90% വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളമുണ്ട്. ഇത് ചിലവുകളുടെ ഗുണനിലവാരം മോശമാക്കുന്നു. കേരളമുള്‍പെടെ അഞ്ച് സംസ്ഥാനങ്ങളിലെ മൊത്തം റവന്യൂ ചിലവിന്റെ 35 ശതമാനത്തിലധികം പലിശ, പെന്‍ഷന്‍, ഭരണച്ചെലവ് എന്നിവ ഉള്‍പെപ്പെടെയുള്ള പ്രതിബദ്ധതയുള്ള ചിലവുകളാണ്. അതിനാൽ വികസന ചിലവുകള്‍ ഏറ്റെടുക്കുന്നതിന് പരിമിതമായ സാമ്പത്തിക ഇടം നല്‍കുന്നെന്നും ലേഖനത്തില്‍ പറയുന്നു.

ജാര്‍ഖണ്ഡ്, കേരളം, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സബ്സിഡി വര്‍ധിപ്പിച്ച ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. സമീപകാലത്ത്, സംസ്ഥാന സര്‍കാരുകള്‍ അവരുടെ സബ്സിഡിയുടെ ഒരു ഭാഗം സൗജന്യമായി വിതരണം ചെയ്യാന്‍ തുടങ്ങി. ‘സൗജന്യ രൂപത്തിലുള്ള നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ ഖജനാവിന് കനത്ത ഭാരം വരുത്തുക മാത്രമല്ല, വിപണി വായ്പയിലൂടെ ധനസഹായം നല്‍കുകയാണെങ്കില്‍ ആദായത്തിന്മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും,’ റിപോര്‍ട് പറയുന്നു.

ഏറ്റവും മികച്ച ദീര്‍ഘകാല ക്ഷേമ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ചിലവുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാന സര്‍കാരുകളോട് റിപോര്‍ട് ആവശ്യപ്പെടുന്നു. കൂടാതെ, ഓരോ സാമൂഹിക മേഖലയിലെ പദ്ധതികള്‍ക്കും ഒരു സൂര്യാസ്തമയ നിബന്ധന ഉണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറണമെന്നും നിര്‍ദേശിക്കുന്നു.

കര്‍ശന പരിശോധന മറികടന്ന് അനിത എത്തിയത് ആർക്കൊപ്പം..; ആരാണ് ശുപാർശ ചെയ്ത പ്രവീൺ.? വിശദ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: മോൺസൺ കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയ സംഭവം വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്. നിരവധി ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് നേരെ ഉയർന്നത്. ഇപ്പോഴിതാ സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയാണ് അനിത പുല്ലയിൽ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയതെന്ന വിവരമാണ് പുറത്ത് വരുന്നത്. സഭാ ടിവിക്ക് സാങ്കേതികസഹായം നൽകുന്ന ബിറ്റ് റേറ്റ് സൊല്യൂഷൻസുമായി സഹകരിക്കുന്ന പ്രവീൺ എന്നയാളിനൊപ്പമാണ് അനിത പുല്ലയിൽ എത്തിയത്.

ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതൽ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു. സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‍ഫോം സൗകര്യം ഒരുക്കുന്ന ഏജൻസിയാണ് ബിറ്റ് റേറ്റ് സൊല്യൂഷൻസ്. ഇവർക്ക് ബില്ലുകൾ കൈമാറാൻ സഹായിക്കുന്നയാളാണ് പ്രവീൺ. ഇയാൾക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. സീരിയൽ നിർമാതാവ് കൂടിയാണ് അനിതയ്ക്ക് സഹായം ചെയ്തുകൊടുത്ത പ്രവീൺ. വിവരം ലഭിച്ചതോടെ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സ്പീക്കർ ചീഫ് മാർഷലിന് നിർദേശം നൽകിയിട്ടുണ്ട്.

പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാർഷലും സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്സില്ലാതെ അനിത സഭാ സമുച്ചയത്തിൽ കടന്നത് പ്രവീണിന്‍റെ ശുപാർശയിൻമേലാണ് എന്നാണ് വ്യക്തമാകുന്നത്. അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിൽ കയറിയതിൽ പങ്കില്ലെന്ന തരത്തിൽ നോർക്ക നേരത്തേ തന്നെ കൈ കഴുകിയിരുന്നു. ഓപ്പൺ ഫോറത്തിന്‍റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഡെലിഗേറ്റുകളുടെ പട്ടിക നോർക്ക പുറത്തുവിടാത്തതിൽ ദുരൂഹത തുടരുകയാണ്. വിശദമായി നിയമസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്താനാണ് സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം.

പ്രത്യേക പാസുള്ളവർക്ക് മാത്രം നിയമസഭ സമുച്ചയത്തിനകത്ത് കയറാൻ അനുമതിയുള്ള ലോക കേരള സഭയിൽ തട്ടിപ്പുകേസിലെ ആരോപണ വിധേയ എങ്ങനെ എത്തിയെന്നതിൽ ഇന്ന് പകലും തികഞ്ഞ അവ്യക്തതയാണുണ്ടായിരുന്നത്. സഭാ സമുച്ചയത്തിന് പുറത്ത് കാർ പോർച്ചിന് സമീപം സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് പാസ് വാങ്ങി പങ്കെടുക്കാം. എന്നാൽ ഇത് ഉപയോഗിച്ച് ശങ്കരനാരായണൻ തമ്പി ബാളിന് പുറത്തുള്ള വരാന്തയിൽ കയറാനാകില്ല. അതിനാൽത്തന്നെ ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ച് അനിത അകത്തു കടന്നതാകാം എന്ന നോർക്കയുടെ വിശദീകരണം വിശ്വസനീയമായിരുന്നില്ല താനും.

പാസ്സ് ധരിക്കാതെയാണ് അനിത പുല്ലയിൽ രണ്ട് ദിവസവും ഈ വരാന്തയിൽ ചുറ്റിക്കറങ്ങുകയും പ്രവാസി വ്യവസായികൾക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത്. പ്രവാസി സംഘടനകൾക്കും മലയാളം മിഷൻ വഴി വിദ്യാർത്ഥികൾക്കുമാണ് ഓപ്പൺ ഫോറം പാസ് നൽകിയത്. അതേസമയം 351 അംഗലോകകേരളസഭയിൽ 296 പേരാണ് പങ്കെടുത്തത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളിൽ നിന്ന് അനിതയെ സംരക്ഷിക്കാൻ സഭാ ടിവി ഓഫീസിനകത്ത് രണ്ടരമണിക്കൂർ ചെലവഴിക്കാൻ അനുവദിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാകും. സഭാ ടി വി യ്ക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ ഏജൻസിയിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് പ്രവീൺ വഴിയാണ് അനിത പുല്ലയിൽ അകത്ത് കയറിയതെന്ന് വ്യക്തമായത്.

എംപിമാർക്ക് പോലും സഭാ സമുച്ചയത്തിനകത്ത് കടക്കാൻ സ്പീക്കറുടെ അനുമതി വേണ്ടപ്പോൾ കുറ്റാരോപിത കടന്നു കൂടിയതിനെ രൂക്ഷഭാഷയിലാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ”മുഖ്യമന്ത്രി അധികാരത്തിലേറിയപ്പോൾ പറഞ്ഞത് ഇനിയുള്ള ഭരണത്തിൽ അവതാരങ്ങളുണ്ടാകില്ല എന്നാണ്. ഇപ്പോൾ ഷാജ് കിരണിനെയും കൂട്ടിയാൽ ദശാവതാരമായി”, പ്രതിപക്ഷനേതാവ് വി ഡി സതീശൻ പരിഹസിച്ചു.

വിശദമായ അന്വേഷണം നടത്തി സ്പീക്കർക്ക് റിപ്പോർട്ട് നൽകാനാനാണ് ചീഫ് മാർഷലിന്‍റെ തീരുമാനം. സ്വന്തം വാഹനത്തിലാണ് അനിത സഭയിൽ നിന്ന് മടങ്ങിയതെന്നാണ് കണ്ടെത്തൽ. എന്നാൽ അനിത ലോകകേരളസഭാ വേദിയിലേക്ക് ഒരു ചാനൽ വാഹനത്തിലാണ് എത്തിയതെന്ന ആരോപണവും ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here