കണ്ണൂർ: വീട്ടിൽ തനിച്ചായിരുന്ന വയോധികയെ റിപ്പർ മോഡലിൽ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി മാലമോഷ്ടിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. മൂന്ന് അവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. തലക്ക് അടിയേറ്റ 78 കാരിയായ കാർത്ത്യായനി കണ്ണൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം നടന്നത്. വീട്ടിലെത്തിയ അജ്ഞാതൻ കാർത്യായനിയുടെ അടുത്ത് വെള്ളത്തിന് ചോദിക്കുകയായിരുന്നു. കാർത്ത്യായനി വെള്ളമെടുക്കാനായി പിറകിൽനിന്ന് കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് തറയിൽ വീണ കാർത്തിയായനിയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച കള്ളൻ കടന്നു കളഞ്ഞു.
വൈകുന്നേരം മകൻ സജീവൻ വീട്ടിലെത്തിയ സമയത്താണ് കാർത്ത്യായനി അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.