ജോ​ർ​ദാ​നി​ൽ വി​ഷ​വാ​ത​ക ദു​ര​ന്തം: 10 മ​ര​ണം, 250ലേ​റെ പേ​ർ ആ​ശു​പ​ത്രി​യി​ൽ

0

ജോർദാനിലെ അഖാബ തുറമുഖത്തുണ്ടായ വിഷവാതക ചോർച്ചയിൽ പത്ത് പേർ മരിക്കുകയും 250ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിഷവാതകം നിറച്ച ടാങ്ക് നീക്കിയപ്പോൾ നിലത്ത് വീണ് തകരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ക്ലോ​റി​ൻ വാ​ത​ക​മാ​ണ് ചോ​ർ​ന്ന​തെ​ന്നാണ് ആ​ദ്യ നി​ഗ​മ​നം. ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞ​തി​നാ​ൽ താ​ത്കാ​ലി​ക ആ​ശു​പ​ത്രി തു​റ​ന്ന​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ജോ​ർ​ദാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം അ​ധി​കൃ​ത​ർ പ്ര​ദേ​ശം അ​ട​ച്ചു​പൂ​ട്ടി​യ​താ​യും വാ​ത​ക ചോ​ർ​ച്ച കൈ​കാ​ര്യം ചെ​യ്യാ​ൻ വി​ദ​ഗ്ധ​രെ അ​യ​ച്ച​താ​യും ഡ​യ​റ​ക്ട്രേ​റ്റ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ജോ​ർ​ദാ​നി​ലെ ഏ​ക തു​റ​മു​ഖ​മാ​ണ് അ​ഖാ​ബ. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ന്‍റെ ട്വി​റ്റ​ർ പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​ഷ​വാ​ത​കം നി​റ​ച്ച ടാ​ങ്ക് നീ​ക്കു​മ്പോ​ൾ താ​ഴെ വീ​ഴു​ന്ന​തും തു​ട​ർ​ന്ന് മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള വാ​ത​കം വാ​യു​വി​ലേ​ക്ക് ഉ​യ​രു​ന്ന​തും കാ​ണാം.

Leave a Reply