ലോക പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സമാപന സമ്മേളനം ജൂൺ 19 ന്. പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 2-നാണ് പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
വിവിധ പദ്ധതികളുടെ ഭാഗമായി കീഴില്ലം സർക്കാർ യൂ.പി സ്കൂളിൽ നക്ഷത്ര വൃക്ഷ ഉദ്യാന നിർമ്മിതിയും പരിസ്ഥിതി ബോധവൽക്കരണ ക്യാമ്പയിനും നടത്തി.
രായമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ മിനി ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ എച്ച് എം ജീന പീറ്റർ സ്വാഗതവും. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വനം വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ഡെപ്യൂട്ടി കൺസർവേറ്റർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു
സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്രൻ നായർ പരിസ്ഥിതി സന്ദേശവും. pc എൽദോസ്, mk രാജു, വർഗീസ് p ചെറിയാൻ, TB ജയൻ (HM. SNLP school okkal ) എന്നിവർ ആശംസയും
ജയ ബാബു കൃതജ്ഞതയും രേഖപ്പെടുത്തി