സാംസ്കാരിക നേതാക്കള്‍ സാമൂഹിക പ്രശ്നങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദൻ

0

: സാംസ്കാരിക നേതാക്കള്‍ സാമൂഹിക പ്രശ്നങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദൻ. . എ‍‍ഴുത്തുകാർ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടതില്ല. അവരെ അവരുടെ കാര്യങ്ങൾക്ക് വിടണം. ശരിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കുമെന്നും സച്ചിദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

കറുത്ത മാസ്ക്, വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതോ പോലീസ് ഉദ്യോഗസ്ഥന്‍റെ ബുദ്ധിയിൽ ഉദിച്ചതാണ് നിയന്ത്രണങ്ങൾക്ക് പിന്നിലെന്നും സച്ചിദാനന്ദൻ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് അതിക്രമത്തെ അപലപിക്കുന്നതായും യുഎപിഎ, അനാവശ്യ അറസ്റ്റുകൾ എന്നിവ ശരിയല്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here