മംഗളൂരു: സൂറത്കൽ സ്വദേശി ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മംഗളൂരു സ്വദേശിയായ അജിത്ത് ഡിസുസയാണ് അറസ്റ്റിലായത്. കൊലപാതക സംഘം എത്തിയ കാറോടിച്ചത് ഇയാളാണെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
വെള്ളിഴായ്ച രാത്രിയാണ് നാലംഗ സംഘം ഫാസിലിനെ വെട്ടികൊലപ്പെടുത്തിയത്. കുറച്ച് ദിവസങ്ങളായി ദക്ഷിണ കന്നഡ മേഖലയിൽ നടന്ന് വരുന്ന അക്രമ സംഭവങ്ങളിലെ ഒടുവിലത്തേതായിരുന്നു ഇത്.