ദേശീയപാതയിലെ അപകടം; മണ്ണുമാന്തി യന്ത്രം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ മരിച്ചു

0

കോഴിക്കോട്: ദേശീയപാതയിൽ മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര ചോമ്പാല പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്‌ഐ) പുനത്തിൽ ടി.പി. പ്രശാന്ത് (53) ആണ് മരിച്ചത്.

ഈ മാസം 18-ന് സഹോദരിയുടെ വീട്ടിൽ നിന്ന് മടപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഉച്ചയ്ക്ക് 2.30ഓടെ ദേശീയപാതയിൽ കേളുബസാറിനും മടപ്പള്ളിക്കും ഇടയിൽവെച്ച് വാഹനം പിറകോട്ട് എടുക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രം പ്രശാന്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ആദ്യം മാഹി സർക്കാർ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് മരണം സംഭവിച്ചത്.

ദേശീയപാത 66-ന്റെ ആറുവരിപ്പാത വികസന പ്രവൃത്തികൾ ഏറ്റെടുത്ത നിർമാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രമാണ് അപകടത്തിന് കാരണമായത്. മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

പരേതനായ അച്യുതനുടെയും ലീയയുടെയും മകനാണ് പ്രശാന്ത്. ഭാര്യ ഷീമ വടകര ജില്ലാ ആശുപത്രിയിലെ പി.ആർ.ഒയാണ്. മകൻ അനൂപ് പ്രശാന്ത് വിദ്യാർഥിയാണ്.

English Summary

Assistant Sub Inspector T.P. Prashanth of Chombala Police Station in Kozhikode died while undergoing treatment for injuries sustained in a road accident on National Highway 66. The 53-year-old officer was riding a scooter when it was hit by a reversing excavator belonging to a highway construction company. He was initially admitted to Mahe Government Hospital and later shifted to a hospital in Kannur, where he succumbed to his injuries. The accident occurred on June 18 between Kelu Bazaar and Madappally.

LEAVE A REPLY

Please enter your comment!
Please enter your name here