എളമ്പിലേരി പുഴയിൽ പ്രകൃതി ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അപകടത്തിൽപ്പെട്ട തമിഴ് ദമ്പതികളിൽ യുവതി മരിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. സേലം സ്വദേശി ഡാനിയൽ സഹായരാജിന്റെ(35) ഭാര്യ യൂനിസ് നെൽസനാണ് (31) ഇന്നു പുലർച്ചെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. എളമ്പിലേരിയിലെ റിസോർട്ടിൽ എത്തിയതായിരുന്നു ദമ്പതികൾ. പ്രകൃതിദൃശ്യങ്ങൾ കാമറയിൽ പകർത്തുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി ആശുപത്രിയിലെത്തിച്ചത്. ഡാനിയൽ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു