നടൻ രവി മോഹന്റെ ‘ഇഡ്ഡലി നടി’ പരാമർശം; വൈറൽ ആയി ഖുശ്‌ബുവിന്റെ പ്രതികരണം

0

നടൻ രവി മോഹൻ നടത്തിയ ‘ഇഡ്ഡലി നടി’ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി ഖുശ്‌ബു രംഗത്ത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഖുശ്‌ബുവിന്റെ മറുപടി. “ചിലർ അവരുടെ ജനിതകം തെളിയിക്കാൻ പരമാവധി ശ്രമിക്കുന്നു. ഞാൻ ശരിയാണെന്ന് തെളിയിച്ചതിന് നന്ദി” എന്നായിരുന്നു ഖുശ്‌ബുവിന്റെ പ്രതികരണം.

ഭാര്യ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ച രവി മോഹൻ, വാർത്താസമ്മേളനത്തിനിടെ ചില നടിമാർക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. തന്റെ കുടുംബത്തെ തകർക്കാൻ ശ്രമിച്ച ഒരു നടിയെക്കുറിച്ച് പരാമർശിച്ച രവി മോഹൻ, പേര് വ്യക്തമാക്കാതെ “ഇഡ്ഡലി നടി” എന്നായിരുന്നു വിശേഷിപ്പിച്ചത്.

“ഒരു മൂന്ന് ലെറ്റർ നടിയുണ്ട്. പേര് പറഞ്ഞാൽ കേസ് വരും. ഇഡ്ഡലി നടി എന്ന് പറയാം. മൂന്ന് നടന്മാരുടെ കുടുംബം തകർക്കാൻ ശ്രമിച്ച ആളാണ് അവർ” എന്ന തരത്തിലായിരുന്നു രവി മോഹന്റെ ആരോപണം. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ ആ നടി ഖുശ്‌ബുവാണെന്ന തരത്തിൽ ചർച്ചകൾ ശക്തമായത്.

അതേസമയം, രവി മോഹന്റെ പരാമർശങ്ങൾ വലിയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അനുകൂല-പ്രതികൂല പ്രതികരണങ്ങൾ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here