മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ പെണ്‍കുട്ടി; 13-ാം വയസ്സിൽ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് വളർത്തമ്മയെ കൊന്നു

0

ഭുവനേശ്വര്‍: മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ ദമ്പതിമാർ ഏറ്റെടുത്ത് വളര്‍ത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. ഭുവനേശ്വര്‍ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കര്‍(54) ആണ് കൊല്ലപ്പെട്ടത്. രണ്ട് ആൺസുഹൃത്തുക്കളുടെ സഹായത്തോടെ ദത്തെടുത്ത് വളര്‍ത്തിയ അമ്മയെ അവൾ കൊലപ്പെടുത്തിയത്. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. സംഭവത്തില്‍ രാജലക്ഷ്മിയുടെ 13 വയസ്സുള്ള വളര്‍ത്തുമകള്‍, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 29നാണ് കൃത്യം നടത്തിയത്.

ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്‌കരിക്കുകയുംചെയ്തു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരന്‍ ശിബപ്രസാദ് മിശ്ര 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണങ്ങളും കണ്ടെത്തി. ഇതോടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.

അറസ്റ്റിലായ 13 വയസ്സുകാരി എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ രാജലക്ഷ്മിയും ഭര്‍ത്താവും ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നു. മക്കളില്ലാത്ത ദമ്പതിമാര്‍ സ്വന്തം മകളായാണ് പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത്. ഒരുവര്‍ഷം മുമ്പ് രാജലക്ഷ്മിയുടെ ഭര്‍ത്താവ് മരിച്ചു. ഇതിനുശേഷം രാജലക്ഷ്മിയും വളര്‍ത്തുമകളും മാത്രമായിരുന്നു വീട്ടില്‍ താമസം.

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ സൗകര്യാര്‍ഥമാണ് രാജലക്ഷ്മി സ്വന്തം നാടായ ഭുവനേശ്വറില്‍നിന്ന് പറലേഖെമുണ്ഡിയിലേക്ക് താമസം മാറിയിരുന്നത്. ഇവിടെ വാടകവീട്ടിലായിരുന്നു താമസം. അടുത്തിടെ പെണ്‍കുട്ടിയും കൂട്ടുപ്രതികളായ യുവാക്കളുമായുള്ള ബന്ധം രാജലക്ഷ്മി അറിയുകയും ഇതിനെ എതിര്‍ക്കുകയുംചെയ്തിരുന്നു. രണ്ട് യുവാക്കളുമായി പെണ്‍കുട്ടി അടുപ്പം പുലര്‍ത്തുന്നതില്‍ ശാസിക്കുകയുംചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവായിരുന്നു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇതിനൊപ്പം രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ പണവും ആഭരണങ്ങളും അടക്കമുള്ള സ്വത്ത് സ്വന്തമാക്കാമെന്നും പ്രതികള്‍ കരുതിയിരുന്നു.

ഗണേഷ് റാഥ് ആണ് രാജലക്ഷ്മിയെ കൊല്ലാന്‍ പ്രേരണ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ തടസ്സങ്ങളില്ലാതെ തങ്ങളുടെ ബന്ധം തുടരാമെന്നും സ്വത്ത് ലഭിക്കുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഏപ്രില്‍ 29-ന് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം പെണ്‍കുട്ടി വളര്‍ത്തമ്മയ്ക്ക് ഉറക്കഗുളിക നല്‍കി. രാജലക്ഷ്മി ബോധരഹിതയായതോടെ ആണ്‍സുഹൃത്തുക്കളായ രണ്ടുപേരെയും പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് തലയണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാജലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജലക്ഷ്മിക്ക് നെഞ്ചുവേദനയുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് ബോധരഹിതയായതെന്നുമാണ് പെണ്‍കുട്ടി ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.

രാജലക്ഷ്മിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയതുമില്ല. എന്നാല്‍, രണ്ടാഴ്ചയ്ക്ക് ശേഷം യാദൃശ്ചികമായി പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് അരുംകൊലയുടെ രഹസ്യം പുറംലോകമറിഞ്ഞത്. അറസ്റ്റിലായ 13-കാരി നേരത്തേ പലതവണകളായി രാജലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ ആണ്‍സുഹൃത്തിന് കൈമാറിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഇത് പണയംവെച്ച് രണ്ടരലക്ഷത്തോളം രൂപ കൈക്കലാക്കുകയുംചെയ്തു. പ്രതികളില്‍നിന്ന് 30 ഗ്രാം സ്വര്‍ണവും മൂന്ന് മൊബൈല്‍ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച തലയണയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ടി. നാരായണന്‍ അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച വെെകിട്ട് 4.30ന്

തിരുവനന്തപുരം: എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായിരുന്ന ടി. നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വെെകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തില്‍. രണ്ടുമണി മുതല്‍ ശിശുക്ഷേമ സമിതിയില്‍ പൊതുദര്‍ശനമുണ്ടാകും. 84 വയസായിരുന്നു. ടി. രാധാമണിയാണ് ഭാര്യ.

ഓള്‍ ഇന്ത്യ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നാരായണന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ബാലസംഘത്തിന്റെ രൂപീകരണ കാലഘട്ടത്തില്‍ തന്നെ രക്ഷാധികാരികളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ട്രഷററായും ഏറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍: എന്‍. സുസ്മിത ( മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റര്‍), എന്‍. സുകന്യ(കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍, എഐഡിഡബ്ല്യൂഎ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി). മരുമക്കള്‍: യു.പി ജോസഫ്, ജെയിംസ് മാത്യു (തളിപ്പറമ്പ് മുന്‍ എംഎല്‍എ).

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല: ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസ് റദ്ദാക്കി

2025–26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ്ബ് ലൈസൻസ് കേരള ബ്ലാസ്റ്റേഴ്സിന് നിഷേധിച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അറിയിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ഫെഡറേഷൻ വ്യക്തമാക്കിയ പ്രധാന കാരണം.

ഫെഡറേഷന്റെ തീരുമാനത്തിന് പിന്നാലെ, സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയാണ് (ജിസിഡിഎ) സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകളിൽ വീഴ്ച വരുത്തിയതെന്ന് ക്ലബ്ബ് അധികൃതർ വിശദമാക്കി. സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും, സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതും ക്ലബ്ബിന്റെ ഉത്തരവാദിത്വമല്ലെന്നും അവർ വ്യക്തമാക്കി.

സുരക്ഷാ കുറവുകൾക്കുറിച്ച് കാലങ്ങളായി ഉയർന്നുവരുന്ന ആശങ്കകൾക്കിടയിലാണ് ഫെഡറേഷന്റെ ഈ നടപടി. നേരത്തെ ഉമാ തോമസിന്റെ അപകടം അനുഭവപ്പെട്ടതിനെ തുടർന്ന്, പൊതുപ്രവർത്തകനായ പോളി വടക്കൻ ജിസിഡിഎയ്ക്കും, കൊച്ചി കോർപറേഷനും, ജില്ല കളക്ടർക്കും, പരാതിയുമായി സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർ ജിസിഡിഎയ്ക്ക് നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് അയച്ചിരുന്നുവെങ്കിലും, അത് പാലിക്കപ്പെട്ടില്ല.

പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടകളിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ നീക്കണമെന്ന ആവശ്യമായിരുന്നു. എന്നാൽ നടത്തിയ അന്വേഷണത്തിൽ ഐ.എസ്.എൽ മത്സരങ്ങൾ നടക്കുമ്പോഴും ഇവിടങ്ങളിൽ സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

അതേസമയം, കടമുറികളിലും ഗോഡൗണുകളിലുമുള്ള അപകട സാധ്യതയുള്ള ഇലക്ട്രിക് ഫർണസ്, ഗ്രിൽ, എഞ്ചിൻ ഓയിൽ, പെയിന്റ്, വാർനിഷ്‌, ടർപെന്റൈൻ, പ്ലൈവുഡ് തുടങ്ങിയ വസ്തുക്കൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവും ലഭിച്ചിരുന്നുവെങ്കിലും അതിനും യാതൊരു നടപടിയും ഉണ്ടായില്ല.

ഇതെല്ലാവിന്റെ കൂടെ സ്റ്റേഡിയത്തിന് ചുറ്റുമുള്ള അനധികൃത പാർക്കിംഗ് തടയണമെന്ന ആവശ്യം വീണ്ടും വീണ്ടും ഉയർന്നെങ്കിലും അതും നടപ്പിലാക്കിയിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസ് നിഷേധിക്കാൻ തീരുമാനിച്ചത്

ഇ.ഡി കേസ് ഒഴിവാക്കാൻ കൈക്കൂലി; ചാർട്ടേർഡ് അക്കൗണ്ടന്റും അറസ്റ്റിൽ; അറസ്റ്റിലായത് കൊച്ചി വാരിയം റോഡ് സ്വദേശി

0

കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ചാർട്ടേർഡ് അക്കൗണ്ടന്റും അറസ്റ്റിൽ. കൊച്ചി വാരിയം റോഡ് സ്വദേശിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ എന്നിവർ കൈക്കൂലി വാങ്ങവേ അറസ്റ്റിലായിരുന്നു. മൂന്ന് തട്ട് ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവർ സംസ്ഥാനാന്തര സംഘത്തിലെ കണ്ണികളെന്നും സംശയമുണ്ട്.

കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ പരാതിക്കാരന്, കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും, കണക്കുകളിൽ വ്യാജ രേഖകൾ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും 2024-ൽ ഒരു സമൻസ് ലഭിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വളരെ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും മറ്റും ചെയ്തിരുന്നു. തുടർന്ന് ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ എന്നയാൾ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിക്കുകയും, നേരിൽ കാണുകയും, കേസിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു എന്നും മറ്റും പറയുകയും ചെയ്തിരുന്നു. ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസിൽ നിന്നും വീണ്ടും സമൻസ് അയപ്പിക്കാമെന്ന് ഏജന്റാണെന്ന് അവകാശപ്പെട്ട വിൽസൺ പരാതിക്കാരനോട് പറയുകയും, 14.05.2025 തീയതി വീണ്ടും പരാതിക്കാരന് സമൻസ് ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വിൽസൺ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡിൽ വച്ച് കാണുകയും, കേസ് സെറ്റിൽ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വിൽസനെ ഏൽപ്പിക്കണമെന്നും, 50,000/- രൂപ കൂടി അധികമായി അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും പറയുകയും, അക്കൗണ്ട് നമ്പർ പരാതിക്കാരന് കൊടുക്കുകയും ചെയ്തിരുന്നു. കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ 15.05.2025 തീയതി വൈകിട്ട് 03.30 മണിക്ക് പനമ്പള്ളിനഗറിൽ വച്ച് പരാതിക്കാരനിൽ നിന്നും 2,00,000/- രൂപ കൈക്കൂലി വാങ്ങവേ ഇ.ഡി ഏജന്റാണെന്ന് അവകാശപ്പെടുന്ന വിൽസനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയുണ്ടായി. തുടർന്ന് പ്രതി വിൽസണെ ചോദ്യം ചെയ്തതിൽ മറ്റൊരു പ്രതിയായ രാജസ്ഥാൻ സ്വദേശി മുകേഷ് കുമാറിന്റെ പങ്ക് വെളിവാകുകയും, മുകേഷ് കുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിടിയിലായ വിൽസണെയും മുരളി മുകേഷിനെയും ചോദ്യം ചെയ്തതിൽ നിന്നും ചാർട്ടേർഡ് അക്കൗണ്ടന്റായ രഞ്ജിത്ത് വാര്യരുടെ നിർദേശ പ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് വ്യക്തമായി. ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങൾ പ്രതികൾക്ക് നൽകി രണ്ട് കോടി രൂപ പരാതിക്കാരനിൽ നിന്നും ആവശ്യപ്പെടുന്നതിലേക്ക് മുഖ്യ സൂത്രധാരനായി പ്രവർത്തിച്ചതും രഞ്ജിത്ത് വാര്യർ തന്നെയാണെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് വാര്യരെ അറസ്റ്റ് ചെയ്തത്. പ്രതികൾ മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തും. ഇഡിയും കേസിൻ്റെ വിശദാംശങ്ങൾ ശേഖരിക്കുകയാണ്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.

ഹെലി ആംബുലൻസിന് തകരാർ എയിംസ് ഋഷികേശിന്റെ ഹെലികോപ്റ്റർ ഇടിച്ചിറക്കി

0

ന്യൂഡൽഹി: എയിംസ് ഋഷികേഷിന്റെ ഹെലി ആംബുലൻസ് കേദാർനാഥിന് സമീപം ഇടിച്ചിറക്കി. ഹെലികോപ്റ്ററിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിനാലാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് വിശദീകരണം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും സുരക്ഷിതരാണ്.

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളാഴ്ചയിലേക്ക് മാറ്റി

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്.

ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു. പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളാഴ്ചയിലേക്ക് മാറ്റി

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്.

ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു. പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളാഴ്ചയിലേക്ക് മാറ്റി

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്.

ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു. പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

ദേശതാൽപര്യം മുഖ്യം; ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള കേന്ദ്രക്ഷണം ബഹുമതി: തരൂര്‍

ഡൽഹി : ഓപ്പറേഷന്‍ സിന്ദൂര്‍ ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന ദൗത്യം എംപിമാർ ഉൾപ്പെട്ട ഏഴംഗ സംഘത്തിനെന്ന് കേന്ദ്രസർക്കാർ.

കോൺഗ്രസ് എംപി ശശി തരൂർ, ബിജെപി എംപി രവി ശങ്കർ പ്രസാദ്, ജെഡിയു എംപി സഞ്ജയ് കുമാർ ഝാ, ഡിഎംകെ എംപി കനിമൊഴി കരുണാനിധി, എൻസിപി എംപി (എസ്പി) സുപ്രിയ സുലെ, ബൈജയന്ത് പാണ്ഡ, ശിവസേന എംപി ശ്രീകാന്ത് ഷിൻഡെ,എന്നിവരാണ് കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക പട്ടികയിലുള്ളത്.

സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും, ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള നമ്മുടെ രാജ്യത്തിൻ്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായികാണുന്നുവെന്ന് ശശി തരൂർ എംപി എക്സിൽ കുറിച്ചു.

കോൺഗ്രസ് നൽകിയ പ്രതിനിധി സംഘത്തിൻ്റെ പട്ടികയിൽ ശശി തരൂർ ഇല്ലെന്ന് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചിരുന്നു.

മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിആനന്ദ് ശർമ, ഐഎൻസി എൽഎസ്എസിൻ്റെ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എംപി, രാജ ബ്രാർ, എംപി, എന്നിവരുടെ പേരാണ് കോൺഗ്രസ് നൽകിയതെന്നും ജയറാം രമേശ് അറിയിച്ചു.

‘നാ പാം ഗേൾ’; ഫോട്ടോഗ്രാഫറുടെ സ്ഥാനത്തുനിന്ന് നിക്ക് ഉട്ടിനെ നീക്കി

വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ‘നാ പാം പെണ്‍കുട്ടി’യുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ സ്ഥാനത്തുനിന്ന് നിക്ക് ഉട്ടിനെ നീക്കി.

ചിത്രത്തിന്റെ ക്രെഡിറ്റില്‍ നിന്ന് നിക്ക് ഉട്ടിനെ താല്‍ക്കാലികമായി ഒഴിവാക്കുകയാണെന്ന് വേള്‍ഡ് പ്രസ് ഫോട്ടോ വ്യക്തമാക്കി. ചരിത്രത്തിന്റെ ഭാഗമായ ചിത്രം ആരെടുത്തതാണെന്ന് കൃത്യമായി പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ചിത്രമെടുത്തത് അസോസിയേറ്റഡ് പ്രസ് (എ.പി) ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ട് അല്ലെന്നും ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്ന ന്യൂയെൻ ടാൻ നെ ആണെന്നും അവകാശപ്പെട്ടുകൊണ്ട് അടുത്തിടെ ‘ദി സ്ട്രിങ്ങർ’ എന്നൊരു ഡോക്യുമെന്ററി പുറത്തുവന്നിരുന്നു. ഇതോടെയാണ്, ഫോട്ടോഗ്രാഫറുടെ പേരിന്റെ സ്ഥാനത്ത് ‘അണ്‍ നോണ്‍’ എന്ന് ചേര്‍ക്കാന്‍ തീരുമാനം.

യുഎസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ട് 1972 ജൂണ്‍ എട്ടിനാണ് ചിത്രം പകര്‍ത്തിയത്. നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ പെൺകുട്ടി തീപിടിച്ച വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്,  തെരുവിലൂടെ ഓടുന്നതായിരുന്നു ചിത്രം.

ഒൻപതുകാരിയായ ഫാന്‍ തി കിം ഫുക് ആയിരുന്നു അന്ന് ട്രാങ് ബാങ് തെരുവിലൂടെ ഓടിയത്. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പറഞ്ഞ ചിത്രം ‘ദി ടെറർ ഓഫ് വാർ’ എന്ന് പേരില്‍ പ്രശസ്തമായി.

ചിത്രത്തിന് 1972ല്‍ പുലിറ്റ്സര്‍ പുരസ്കാരവും 1973ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്കാരവും ലഭിച്ചു.

മെസ്സി കേരളത്തില്‍ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക്; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കായികമന്ത്രി

അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ലെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡിയാണ് മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്രയും തുക മുടക്കി അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ സര്‍ക്കാരിനാകില്ലെന്നും കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ് അവരുടെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ കൊടുത്തതാണ്. അവരാണ് തീരുമാനിക്കേണ്ടത്. കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്‌പോണ്‍സര്‍ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ സ്പോണ്‍സര്‍മാരോട് കായിക വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മെസ്സിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്പോണ്‍സര്‍മാര്‍ ആണെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് പറയുന്നു. വിശദീകരണം തേടി കായിക വകുപ്പ് സ്പോണ്‍സര്‍മാര്‍ക്ക് കത്തയക്കും.

ഏഴ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കും; രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്: കേന്ദ്രമന്ത്രി കിരൺ റിജിജു

ഏറ്റവും പ്രധാനപ്പെട്ട സമയത്ത്, രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ല, മറിച്ച് രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

ഭീകരതയ്ക്കെതിരായ സന്ദേശവുമായി ഏഴ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കും. രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്. ഇന്ത്യയുടെ ശബ്ദം ലോകത്തിന് മുന്നിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് തോന്നി. ഇത് ഒരു രാഷ്ട്രീയ ദൗത്യമല്ല, വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളുണ്ട്, പക്ഷേ അവർ ഇന്ത്യയുടെ പ്രതിനിധികളാണ്, ഇതൊരു ദേശീയ ദൗത്യമാണ്.

മെയ് 7 ന് പാകിസ്താൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അവർ നൽകും.ഞാൻ പറഞ്ഞതുപോലെ ഇത് ഒരു ദേശീയ ദൗത്യമാണ്. ഇതൊരു രാഷ്ട്രീയ ദൗത്യമല്ലാത്തതിനാൽ വ്യത്യസ്തമായ ഒരു ശബ്ദവും പ്രതീക്ഷിക്കുന്നില്ല. എല്ലാവരും ഇതിനെ (സർവകക്ഷി പ്രതിനിധി സംഘത്തിന്റെ ആശയം) അഭിനന്ദിച്ചു, ഇതൊരു നല്ല ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

സർവ്വകക്ഷി യോഗത്തിൽ, മിക്കവാറും എല്ലാ പാർട്ടികളും നമ്മുടെ കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തിലും അവർ അതിനൊപ്പം നിൽക്കുമെന്ന് എല്ലാ പാർട്ടികളുടെയും നേതാക്കൾ പറഞ്ഞു. സർക്കാരിനെ പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

രാഷ്ട്രീയ നേതാക്കൾക്ക് പുറമേ, പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും വിശിഷ്ട നയതന്ത്രജ്ഞരും പ്രതിനിധികളിൽ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 11.30 അല്ലെങ്കിൽ 12 മണിയോടെ ഞങ്ങൾ മുഴുവൻ പട്ടികയും പുറത്തുവിടും. ഓരോ പ്രതിനിധി സംഘത്തിലും എട്ട് മുതൽ ഒമ്പത് വരെ ആളുകൾ ഉണ്ടാകും, അവർ ഓരോരുത്തരും ഏകദേശം അഞ്ച് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി

അതിര്‍ത്തി ശാന്തമായമായതോടെ വീണ്ടും ഐപിഎല്‍ ആവേശം; മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.

മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.

കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.

അതിര്‍ത്തി ശാന്തമായമായതോടെ വീണ്ടും ഐപിഎല്‍ ആവേശം; മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.

മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.

കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.

ഇഡിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; ദുരൂഹത, ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് സംശയം; ചാർട്ടേഡ് അക്കൗണ്ടൻ്റും മുംബൈയിലെ വ്യവസായിയും സംശയത്തിൻ്റെ നിഴലിൽ

0

തിരുവനന്തപുരം: ഇഡിയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. തട്ടിപ്പിൽ ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് വിജിലൻസ്. പരാതിക്കാരനായ വ്യവസായിക്ക് മുഖ്യപ്രതി പറഞ്ഞ സമയത്ത് തന്നെ ഇഡിയിൽ നിന്ന് സമൻസ് കിട്ടിയതാണ് സംശയമുണ്ടാക്കുന്നത്. ഇതിന് പിന്നിൽ അസ്വാഭാവികത ഉണ്ടെന്നാണ് വിജിലൻസ് കരുതുന്നത്. മുഖ്യപ്രതി വിൽസൻ്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയാണ്. ചാർട്ടേഡ് അകൗണ്ടൻ്റും മുംബൈയിലെ വ്യവസായിയും സംശയത്തിൻ്റെ നിഴലിലാണ്. മൂന്ന് തട്ട് ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവർ സംസ്ഥാനാന്തര സംഘത്തിലെ കണ്ണികളെന്നും സംശയമുണ്ട്. പ്രതികൾ മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തും. ഇഡിയും കേസിൻ്റെ വിശദാംശങ്ങൾ ശേഖരിക്കുകയാണ്.

കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരാണ് എറണാകുളത്ത് വിജിലൻസിന്‍റെ പിടിയിലായിത്. രണ്ട് കോടി രൂപയാണ് വ്യാപാരിയിൽ നിന്ന് പ്രതികൾ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ മുൻകൂറായി കൈമാറുമ്പോഴാണ് വിജിലൻസ് ഇരുവരെയും പിടികൂടിയത്. വ്യാപാരിക്കെതിരായ ഇഡി കേസിനെ കുറിച്ച് പ്രതികൾ എങ്ങനെ അറിഞ്ഞു എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് എസ്പി പറഞ്ഞു.

കൊവിഡ് കാലത്താണ് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുന്നത്. അങ്ങനെ വ്യാപാരിക്കെതിരെ ഇഡി കേസു വരുന്നു. ഇഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കുമ്പോഴാണ് തമ്മനം സ്വദേശിയായ വിൽസൺ വ്യാപാരിയെ സമീപിക്കുന്നത്. 2 കോടി നൽകിയാൽ ഇഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം. 2 ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ പണം കൈമാറുമ്പോൾ വിജിലൻസ് പിടികൂടി. വിൽസനെ ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി കൊച്ചിയിൽ താമസമാക്കിയ രാജസ്ഥാൻ സ്വദേശി മുരളിക്കും ഇതിൽ പങ്കുണ്ടെന്നും അറിയുന്നത്.

കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവർ അറിഞ്ഞു എന്നതിലാണ് ദുരൂഹത. ഇരുവരും ചേർന്ന് നേരത്തേയും പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും വിജിലൻസ് സംശയിക്കുന്നുണ്ട്. വിൽസന്‍റെ അക്കൗണ്ടിൽ വലിയ തുക ഉണ്ടെന്നും സംശയിക്കതക്ക ഇടപാടുകൾ അക്കൗണ്ട് വഴി നടന്നതായും വിജിലൻസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും. പിടിലിലായ രണ്ട് പേരും ഇടനിലക്കാർ മാത്രമാണോയെന്നും വൻ ശൃംഖല പിന്നിലുണ്ടോ എന്നും പരിശോധന നടക്കുകയാണ്.