കോട്ടയം: കോട്ടയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുളള തര്‍ക്കത്തിനിടെ ഒരാള്‍ വെട്ടേറ്റു മരിച്ചു. ഒഡിഷ സ്വദേശി ശിക്ഷക് ആണ് മരിച്ചത്. പ്രതി ഒഡിഷ സവദേശിയായ രാജേന്ദ്ര ഗീഡയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം നടന്നത് ഭാര്യയെക്കുറിച്ച് അശ്ലീലമായി സംസാരിച്ചതിനാണ് പ്രതി ശിക്ഷകിനെ വെട്ടിയത്.