ഓണത്തിന് ഇടുക്കി-ചെറുതോണി അണക്കെട്ടുകളിലെയും സമീപത്തെയും വിസ്മയക്കാഴ്ചകൾ കാണാൻ സർക്കാർ അനുമതി

0

ചെറുതോണി: ഓണത്തിന് ഇടുക്കി-ചെറുതോണി അണക്കെട്ടുകളിലെയും സമീപത്തെയും വിസ്മയക്കാഴ്ചകൾ കാണാൻ സർക്കാർ അനുമതി. ഞായറാഴ്ചമുതൽ ഒക്ടോബർ 31 വരെ സന്ദർശനാനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റുനിരക്ക്.

ഡാമിനു മുകളിൽക്കൂടി സഞ്ചരിക്കുന്നതിന് ബഗ്ഗി കാർ സൗകര്യവുമുണ്ട്. ചെറുതോണി-തൊടുപുഴ പാതയിൽ പാറേമാവ് ഭാഗത്തുനിന്നുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.

ബുധനാഴ്ചകളിൽ ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതികപരിശോധനകളും നടക്കുന്നതിനാൽ അന്ന് പൊതുജനങ്ങൾക്ക് സന്ദർശനാനുമതിയില്ല. മാത്രമല്ല ഇടുക്കി റിസർവോയറിൽ ബോട്ടിങ് സൗകര്യവും. 20 പേർക്ക് ഒരേസമയം യാത്രചെയ്യാവുന്ന ബോട്ടാണ് ഇടുക്കി വൈൽഡ് ലൈഫ് ഒരുക്കിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here