സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ സന്ദര്‍ശിച്ചു.
വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കര്‍ദ്ദിനാളിനെ സ്വീകരിച്ചു. വെള്ളാപ്പള്ളിയുടെ കുടുംബസുഹൃത്ത് പാലാ സ്വദേശി ടോമിയും കര്‍ദ്ദിനാളിനൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് എത്തിയ കര്‍ദ്ദിനാള്‍ ദീര്‍ഘനേരം വസതിയില്‍ ചെലവഴിച്ച ശേഷമാണു മടങ്ങിയത്. സൗഹൃദസന്ദര്ശനമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു