കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണ ഉറപ്പു നല്കി ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംപിമാരും നേതാക്കളും ജന്തര്‍ മന്തറില്‍ നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
നിങ്ങളെക്കാള്‍ വലിയ രാജ്യസ്നേഹികള്‍ വേറെയില്ല. കണ്ണുതുറന്ന് കപട ദേശീയവാദികളെയും വ്യാജസ്നേഹികളെയും തിരിച്ചറിയുക. നിങ്ങളുടെ പോരാട്ടത്തില്‍ രാജ്യവും കോണ്‍ഗ്രസും ഒപ്പമുണ്ടാകും. ഈ പദ്ധതി സൈന്യത്തെ തകര്‍ക്കും- പ്രിയങ്ക ഗാന്ധി പറഞ്ഞു. സമാധാനപരമായി പ്രതിഷേധം തുടരാനും അവര്‍ അഭ്യര്‍ഥിച്ചു.