പാകിസ്ഥാനിലെ ബഹവൽപൂരിൽ ജൈഷ്എ മുഹമ്മദിന്റെ ഒരു മുതിർന്ന കമാൻഡറായ അബ്ദുൽ അസീസ് ഇസാറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇന്റലിജൻസ് റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ച രാവിലെ 10:30-ഓടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം ജൈഷ് സ്ഥാപകനായ മസൂദ് അസ്ഹറിന്റെ വിശ്വസ്തനായ ഇസാറിന്റെ മരണം ഭീകരസംഘടനയ്ക്ക് ഒരു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഒരു മാസത്തിനുള്ളിൽ ജൈഷിന് നേരിടുന്ന രണ്ടാമത്തെ വലിയ നഷ്ടമാണ് ഇസാറിന്റെ മരണം.
ഇതിനുമുമ്പ് ഇന്ത്യ നടത്തിയ ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളിൽ ജൈഷിന് നേരിടുന്ന രണ്ടാം വലിയ നഷ്ടമാണ് ഇസാറിന്റെ മരണം. ജൈഷ്-ഇ-മുഹമ്മദിന്റെ സെൻട്രൽ ശൂറ എന്ന സംഘടനയുടെ അംഗമായിരുന്നു ഇസാർ. ഈ സംഘം ആണ് വലിയ ഭീകരാക്രമണങ്ങൾ പദ്ധതിയിടുകയും, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുകയും, ഓപ്പറേഷനുകൾക്ക് അനുമതി നൽകുകയും ചെയ്യുന്നത്.
ജൈഷ്എ മുഹമ്മദിന്റെ മുതിർന്ന കമാൻഡറായ അബ്ദുൽ അസീസ് ഇസാറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
‘കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ’ ; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി
ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും മോദിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ അന്വേഷണത്തില്‍ ലഭിച്ചവ പറഞ്ഞു. ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്നും മോദി രക്ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല – അദ്ദേഹം എക്‌സില്‍ കുറിച്ചു. ബിഹാര്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.
ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കണമെങ്കില്‍ അണിയറയിലെ ഈ സഖ്യം നാം അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചു. രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി പരസ്പരം ജാമ്യം നല്‍ക്കുകയാണ് ഇരുവരും എന്നതാണ് യഥാര്‍ഥ സത്യം. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം, കോണ്‍ഗ്രസിന്റെ അഴിമതികളെ ഒളിപ്പിച്ചു നിര്‍ത്തുന്നു – അനുരാഗ് ദണ്ഡ അന്വേഷണത്തില്‍ ലഭിച്ചവ പ്രസ്താവനയില്‍ കുറിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 240 സീറ്റുകള്‍ ഉറപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു നിര്‍ണാക നേട്ടമാണെന്നും കുറിച്ചു. രാജ്യത്തിന് അനുകൂലമാകുന്ന വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസടുത്തത്.
ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാർത്ഥ പ്രയോഗങ്ങളെന്നും കുറ്റപത്രത്തിലുണ്ട്.
രണ്ടു വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ നടത്തിയ ഇയാൾ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും, നടിയുടെ രഹസ്യമൊഴിയും, സാക്ഷി മൊഴികളും നിർണായകമാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവറിന് നൽകിയ പിന്തുണ ആം ആദ്മി പാർട്ടി പിൻവലിച്ചു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന് വീണ്ടും തിരിച്ചടി. അൻവറിനെ ആം ആദ്മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിൻ്റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല.
അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ പിൻവലിച്ചത്.
എഎപി സംസ്ഥാന ഘടകം അൻവറിനൊപ്പം നിലപാടെടുത്തതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും ബൃന്ദ കാരാട്ടും ഇന്നലെ ദില്ലിയിലെ അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു.
ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷിയും ചർച്ചയിൽ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് എഎപിയുടെ നിലപാട് മാറ്റം എന്നത് ശ്രദ്ധേയമാണ്.
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തുമായി പൊലീസ് ഇന്ന് ഫ്ലാറ്റിലും എറണാകുളത്തും തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി ഇന്ന് പൊലീസ് ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തും തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്‍റെ ലൈംഗികശേഷി പരിശോധനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാൻഡ്റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം ടെലഗ്രാം ചാറ്റിലെ വിവരങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 24-നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ട്മാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു. സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ 3 ഷട്ടറുകൾ മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധിച്ചു.
കാലവർഷത്തിൻറെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ചെയർമാൻ ഗിരിധറിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്.
ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് സമർപ്പിക്കും.
തമിഴ്‌നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർമാരായ സാം ഇർവിൻ, സെൽവം എന്നിവരും കേരളത്തിൻറെ പ്രതിനിധികളായി എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. സിജി എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യത. ഇന്ന് കേരള-കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
അടിയന്തര ഹൃദയ ചികിത്സയ്ക്കായി ചെന്നൈയിലേക്കുള്ള യാത്ര; എട്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് വിമാനയാത്രയ്ക്കിടെ മരിച്ചു
ചെന്നൈ: എട്ടു ദിവസം പ്രായമുള്ള കുഞ്ഞ് വിമാന യാത്രയ്ക്കിടെ മരിച്ചു. മൊറീഷ്യസ് സ്വദേശികളായ മോനിഷ് കുമാറിന്റെയും പൂജയുടെയും മകളായ ലെഷ്ണയാണ് മരിച്ചത്. അടിയന്തര ഹൃദയ ചികിത്സയ്ക്കായി മൊറീഷ്യസിൽ നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചത്.
മേയ് 26നു മൊറീഷ്യസിലാണ് ലെഷ്ണ ജനിച്ചത്. ജന്മാതന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കുഞ്ഞിനുണ്ടായിരുന്നു. ചെന്നൈയിൽ എത്തിച്ചാൽ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് അത്യാധുനിക ചികിത്സയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
തിങ്കളാഴ്ച വൈകിട്ടു ചെന്നൈയിലെത്തുന്ന എയർ മൊറീഷ്യസ് വിമാനത്തിലാണ് ദമ്പതികൾ കുഞ്ഞുമായി യാത്ര ചിരിച്ചത്. എന്നാൽ, യാത്രാമധ്യേ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. മെഡിക്കൽ അസിസ്റ്റന്റിനെയും ഒപ്പം കൂട്ടിയാണു കുഞ്ഞുമായി മാതാപിതാക്കൾ യാത്ര തിരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തക ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പൈലറ്റ് ചെന്നൈയിലെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര വൈദ്യ സഹായത്തിനുള്ള സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കുകയും ചെയ്തിരുന്നു. വിമാനം ചെന്നൈയിൽ ഇറങ്ങിയപ്പോഴേക്കും കുട്ടി മരിച്ചതായി അധികൃതർ പറഞ്ഞു. തുടർ നടപടികൾക്കായി കുട്ടിയുടെ മൃതദേഹം എഗ്‌മൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോയവർക്ക് കടലിൽ നിന്ന് കിട്ടിയത് ആയിരക്കണക്കിന് തേങ്ങ; ഉപയോഗത്തിനുള്ളത് മാറ്റിവെച്ച് ബാക്കി വിറ്റു
കണ്ണൂർ: അഴീക്കലിൽനിന്ന് ചൊവ്വാഴ്ച മൂന്ന് വള്ളങ്ങളിൽ കടലിൽ പോയവരുടെ വലയിൽ കുടുങ്ങിയത് മീനല്ല. വല നിറയെ തേങ്ങ. മൂന്ന് വള്ളങ്ങളിലുള്ളവർക്കും കൂടി മുന്നൂറിലധികം തേങ്ങയാണ് കടലിൽനിന്ന് കിട്ടിയത്. വിവരമറിഞ്ഞ് രണ്ടാമത് ആയിക്കരയിൽനിന്ന് പുറപ്പെട്ടവർക്ക് കിട്ടിയതാകട്ടെ ആയിരത്തിലധികം തേങ്ങയും.
മൂന്ന് വള്ളങ്ങളിലായി 25-ഓളം പേർ ചൊവ്വാഴ്ച രാവിലെ 6.30-ഓടെ കടലിൽ പോയത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദിവസങ്ങളായി പണിയില്ലാതിരിക്കുകയായിരുന്നു. വലയിൽ മീനൊന്നും കുടുങ്ങാത്തതിനാൽ നിരാശയിലായ തോണിക്കാർ പെട്ടെന്നാണ് കടലിൽ പൊങ്ങിക്കിടക്കുന്ന തേങ്ങകൾ കണ്ടത്. കാരിയർ വള്ളത്തിലുള്ളവർ കൈകൊണ്ടും മീൻകോരി ഉപയോഗിച്ചും തേങ്ങ വള്ളത്തിലടുപ്പിച്ചു. മൂന്നുപേരാണ് ചെറിയ തോണിയിലുണ്ടായിരുന്നത്.
ഉച്ചയ്ക്ക് ഒന്നിന് ഇവർ ആയിക്കര ഹാർബറിൽ തിരിച്ചെത്തി. വിവരമറിഞ്ഞ് ആയിക്കരയിൽനിന്ന് മറ്റൊരു വള്ളം കടലിലേക്ക് പുറപ്പെട്ടു. വള്ളത്തിലെ എട്ടുകള്ളികളിൽ ആയിരത്തോളം തേങ്ങയുമായാണ് അവരും തിരിച്ചെത്തിയത്.
ആയിക്കരയിൽനിന്ന് പോയ സംഘം ഉപയോഗത്തിനുള്ളത് മാറ്റിവെച്ച് 85 കിലോഗ്രാമോളം തേങ്ങ തൂക്കിവിറ്റു. തേങ്ങ മാത്രമല്ല കടലിൽ നിറയെ മരക്കഷണങ്ങളും മാലിന്യവും നിറഞ്ഞുകിടക്കുകയായിരുന്നെന്നും മലവെള്ളത്തിൽ പുഴയിലൂടെ ഒലിച്ചുവന്നതാകാമെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
ഇന്ത്യാ സഖ്യത്തിന് വൻ തിരിച്ചടി; ആം ആദ്മി പാർട്ടി മുന്നണി വിട്ടു; രാഹുൽ ഗാന്ധി പറയുന്നതെല്ലാം നരേന്ദ്രമോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കാര്യങ്ങളെന്നും വിമർശനം
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് വൻ തിരിച്ചടി. ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യത്തിൽ നിന്നും പിന്മാറി. ബിജെപിയുമായി കോൺഗ്രസ് രഹസ്യധാരണയിലാണ് പ്രവർത്തിക്കുന്നത് എന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യത്തിൽ നിന്നും പിന്മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുന്ന കാര്യങ്ങളാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും ആം ആദ്മി ആരോപിക്കുന്നു.
2024 ൽ ലോക്‌സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു കോൺഗ്രസുമായി പാർട്ടി സഖ്യത്തിലേർപ്പെട്ടത് എന്നാണ് ആം ആദ്മി പാർട്ടി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കിയിരിക്കുന്നത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അനുരാഗ് ദണ്ഡ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുന്നത് മാത്രമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറയുന്നതെന്ന് അനുരാഗ് ദണ്ഡ പറഞ്ഞു. ഇതിന് പകരമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കേസുകളിൽപ്പെടാതെ മോദി രക്ഷിച്ചെടുക്കുകയാണെന്നും അനുരാഗ് ദണ്ഡ പറഞ്ഞു. ഈ നിലയിൽ രഹസ്യധാരണവെച്ച് പുലർത്തുന്ന കോൺഗ്രസുമായി ഇനി സഖ്യം വേണ്ട എന്നാണ് നിലപാടെന്നും അനുരാഗ് ദണ്ഡ വ്യക്തമാക്കി.
പ്രത്യേക പാർലമെന്ററി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു. ഡൽഹിയിൽ യോഗം ചേർന്ന് തീരുമാനിച്ച ശേഷമായിരുന്നു കത്ത് നൽകിയത്. ഈ യോഗത്തിൽ നിന്ന് ആംആദ്മി നേതാക്കൾ വിട്ടുനിന്നിരുന്നു. ആവശ്യം ഉന്നയിച്ച് സ്വന്തം നിലയ്ക്ക് കത്ത് നൽകുമെന്നായിരുന്നു ആംആദ്മി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസുമായി ഒത്തുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി ആംആദ്മി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തേ ഡൽഹി, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആംആദ്മി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ ആരോപണപ്രത്യാരോപണങ്ങൾ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ദേശീയതലത്തിൽ ഇന്ത്യാ മുന്നണിക്കൊപ്പം നിൽക്കുകയും ഡൽഹി തിരഞ്ഞെടുപ്പിൽ മുന്നണിയിലെ മുഖ്യ കക്ഷിയായ കോൺഗ്രസിനെ തള്ളിപ്പറയുകയും ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാൾ ആരോപണങ്ങൾ തുടർന്നു. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും ആംആദ്മിക്കും കനത്ത തിരിച്ചടി നൽകിയിരുന്നു. വരുന്ന ബിഹാർ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ആംആദ്മിയുടെ തീരുമാനം.
മുടി വെട്ടിയില്ല; കൊല്ലത്ത് 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി
കൊല്ലം: കൊല്ലത്ത് മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.
അതേസമയം വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടത്. രക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.
ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് 16 പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി
ന്യൂഡെല്‍ഹി: പാകിസ്ഥാനെതിരായ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചൊവ്വാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇന്ത്യാ മുന്നണി പാര്‍ട്ടികള്‍ കത്ത് നല്‍കിയത്.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, ശിവസേന (യുബിടി) എന്നിവയുള്‍പ്പെടെ നിരവധി പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തയച്ച കത്തില്‍ ഇന്ത്യാ ബ്ലോക്ക് എംപിമാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ദീപേന്ദ്ര ഹൂഡ, ടിഎംസി നേതാവ് ഡെറക് ഒബ്രയാന്‍, എസ്പിയുടെ രാംഗോപാല്‍ യാദവ്, ആര്‍ജെഡിയുടെ മനോജ് ഝാ, ശിവസേനയുടെ (യുബിടി) സഞ്ജയ് റാവത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഡിഎംകെ, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐ(എം), ഐയുഎംഎല്‍, സിപിഐ, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ), കേരള കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐ(എംഎല്‍) ലിബറേഷന്‍ എന്നിവയും കത്തില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി (എഎപി) യോഗത്തില്‍ പങ്കെടുത്തില്ല. പക്ഷേ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേകം കത്ത് എഴുതും.
അതേസമയം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) വ്യക്തമാക്കി.
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; സുകാന്തിന്റെ ലൈംഗികശേഷി പരിശോധിക്കും, പൊലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ കോടതി ജൂൺ അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി റിപ്പോർട്ട്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ച് വിശദമായ അന്വേഷണംനടത്തുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിൽ വിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സുകാന്തിന്റെ ലൈംഗിക ശേഷിയും പരിശോധിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങിയത്. തുടർന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തിരുന്നു.
മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിന് പിന്നിൽ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയും മകൾ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകൾ യുവതിയുടെ പിതാവ് പൊലീസിന് നൽകുകയുമായിരുന്നു. തുടർന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.