റൊമേനിയയിൽ തീവ്രവലതുപക്ഷത്തിന് ശക്തമായ തിരിച്ചടി; പ്രസിഡന്റ് പദത്തിലേക്ക് പുരോഗമനവാദിയായ നിക്കുസോർ ഡാൻ

0

ബുചാറസ്റ്റ്: റൊമേനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തിന് വൻ തിരിച്ചടി. തീവ്ര വലതുപക്ഷ നിലപാടുകളുള്ള ജോർജ്ജ് സൈമണെ പരാജയപ്പെടുത്തി പുരോ​ഗമനവാദിയായ നിക്കുസോർ ഡാൻ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക്. നിലവിൽ ബുചാറസ്റ്റ് മേയറായി സേവനം അനുഷ്ഠിക്കുന്ന നിക്കുസോർ ഡാൻ നേടിയത് അട്ടിമറി വിജയമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ നിക്കുസോർ ഡാൻ വിജയം ഉറപ്പിച്ചിരുന്നു. 4.69 ദശലക്ഷം വോട്ടുകൾ എണ്ണിക്കഴി‍ഞ്ഞപ്പോൾ 54.34 ശതമാനംവോട്ടുകളാണ് നിക്കുസോർ ഡാൻ സ്വന്തമാക്കിയത്. അതേസമയം, എതിർ സ്ഥാനാർത്ഥി ജോർജ്ജ് സൈമണ് 45.66 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

തീവ്ര വലതുപക്ഷ നിലപാടുകാരനായ ജോർജ്ജ് സൈമണെ പുരോ​ഗമനവാദിയായ നിക്കുസോർ ഡാൻ പരാജയപ്പെടുത്തിയതിന്റെ ആ​ഹ്ലാദത്തിലാണ് റൊമേനിയ. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ രാഷ്ട്രീയത്തിൽ നിന്ന് പ്രേരിതമായ രീതിയിൽ റൊമേനിയയെ നയിക്കുമെന്നായിരുന്നു ജോർജ്ജ് സൈമന്റെ പ്രഖ്യാപനം. ബുചാറസ്റ്റിലെ പുരോഗമനവാദിയായ മേയറാണ് ഗണിത ശാസ്ത്രജ്ഞൻ കൂടിയായ ഡാൻ.

ബുചാറസ്റ്റിലെ നിക്കുസോർ ഡാനിന്റെ വസതിയിലേക്ക് ആയിരങ്ങളാണ് ആശംസകളുമായി എത്തുന്നത്. പുതുതലമുറ വോട്ടർമാരാണ് ഇവരിലേറെയുമെന്നതാണ് ശ്രദ്ധേയമായ കാര്യം. റൊമേനിയയുടെ പുനർ നിർമ്മാണം നാളെ മുതൽ ആരംഭിക്കുന്നതയാണ് ഡാൻ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ചത്. വിജയം നിങ്ങളുടേതാണെന്നും നിക്കുസോർ ഡാൻ അണികളോട് പ്രതികരിച്ചു.യുക്രൈനുള്ള പിന്തു തുടരുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നുമാണ് ഡാൻ പ്രചാരണ വേളയിൽ വിശദമാക്കിയത്.

വിവാദമായ റഷ്യൻ ഇടപെടലുകൾക്ക് പിന്നാലെ റദ്ദാക്കിയ ആദ്യ ഘട്ട ബാലറ്റുകൾക്ക് ആറ് മാസത്തിന് ശേഷമാണ് റൊമേനിയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യൻ യൂണിയനിൽ വീറ്റോ അധികാരമുള്ള വ്യക്തിയാണ് റൊമേനിയൻ പ്രസിഡൻറ്. സൈനിക സഹായങ്ങൾ തീരുമാനിക്കുന്ന ഡിഫെൻസ് കൌൺസലിന്റെ അധികാരവും റൊമേനിയയ്ക്ക് ആണ്. യൂറോപ്യൻ യൂണിയനും നാറ്റോ അനുകൂല നിലപാടാണ് ഡാനുള്ളത്.

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതിക്കു നേരേ പൊലീസിന്റെ ക്രൂരത; കുടിവെള്ളം പോലും നൽകിയില്ല; സംഭവം നമ്മുടെ കേരളത്തിൽ

പേരൂർക്കട: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതിക്കു നേരേ പൊലീസിന്റെ ക്രൂരത. കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിക്കാൻ പോലും അനുവദിക്കാതെ മണിക്കൂറുകളോളമാണ് യുവതിയെ പൊലീസ് സ്റ്റേഷനിലിരുത്തിയത്. കുടിവെള്ളം പോലും നൽകിയില്ലെന്നും ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നുമാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ബിന്ദു ആരോപിക്കുന്നത്. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ് ഐ പ്രസാദ്, പ്രസന്നൻ എന്നിവരടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്.

കഴിഞ്ഞ മാസം 23 നാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു കണ്ണീരോടെ പറയുന്നു.

ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. അത് ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല കസ്റ്റഡിയിലെടുത്ത കാര്യം പൊലീസ് വീട്ടിലറിയിച്ചുമില്ല. വീട്ടിലേക്ക് വിളിക്കണമെന്ന ആവശ്യവും പൊലീസുകാർ അനുവദിച്ചില്ലെന്നും ബിന്ദു പറയുന്നു.പിന്നീട് മാല വീണ്ടെടുക്കാൻ ബിന്ദുവുമായി പൊലീസ് വീട്ടിലേയ്ക്കെത്തിയപ്പോൾ മാത്രമാണ് കസ്റ്റഡിയിലാണെന്ന
കാര്യം വീട്ടുകാർ അറിയുന്നത്.

ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ; അതിവേഗം പടരുന്നെന്ന് റിപ്പോർട്ട്

0

ന്യൂയോർക്ക്: അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാൻസറാണ് ബെഡനെ ബാധിച്ചിരിക്കുന്നത്. എല്ലുകളിലേക്കും കാൻസർ വ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ചികിത്സ തേടിയത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ സ്കോറിൽ 10ൽ 9 ആണ് ബെഡന്റെ രോഗാവസ്ഥ. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വിശദമാക്കുന്നത്. കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുന്നതായാണ് കാൻസർ ഗവേഷണ കേന്ദ്രം വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ബൈഡനും കുടുംബവും ചികിത്സാ സാധ്യതകളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ട്. രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് വിശദമാക്കുന്നത്. 2024ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെുപ്പിൽ നിന്ന് ബൈഡൻ പിന്മാറാൻ നിർബന്ധിതനായി ഒരു വർഷം കഴിയുമ്പോഴാണ് 82കാരനായ ബൈഡന്റെ കാൻസർ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്. ആരോഗ്യത്തേയും പ്രായത്തേയും കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിന് പിന്നാലെയാണ് ബൈഡൻ പ്രസിഡൻറ് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നത്. അമേരിക്കൻ പ്രസിഡൻറ് പദവ് വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്.

പുരുഷന്മാരിൽ എറ്റവും സാധാരണമായി കാണുന്ന കാൻസർ ബാധയിൽ രണ്ടാം സ്ഥാനമാണ് പ്രോസ്റ്റേറ്റ് കാൻസറിനുള്ളത്.100ൽ 13 പുരുഷന്മാർക്കും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ കാൻസർ നേിടേണ്ടി വരുന്നതായാണ് അമേരിക്കയിലെ കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കൻ പ്രസിഡന്റ് പദ​വി അവസാനിച്ചതോടെ ബൈഡൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചിരുന്നു, എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. ഏപ്രിലിൽ ചിക്കാഗോയിൽ ഭിന്നശേഷയുള്ളവർക്കായി നടന്ന ‘അഡ്വക്കേറ്റ്സ്, കൗൺസിലേഴ്‌സ് ആൻഡ് റിപ്രസെന്ററ്റീവ്‌സ് ഫോർ ദ ഡിസേബ്ൾഡ്’ എന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി ജോ ബൈഡൻ പങ്കെടുത്തിരുന്നു.

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനാകാൻ ലിയോ പതിനാലാമൻ; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

0

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിന്നാലാമനെ മാർപാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങ് വത്തിക്കാനിൽ തുടങ്ങി. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടക്കുന്നത്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമായിരിക്കും സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിക്കുന്നത്. അൽപ്പസമയത്തിനകം പാപ്പയുടെ കാർമികത്വത്തിൽ കുര്‍ബാന ആരംഭിക്കും.

കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ കുർബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. അമേരിക്കയിലെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും , സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുടങ്ങിയവരും എത്തും.കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയാണ്.

സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിലാണ് ചടങ്ങുകളുടെ ആരംഭം. ബസിലിക്കയുടെ അടിയിലുള്ള വിശുദ്ധപത്രോസിന്റെ ശവകുടീരം, പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രാർഥന. റോമിലെ ബിഷപ്പും (ലിയോ പതിന്നാലാമൻ മാർപാപ്പ) ആദ്യ മാർപാപ്പയായ പത്രോസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്. തുടർന്ന് രണ്ട് ഡീക്കന്മാർ പാലിയം, മുക്കുവന്റെ മോതിരം, ബൈബിൾ എന്നിവയേന്തി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക്‌ മുന്നിൽ ഒരുക്കിയിരിക്കുന്ന അൾത്താരയിലേക്ക്‌ പോകും. ഇവിടെയാണ് പാലിയവും മുക്കുവന്റെ മോതിരവും അണിയിക്കൽ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ.

സുവിശേഷവായനയ്ക്കുശേഷം ലിയോ പതിന്നാലാമനെ മാർപാപ്പയുടെ സ്ഥാനചിഹ്നങ്ങൾ അണിയിക്കും. മൂന്ന്‌ ഭൂഖണ്ഡങ്ങളിൽനിന്നുള്ള ഓരോ കർദിനാൾമാരാണ് ഇത്‌ നിർവഹിക്കുക. ആദ്യത്തെയാൾ ലിയോ പതിന്നാലാമനെ പാലിയം അണിയിക്കും. രണ്ടാമത്തെയാൾ, മാർപാപ്പയ്ക്ക് ദൈവികസഹായം തേടുന്ന പ്രാർഥന ചൊല്ലും. മൂന്നാംകർദിനാൾ പ്രാർഥനനടത്തി മുക്കുവന്റെ മോതിരം അണിയിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളുടെ പ്രതിനിധികളായി 12 പേർ മാർപാപ്പയോട് കൂറുപ്രഖ്യാപിക്കും.

മോതിരത്തിൽ വി. പത്രോസ് വഞ്ചിയിലിരുന്ന് വലവീശുന്ന ചിത്രവും, പാപ്പയുടെ പേരുമുണ്ടാകും. ആദ്യ മാർപാപ്പയായ വി. പത്രോസ് മുക്കുവനായിരുന്നു. അതുകൊണ്ടാണ് ‘മുക്കുവന്റെ മോതിരം’ എന്ന്‌ പേര്. മാർപാപ്പ ദിവംഗതനായാലോ സ്ഥാനത്യാഗംചെയ്താലോ മോതിരം നശിപ്പിച്ചുകളയും.ഓരോ മാർപാപ്പയ്ക്കും വേണ്ടി പുതിയതുണ്ടാക്കും. പരമ്പരാഗതമായി സ്വർണത്തിലാണ് ഇത്‌ പണിയുക. വെള്ളിയിലുണ്ടാക്കി സ്വർണംപൂശാറുമുണ്ട്. ബെനഡിക്‌ട്‌ പതിനാറാമൻ പാപ്പ സ്വർണമോതിരമാണ് അണിഞ്ഞത്. എന്നാൽ, ഫ്രാൻസിസ് പാപ്പ സ്വർണംപൂശിയ വെള്ളിമോതിരമാണ് തിരഞ്ഞെടുത്തത്.

കഴുത്തിനുചുറ്റും അണിയുന്ന വെളുത്തതുണിയാണ് പാലിയം. ഇത് മാർപാപ്പയുടെ അധികാരത്തെയും ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. ദിവ്യബലിയർപ്പിക്കുമ്പോൾ അണിയുന്ന തിരുവസ്ത്രത്തിന്‌ മുകളിലായാണ് പാലിയം ധരിക്കുന്നത്. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളെ സൂചിപ്പിച്ച് അഞ്ച് കുരിശുകൾ പാലിയത്തിലുണ്ടാകും. യേശു എന്ന നല്ലയിടയനെയാണ് ഈ വസ്ത്രം ഓർമിപ്പിക്കുന്നത്.

കുഞ്ഞാടുകളുടെ രോമംകൊണ്ടാണ് പാലിയം നെയ്യുന്നത്. ഓരോവർഷവും സെയ്ന്റ് ആഗ്‌നസിന്റെ തിരുനാളിൽ ട്രെ ഫൊണ്ടെയ്നിൽനിന്ന് രണ്ട്‌ കുഞ്ഞാടുകളെ റോമിലെ സെയ്ന്റ് ആഗ്‌നസ് ബസിലിക്കയിലെത്തിക്കും. വി. പൗലോസ് രക്തസാക്ഷിത്വംവരിച്ചയിടമാണ് ട്രെ ഫൊണ്ടെയ്ൻ എന്നാണ് വിശ്വാസം. ബസിലിക്കയിൽ കുഞ്ഞാടുകളെ ആശീർവദിക്കും. അതുകഴിഞ്ഞ് മാർപാപ്പയ്ക്ക് സമ്മാനിക്കും. ട്രസ്റ്റീവെരെയിലെ സെയ്ന്റ് സെസിലിയ ബസിലിക്കയിലെ ബെനഡിക്റ്റൈൻ കന്യാസ്ത്രീകൾക്കാണ് ഇവയുടെ പരിപാലനച്ചുമതല. ഈസ്റ്ററിന്‌ തൊട്ടുമുൻപ്‌ ഇവയുടെ രോമം കത്രിക്കും. അതുപയോഗിച്ചാണ് പാലിയം തയ്യാറാക്കുക. പുതുതായി നിയമിതരാകുന്ന ആർച്ച്ബിഷപ്പുമാർക്കുള്ള പാലിയമുണ്ടാക്കുന്നതും ഇതിൽനിന്നാണ്.

അഗസ്റ്റീനിയൻസഭയുടെ പാരമ്പര്യത്തിലൂന്നിയ മുദ്രയാണ് (കോട്ട് ഓഫ് ആംസ്) ലിയോ പതിന്നാലാമൻ തിരഞ്ഞെടുത്തത്. സഭയ്ക്കുള്ളിലെ ഐക്യവും ഒരുമയുംകൂടി സൂചിപ്പിക്കുന്നു അത്. ഒരുകോണിൽനിന്ന് മറ്റേകോണിലേക്ക് വരച്ച രേഖകൊണ്ട് പരിചയെ വിഭജിച്ചിരിക്കുന്നു. മുകൾഭാഗത്ത് നീലപശ്ചാത്തലത്തിൽ വെള്ള ലില്ലിപ്പൂവ്. കീഴ്‌പാതിയിൽ അടച്ചപുസ്തകത്തിനുമേലുള്ള ഹൃദയത്തെ തുളയ്ക്കുന്ന അമ്പ്. വി. അഗസ്റ്റിൻ തന്റെ ദൈവദർശനത്തെക്കുറിച്ച്‌ പറഞ്ഞ വാക്യമാണ് (‘‘വചനത്താൽ അവിടുന്നെന്റെ ഹൃദയം തുളച്ചു’’) ഇതിന്റെ പശ്ചാത്തലം. മാർപാപ്പയുടെ ആപ്തവാക്യത്തിലും അഗസ്റ്റീനിയൻ പാരമ്പര്യം പ്രതിഫലിക്കുന്നു. ‘ആ ഒന്നിൽ നാമൊന്ന്’ എന്നർഥം വരുന്ന ലാറ്റിൻ വാചകമാണത്. 127-ാം സങ്കീർത്തനത്തെക്കുറിച്ചുള്ള വി. അഗസ്റ്റിന്റെ ദർശനത്തിൽനിന്നാണ് (‘‘നാം ക്രിസ്ത്യാനികൾ ഒട്ടേറെയുണ്ടെങ്കിലും, ക്രിസ്തുവിൽ നാം ഒന്നാണ്’’) ഇത്‌ സ്വീകരിച്ചിരിക്കുന്നത്.

ബക്കിങ്ഹാം കൊട്ടാരത്തിൽ അതിഥിയായി മലയാളി നഴ്സ്; തിരുവല്ലക്കാരിക്ക് ഇത് ആതുര സേവന രംഗത്തെ അർപ്പണബോധത്തിനുള്ള അംഗീകാരം

0

ലണ്ടൻ: ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ അതിഥിയായി മലയാളി നഴ്സ്. തിരുവല്ല സ്വദേശിനി പ്രബിൻ ബേബിയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അതിഥിയായി ബക്കിങ്ഹാം കൊട്ടാരത്തിൽ ​ഗാർഡൻ പാർട്ടിയിൽ പങ്കെടുത്തത്. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ ദേശീയ ആരോഗ്യ സേവന ട്രസ്റ്റിന് കീഴിലുള്ള ലിസ്റ്റർ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ് പ്രബിൻ ബേബി. ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനത്തിനും അർപ്പണബോധത്തിനുമുള്ള അം​ഗീകാരമായാണ് രാജകുടുംബത്തിന്റെ ​ഗാർഡൻ പാർട്ടിയിലേക്ക് ഈ മലയാളി യുവതിക്ക് ക്ഷണം ലഭിച്ചത്.

1860 മുതൽ എല്ലാ വർഷവും ബ്രിട്ടീഷ് രാജകുടുംബം ഗാർഡൻ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ അംഗങ്ങളുടെ മികച്ച സംഭാവനകളെ അഭിനന്ദിക്കുന്നതിനും, അവരുടെ പൊതുസേവനത്തെ ആദരിക്കുന്നതിനുമായാണ് ഗാർഡൻ പാർട്ടികൾ നടത്തുന്നത്. ഇക്കുറി നടന്ന ഗാർഡൻ പാർട്ടിയിൽ ചാൾസ് രാജാവ്, കാമില രാജ്ഞി, ആനി രാജകുമാരി, എഡിൻബർഗ് പ്രഭു എഡ്‌വേർഡ്, ഗ്ലോസ്റ്ററിലെ ഡച്ചസ് സോഫി തുടങ്ങിയ രാജകുടുംബത്തിലെ പ്രമുഖർ ആതിഥേയത്വം വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരായിരുന്നു അതിഥികളായെത്തിയത്. അവരിലെ മലയാളി സാന്നിധ്യമായിരുന്നു പ്രബിൻ ബേബി.

ഗാർഡൻ പാർട്ടി നടക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊട്ടാരത്തിന്റെ കവാടങ്ങൾ തുറക്കുകയും അതിഥികളെ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്യും. അതിഥികളുടെ പ്രവേശനം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം രാജകുടുംബാംഗങ്ങളെത്തും. സൈനിക ബാൻഡിന്റെ ദേശീയഗാനാലാപനത്തോടെയാണ് പരിപാടി ഔദ്യോഗികമായി ആരംഭിക്കുന്നത്. പിന്നീട് രാജകുടുംബാംഗങ്ങൾ അതിഥികളുമായി സംവദിക്കും.

ഗാർഡൻ പാർട്ടിയിൽ സാധാരണയായി ചായ, സാൻഡ്‌വിച്ചുകൾ, ക്രീമും ജാമും ചേർത്ത റൊട്ടികൾ, വിക്ടോറിയ സ്പോഞ്ച് കേക്കുകൾ തുടങ്ങിയ വിഭവങ്ങളാണ് വിളമ്പുന്നത്. കൂടാതെ, സ്വാദിഷ്ടമായ കസ്റ്റാർഡ് നിറച്ച പൈ, മിനി-പൈ തുടങ്ങിയ ചെറുപലഹാരങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ കൊട്ടാരത്തിലെ മനോഹരമായ പൂന്തോട്ടത്തിലിരുന്ന് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളോടൊപ്പം സമയം ചെലവഴിക്കാൻ ലഭിക്കുന്ന അവസരമാണ് ഇതിലെ പ്രധാന ആകർഷണം.

യുകെയിൽ എത്തി അഞ്ച് വർഷം തികയുന്നതിനു മുൻപ് തന്നെ, കഴിവും സംഘാടക മികവും നഴ്സിങ് രംഗത്തും സഹപ്രവർത്തകർക്കിടയിലും ട്രസ്റ്റിലും ശ്രദ്ധ നേടാൻ പ്രബിന് സാധിച്ചു. പുതുതായി എത്തുന്ന ജീവനക്കാരുടെ പ്രോത്സാഹനത്തിനും സഹായത്തിനും മികച്ച സംഭാവനകൾ നൽകിയതിന്റെയും, ആകർഷകമായ നേതൃപാടവത്തിന്റെയും അടിസ്ഥാനത്തിൽ ട്രസ്റ്റ് പ്രബിനെ രോഗീ പരിചരണ വിഭാഗം കോഓർഡിനേറ്ററായി ഉയർത്തി. നിലവിൽ പേഷ്യന്റ് എക്സ്പീരിയൻസ് നഴ്സായി സേവനമനുഷ്ഠിക്കുന്നു.

‘സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷനി’ലെ അംഗമാണ് പ്രബിൻ. സംഘടനയുടെ മുൻ ഭാരവാഹിയുമാണ്. ലിസ്റ്റർ ഹോസ്പിറ്റലിൽ കേരളത്തിന്റെ ദേശീയോത്സവമായ ‘തിരുവോണം’ ആഘോഷിക്കാൻ ഒരു ദിനവും വേദിയും ഒരുക്കുന്നതിനും, ആവശ്യമായ ഫണ്ടും മറ്റ് സഹായങ്ങളും സംഘടിപ്പിച്ച് ഓണസദ്യയടക്കം വിളമ്പാൻ സാധിച്ചത് പ്രബിന്റെ ശ്രദ്ധേയമായ ഇടപെടലിലൂടെയാണ്. ലിസ്റ്റർ ഹോസ്പിറ്റലിലെ തദ്ദേശീയരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായ ജീവനക്കാർക്കിടയിൽ ‘തിരുവോണ’ത്തെ പരിചയപ്പെടുത്താനും, ‘ഓണസദ്യ’യെ അവരുടെ ഇഷ്ടവിഭവമാക്കി മാറ്റാനും ഇതിനോടകം പ്രബിന് കഴിഞ്ഞിട്ടുണ്ട്.

അമിത വേഗതയിലെത്തിയ ലോറി ബൈക്കിലിടിച്ചു; തമിഴ്നാട്ടിൽ മലയാളി യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

0

പീരുമേട്: തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി യുവതിയും മൂന്നു വയസുള്ള കുഞ്ഞും മരിച്ചു. പീരുമേട് പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി എന്നിവരാണ് മരിച്ചത്. പാടി മേൽപാതയ്ക്കു സമീപം അമിതവേഗത്തിലെത്തിയ ലോറി ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ ഭർത്താവ് ശരവണൻ ചികിത്സയിലാണ്.

ഭർത്താവ് ശരവണനൊപ്പം ചെന്നൈക്ക് സമീപം മാധവരത്തായിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു യുവതി. മൂന്നുപേരും മാധവരത്തുനിന്ന് പാടിയിലേക്ക് ശനിയാഴ്ച രാവിലെ ബൈക്കിൽ യാത്രചെയ്യവെ, എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു.

പ്രിയങ്ക അപകടസ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കേറ്റ മകളെയും ശരവണനെയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

ലിയോ പതിന്നാലാമനെ മാർപാപ്പയായി വാഴിക്കുന്ന ചടങ്ങ് ഇന്ന്; ലോക നേതാക്കൾ വത്തിക്കാനിൽ; പ്രാർത്ഥനയോടെ വിശ്വാസി സമൂഹം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിന്നാലാമനെ മാർപാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങ് ഇന്നു നടക്കും. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയ്ക്ക്( പ്രാദേശികസമയം രാവിലെ പത്തിന്) വാഴിക്കൽ ചടങ്ങുകൾ ആരംഭിക്കും. അധികാരചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും പാലിയവും അണിയിക്കലും ഉൾപ്പെടെയുള്ള ചടങ്ങുകൾ പൂർത്തിയാകാൻ രണ്ടു മണിക്കൂറോളം സമയമെടുക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. അമേരിക്കയിലെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും , സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുടങ്ങിയവരും എത്തും.കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയാണ്.

സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിലാണ് ചടങ്ങുകളുടെ ആരംഭം. ബസിലിക്കയുടെ അടിയിലുള്ള വിശുദ്ധപത്രോസിന്റെ ശവകുടീരം, പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രാർഥന. റോമിലെ ബിഷപ്പും (ലിയോ പതിന്നാലാമൻ മാർപാപ്പ) ആദ്യ മാർപാപ്പയായ പത്രോസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്.
തുടർന്ന് രണ്ട് ഡീക്കന്മാർ പാലിയം, മുക്കുവന്റെ മോതിരം, ബൈബിൾ എന്നിവയേന്തി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക്‌ മുന്നിൽ ഒരുക്കിയിരിക്കുന്ന അൾത്താരയിലേക്ക്‌ പോകും. ഇവിടെയാണ് പാലിയവും മുക്കുവന്റെ മോതിരവും അണിയിക്കൽ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ.

സുവിശേഷവായനയ്ക്കുശേഷം ലിയോ പതിന്നാലാമനെ മാർപാപ്പയുടെ സ്ഥാനചിഹ്നങ്ങൾ അണിയിക്കും. മൂന്ന്‌ ഭൂഖണ്ഡങ്ങളിൽനിന്നുള്ള ഓരോ കർദിനാൾമാരാണ് ഇത്‌ നിർവഹിക്കുക. ആദ്യത്തെയാൾ ലിയോ പതിന്നാലാമനെ പാലിയം അണിയിക്കും. രണ്ടാമത്തെയാൾ, മാർപാപ്പയ്ക്ക് ദൈവികസഹായം തേടുന്ന പ്രാർഥന ചൊല്ലും. മൂന്നാംകർദിനാൾ പ്രാർഥനനടത്തി മുക്കുവന്റെ മോതിരം അണിയിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളുടെ പ്രതിനിധികളായി 12 പേർ മാർപാപ്പയോട് കൂറുപ്രഖ്യാപിക്കും.

മോതിരത്തിൽ വി. പത്രോസ് വഞ്ചിയിലിരുന്ന് വലവീശുന്ന ചിത്രവും, പാപ്പയുടെ പേരുമുണ്ടാകും. ആദ്യ മാർപാപ്പയായ വി. പത്രോസ് മുക്കുവനായിരുന്നു. അതുകൊണ്ടാണ് ‘മുക്കുവന്റെ മോതിരം’ എന്ന്‌ പേര്. മാർപാപ്പ ദിവംഗതനായാലോ സ്ഥാനത്യാഗംചെയ്താലോ മോതിരം നശിപ്പിച്ചുകളയും.ഓരോ മാർപാപ്പയ്ക്കും വേണ്ടി പുതിയതുണ്ടാക്കും. പരമ്പരാഗതമായി സ്വർണത്തിലാണ് ഇത്‌ പണിയുക. വെള്ളിയിലുണ്ടാക്കി സ്വർണംപൂശാറുമുണ്ട്. ബെനഡിക്‌ട്‌ പതിനാറാമൻ പാപ്പ സ്വർണമോതിരമാണ് അണിഞ്ഞത്. എന്നാൽ, ഫ്രാൻസിസ് പാപ്പ സ്വർണംപൂശിയ വെള്ളിമോതിരമാണ് തിരഞ്ഞെടുത്തത്.

കഴുത്തിനുചുറ്റും അണിയുന്ന വെളുത്തതുണിയാണ് പാലിയം. ഇത് മാർപാപ്പയുടെ അധികാരത്തെയും ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. ദിവ്യബലിയർപ്പിക്കുമ്പോൾ അണിയുന്ന തിരുവസ്ത്രത്തിന്‌ മുകളിലായാണ് പാലിയം ധരിക്കുന്നത്. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളെ സൂചിപ്പിച്ച് അഞ്ച് കുരിശുകൾ പാലിയത്തിലുണ്ടാകും. യേശു എന്ന നല്ലയിടയനെയാണ് ഈ വസ്ത്രം ഓർമിപ്പിക്കുന്നത്.

കുഞ്ഞാടുകളുടെ രോമംകൊണ്ടാണ് പാലിയം നെയ്യുന്നത്. ഓരോവർഷവും സെയ്ന്റ് ആഗ്‌നസിന്റെ തിരുനാളിൽ ട്രെ ഫൊണ്ടെയ്നിൽനിന്ന് രണ്ട്‌ കുഞ്ഞാടുകളെ റോമിലെ സെയ്ന്റ് ആഗ്‌നസ് ബസിലിക്കയിലെത്തിക്കും. വി. പൗലോസ് രക്തസാക്ഷിത്വംവരിച്ചയിടമാണ് ട്രെ ഫൊണ്ടെയ്ൻ എന്നാണ് വിശ്വാസം. ബസിലിക്കയിൽ കുഞ്ഞാടുകളെ ആശീർവദിക്കും. അതുകഴിഞ്ഞ് മാർപാപ്പയ്ക്ക് സമ്മാനിക്കും. ട്രസ്റ്റീവെരെയിലെ സെയ്ന്റ് സെസിലിയ ബസിലിക്കയിലെ ബെനഡിക്റ്റൈൻ കന്യാസ്ത്രീകൾക്കാണ് ഇവയുടെ പരിപാലനച്ചുമതല. ഈസ്റ്ററിന്‌ തൊട്ടുമുൻപ്‌ ഇവയുടെ രോമം കത്രിക്കും. അതുപയോഗിച്ചാണ് പാലിയം തയ്യാറാക്കുക. പുതുതായി നിയമിതരാകുന്ന ആർച്ച്ബിഷപ്പുമാർക്കുള്ള പാലിയമുണ്ടാക്കുന്നതും ഇതിൽനിന്നാണ്.

അഗസ്റ്റീനിയൻസഭയുടെ പാരമ്പര്യത്തിലൂന്നിയ മുദ്രയാണ് (കോട്ട് ഓഫ് ആംസ്) ലിയോ പതിന്നാലാമൻ തിരഞ്ഞെടുത്തത്. സഭയ്ക്കുള്ളിലെ ഐക്യവും ഒരുമയുംകൂടി സൂചിപ്പിക്കുന്നു അത്. ഒരുകോണിൽനിന്ന് മറ്റേകോണിലേക്ക് വരച്ച രേഖകൊണ്ട് പരിചയെ വിഭജിച്ചിരിക്കുന്നു. മുകൾഭാഗത്ത് നീലപശ്ചാത്തലത്തിൽ വെള്ള ലില്ലിപ്പൂവ്. കീഴ്‌പാതിയിൽ അടച്ചപുസ്തകത്തിനുമേലുള്ള ഹൃദയത്തെ തുളയ്ക്കുന്ന അമ്പ്. വി. അഗസ്റ്റിൻ തന്റെ ദൈവദർശനത്തെക്കുറിച്ച്‌ പറഞ്ഞ വാക്യമാണ് (‘‘വചനത്താൽ അവിടുന്നെന്റെ ഹൃദയം തുളച്ചു’’) ഇതിന്റെ പശ്ചാത്തലം. മാർപാപ്പയുടെ ആപ്തവാക്യത്തിലും അഗസ്റ്റീനിയൻ പാരമ്പര്യം പ്രതിഫലിക്കുന്നു. ‘ആ ഒന്നിൽ നാമൊന്ന്’ എന്നർഥം വരുന്ന ലാറ്റിൻ വാചകമാണത്. 127-ാം സങ്കീർത്തനത്തെക്കുറിച്ചുള്ള വി. അഗസ്റ്റിന്റെ ദർശനത്തിൽനിന്നാണ് (‘‘നാം ക്രിസ്ത്യാനികൾ ഒട്ടേറെയുണ്ടെങ്കിലും, ക്രിസ്തുവിൽ നാം ഒന്നാണ്’’) ഇത്‌ സ്വീകരിച്ചിരിക്കുന്നത്.

ആഗോള കത്തോലിക്കാസഭയുടെ തലവനായി മേയ് എട്ടിനാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ തെരഞ്ഞെടുത്തത്. തുടർന്ന് അദ്ദേഹം ലിയോ പതിന്നാലാമൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

നാലുവയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു; യുവതി അറസ്റ്റിൽ

0

വാളയാർ: നാലുവയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം. ഒരാൾ പൊക്കത്തിൽ വെള്ളമുള്ള കിണറ്റിലേക്കാണ് ശ്വേത കുട്ടിയെ എറിഞ്ഞത്. എന്നാൽ, കുട്ടി അദ്ഭുതകരമായി മോട്ടർ പൈപ്പിൽ തൂങ്ങിക്കിടന്നു.

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികൾ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. പ്രദേശവാസികൾ അറിയിച്ചതനുസരിച്ചാണ് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തത്. 15 താഴ്ച്ചയുള്ള കിണറ്റിലേക്കെറിഞ്ഞ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപെട്ടത്.

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയാണ് ശ്വേത. യുവതി തമിഴ്നാട് സ്വദേശിയുമായി ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തിയാലേ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും പൊലീസ് പറഞ്ഞു.

വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും തുടരന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് ശ്വേതക്കെതിരെ കേസെടുത്ത്. മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കിയ യു‌വതിയെ റിമാൻഡ് ചെയ്തു.

എം.ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും; ഐപിഎസ് ഉന്നതരുടെ സ്ഥലം മാറ്റത്തിൽ തിരുത്ത് വരുത്തി സർക്കാർ, തീരുമാനം ഐജിമാരുടെ എതിർപ്പിനെ തുടർന്ന്

തിരുവനന്തപുരം: ഐപിഎസ് ഉന്നതരുടെ സ്ഥലം മാറ്റത്തിൽ വീണ്ടും മാറ്റം. ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ ബൽറാം കുമാർ ഉപാധ്യായയെ തിരികെ നിയമിച്ചു. എക്സൈസ് കമ്മീഷണറായുള്ള എം.ആർ അജിത് കുമാറിൻ്റെ സ്ഥലം മാറ്റവും റദ്ദാക്കി. ബറ്റാലിയൻ എഡിജിപിയുടെ ചുമതല നൽകിയതോടെ അജിത് കുമാർ പൊലീസിൽ തന്നെ തത്കാലം തുടരും. കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഉത്തരവിൽ ഐജിമാർ അതൃപ്‌തി പ്രകടിപ്പിച്ചതോടെയായിരുന്നു പുതിയ തീരുമാനം. എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവിനെ തിരികെ നിയമിച്ചു. ക്രൈം ബ്രാഞ്ചിൻ്റെ അധിക ചുമതല എച്ച് വെങ്കിടേശിന് വീണ്ടും നൽകി.

സൈബർ ഓപ്പറേഷൻ്റെ ചുമതലയിൽ എസ് ശ്രീജിത്തിനെ തിരികെ നിയമിച്ചു. ജയിൽ മേധാവിയായി നിയമിക്കപ്പെട്ട സേതുരാമൻ പൊലീസ് അക്കാദമിയിൽ തുടരും. കോസ്റ്റൽ സെക്യൂരിറ്റിയുടെ ചുമതല ഐജി അക്‌ബറിനും സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതല ഐ.ജി പി.പ്രകാശിനും നൽകി. സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതോടെയാണ് അസാധാരണ തിരുത്ത്. വിജിലൻസ് ഡയറക്ടർ ഒഴിച്ചുള്ള എല്ലാ സ്ഥലമാറ്റങ്ങളും ഇതോടെ നിർത്തിവെച്ചു. ഉദ്യോഗസ്ഥർ പരാതി അറിയിച്ചതോടെയെന്ന് സർക്കാരിന്റെ അസാധാരണ നീക്കം.

കോഴിക്കോട് ഭൂചലനം; ജനങ്ങൾ വീട് വിട്ടിറങ്ങി, പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്

കോഴിക്കോട്: കായക്കൊടി എള്ളിക്കാപ്പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുവിട്ടിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും പോലീസും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്നലെയും ഇന്നും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

ഇന്നലെ രാവിലെ എട്ടുമണിക്ക് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ഇന്ന് രാത്രി എട്ടുമണിയോടെ വീണ്ടും കുറച്ചു കൂടി ശക്തിയിലാണ് അനുഭവപ്പെട്ടത്. എളളിക്കാംപാറ കാവിൻ്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി കായക്കൊടിയിലെ തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പറയുന്നു. വീട്ടിലെ കസേര ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ചലനമുണ്ടാവുകയും കട്ടിലിൽ കിടക്കുകയായിരുന്ന വീട്ടുകാർക്ക് തലക്ക് അടി കിട്ടിയത് പോലെ അനുഭവപെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അടുക്കളയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാലിൽ തരിപ്പ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. നാളെ രാവിലെ പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിയില്‍ വൻ തിരിമറി, 75 കോടിയോളം രൂപയുടെ തട്ടിപ്പ്; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

0

അഹമ്മദാബാദ്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയിൽ വൻ തിരിമറി നടത്തി കോടികൾ തട്ടിയ മന്ത്രി പുത്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് കൃഷി വകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെയാണ് അഴിമതിക്കേസിൽ പോലീസ്‌ അറസ്റ്റ് ചെയ്തത്. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു. തൊഴിലുറപ്പ്‌ പദ്ധതികൾക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബൽവന്ത് സിങ് ഖബാദ് നടത്തുന്ന ഏജൻസിയാണ്. എന്നാൽ ചെലവ് തുകയുടെ കണക്കില്‍ ഇവർ തിരിമറി നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർക്കെതിരേയുള്ള അന്വേഷണം. മറ്റൊരു മകൻ കിരണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ പെണ്‍കുട്ടി; 13-ാം വയസ്സിൽ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് വളർത്തമ്മയെ കൊന്നു

0

ഭുവനേശ്വര്‍: മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ ദമ്പതിമാർ ഏറ്റെടുത്ത് വളര്‍ത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. ഭുവനേശ്വര്‍ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കര്‍(54) ആണ് കൊല്ലപ്പെട്ടത്. രണ്ട് ആൺസുഹൃത്തുക്കളുടെ സഹായത്തോടെ ദത്തെടുത്ത് വളര്‍ത്തിയ അമ്മയെ അവൾ കൊലപ്പെടുത്തിയത്. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. സംഭവത്തില്‍ രാജലക്ഷ്മിയുടെ 13 വയസ്സുള്ള വളര്‍ത്തുമകള്‍, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 29നാണ് കൃത്യം നടത്തിയത്.

ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്‌കരിക്കുകയുംചെയ്തു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരന്‍ ശിബപ്രസാദ് മിശ്ര 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണങ്ങളും കണ്ടെത്തി. ഇതോടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.

അറസ്റ്റിലായ 13 വയസ്സുകാരി എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ രാജലക്ഷ്മിയും ഭര്‍ത്താവും ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നു. മക്കളില്ലാത്ത ദമ്പതിമാര്‍ സ്വന്തം മകളായാണ് പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത്. ഒരുവര്‍ഷം മുമ്പ് രാജലക്ഷ്മിയുടെ ഭര്‍ത്താവ് മരിച്ചു. ഇതിനുശേഷം രാജലക്ഷ്മിയും വളര്‍ത്തുമകളും മാത്രമായിരുന്നു വീട്ടില്‍ താമസം.

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ സൗകര്യാര്‍ഥമാണ് രാജലക്ഷ്മി സ്വന്തം നാടായ ഭുവനേശ്വറില്‍നിന്ന് പറലേഖെമുണ്ഡിയിലേക്ക് താമസം മാറിയിരുന്നത്. ഇവിടെ വാടകവീട്ടിലായിരുന്നു താമസം. അടുത്തിടെ പെണ്‍കുട്ടിയും കൂട്ടുപ്രതികളായ യുവാക്കളുമായുള്ള ബന്ധം രാജലക്ഷ്മി അറിയുകയും ഇതിനെ എതിര്‍ക്കുകയുംചെയ്തിരുന്നു. രണ്ട് യുവാക്കളുമായി പെണ്‍കുട്ടി അടുപ്പം പുലര്‍ത്തുന്നതില്‍ ശാസിക്കുകയുംചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവായിരുന്നു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇതിനൊപ്പം രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ പണവും ആഭരണങ്ങളും അടക്കമുള്ള സ്വത്ത് സ്വന്തമാക്കാമെന്നും പ്രതികള്‍ കരുതിയിരുന്നു.

ഗണേഷ് റാഥ് ആണ് രാജലക്ഷ്മിയെ കൊല്ലാന്‍ പ്രേരണ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ തടസ്സങ്ങളില്ലാതെ തങ്ങളുടെ ബന്ധം തുടരാമെന്നും സ്വത്ത് ലഭിക്കുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഏപ്രില്‍ 29-ന് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം പെണ്‍കുട്ടി വളര്‍ത്തമ്മയ്ക്ക് ഉറക്കഗുളിക നല്‍കി. രാജലക്ഷ്മി ബോധരഹിതയായതോടെ ആണ്‍സുഹൃത്തുക്കളായ രണ്ടുപേരെയും പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് തലയണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാജലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജലക്ഷ്മിക്ക് നെഞ്ചുവേദനയുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് ബോധരഹിതയായതെന്നുമാണ് പെണ്‍കുട്ടി ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.

രാജലക്ഷ്മിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയതുമില്ല. എന്നാല്‍, രണ്ടാഴ്ചയ്ക്ക് ശേഷം യാദൃശ്ചികമായി പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് അരുംകൊലയുടെ രഹസ്യം പുറംലോകമറിഞ്ഞത്. അറസ്റ്റിലായ 13-കാരി നേരത്തേ പലതവണകളായി രാജലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ ആണ്‍സുഹൃത്തിന് കൈമാറിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഇത് പണയംവെച്ച് രണ്ടരലക്ഷത്തോളം രൂപ കൈക്കലാക്കുകയുംചെയ്തു. പ്രതികളില്‍നിന്ന് 30 ഗ്രാം സ്വര്‍ണവും മൂന്ന് മൊബൈല്‍ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച തലയണയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.