സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൽ തന്നെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഴ് മണിക്കുള്ള അറിയിപ്പിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിലെ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പങ്കുവച്ചിട്ടുള്ളത്.

അതേസമയം സംസ്ഥാനത്ത് നാളെ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ ജാഗ്രതയായിരിക്കും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here