കൊച്ചി: എറണാകുളം ജില്ലയിൽ കെറെയിൽ സർവെ താത്ക്കാലികമായി നിർത്തിവച്ചു. പോലീസ് സുരക്ഷ ഉറപ്പാക്കിയാലെ സർവേ നടത്താനാകുവെന്ന് ഏജൻസി അറിയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനത്തിലെത്തിയത്. ഏജൻസി ഇക്കാര്യം കെറെയിൽ അധികൃതരെ അറിയിച്ചു.
വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും പ്രതിഷേധക്കാർ കേട് പാടുകൾ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കി