“‘ചെരിപ്പിടാൻ പോലും സമ്മതിക്കാതെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്; ഫോൺ പിടിച്ചെടുത്തു’; വിജിലൻസ് വിട്ടയച്ച സരിത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

0

പാലക്കാട്: സരിത്തിനെ വിട്ടയച്ച് വിജിലൻസ്. ബലമായി പിടിച്ചികൊണ്ടു പോയതാണെന്ന് സരിത്ത് വെളിപ്പെടുത്തി. ചെരിപ്പിടാൻ പോലും സമ്മതിക്കാതെയാണ് ഫ്ലാറ്റിൽ നിന്ന് വലിച്ചിഴച്ച് കൊണ്ട് പോയത്. ഫോൺ പിടിച്ചെടുത്തന്നും സരിത്ത് വ്യക്തമാക്കുന്നു. 16ന് തിരുവനന്തപുരത്ത് വിജിലൻസ് ഓഫീസ് ഹാജരാകാൻ നോട്ടീസ് നൽകി.

‘പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന നുണ പ്രചാരണം’

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സർക്കാരിനെതിരായ നുണ പ്രചാരണം. എന്നിട്ടും ജനങ്ങൾ ഇടത് സർക്കാരിനെ നെഞ്ചിലേറ്റി. വീണ്ടും അധികാരത്തിലേറ്റി എന്നായിരുന്നു പിണറായി വിജയൻറെ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോൺഫറൻസിൽ സംസാരിക്കവേയാണ് പ്രതികരണം.

‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സർക്കാരിനെതിരായ നുണ പ്രചാരണം. എന്നിട്ടും ജനങ്ങൾ ഇടത് സർക്കാരിനെ നെഞ്ചിലേറ്റി. വീണ്ടും അധികാരത്തിലേറ്റി. ഇത് ഞങ്ങടെ സർക്കാറാണെന്ന്, ഞങ്ങൾക്ക് ഒപ്പം നിന്ന സർക്കാരാണ്. ഏത് ആപത്ഘതട്ടിലും ഞങ്ങളെ കയ്യൊഴിയാൻ തയ്യാറായിട്ടില്ലെന്ന് ജനങ്ങൾ നെഞ്ച് തൊട്ട് പറഞ്ഞു. അതാണ് നമ്മൾക്ക് ആവശ്യമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അവരുടെ നയം തുടരട്ടെ’. അത് അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.”

LEAVE A REPLY

Please enter your comment!
Please enter your name here