ഡല്‍ഹിയില്‍ നവംബര്‍ 1 മുതല്‍ ഈ വാഹനങ്ങള്‍ക്ക് നിരോധനം

ഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി നടപടികള്‍ സ്വീകരിച്ചുവരികയാണ് ഡല്‍ഹി സര്‍ക്കാര്‍. ഈ നടപടികളുടെ ഭാഗമായി നവംബര്‍ 1 മുതല്‍ ഇലക്ട്രിക്, സിഎന്‍ജി, ബിഎസ് 6 വാണിജ്യ വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

പുതുതായി ആരംഭിച്ച വായു മലിനീകരണ ലഘൂകരണ പദ്ധതി 2025 ന്റെ ഭാഗമായി പ്രധാന ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ 2,299 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വിന്യസിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പഴയ  വാഹനങ്ങളെ തിരിച്ചറിയുന്നതിനും അവ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി എല്ലാ പ്രവേശന കവാടങ്ങളിലും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് രജിസ്‌ട്രേഷന്‍ (ANPR) തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി എല്ലാ പെട്രോള്‍ പമ്പുകളിലും ഈ ക്യാമറകള്‍ സ്ഥാപിക്കും എന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങള്‍ക്ക് സബ്സിഡി നല്‍കുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്

ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്. പച്ചക്കറി മുതൽ ചിപ്സും ശർക്കര വരട്ടിയും ഉൾപ്പെടെ ഓണ സദ്യയ്ക്കാവശ്യമായ വിഭവങ്ങളെല്ലാം കുടുംബശ്രീ ഇത്തവണയും മലയാളികൾക്ക് ലഭ്യമാക്കും. പൂക്കളമിടാനുള്ള പൂക്കളും കുടുംബശ്രീ ഉത്പാദിപ്പിക്കും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പങ്കുവച്ചത്.

25680 ഏക്കർ പച്ചക്കറി കൃഷിക്കാണ് ഇന്ന് തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷം ഇത് 6882 ഏക്കർ മാത്രമായിരുന്നു. അതിന്റെ നാലിരട്ടി വരും ഇത്തവണത്തേത്. കഴിഞ്ഞ വർഷം കുടുംബശ്രീയുടെ വനിതാ കർഷകർക്ക് ഓണക്കാലത്ത് ലഭിച്ചത് 7.8 കോടിയുടെ വിറ്റുവരവായിരുന്നിരുന്നു.

കൃഷിക്കായി അത്യുത്പാദന ശേഷിയുള്ള സങ്കര ഇനം പച്ചക്കറി തൈകൾ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറി വഴിയാണ് തയ്യാറാക്കിയത്. പയർ, വെണ്ട, തക്കാളി, മുളക്, പാവൽ, പടവലം, മത്തൻ, വഴുതന, ചുരക്ക, കുമ്പളം തുടങ്ങി എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നു.

പച്ചക്കറി തൈകൾ തയ്യാറാക്കുന്നതിന് ഓരോ സിഡിഎസിലും സംഘകൃഷി ഗ്രൂപ്പുകൾക്ക് 25,000 രൂപ റിവോൾവിംഗ് ഫണ്ട് നൽകിയിട്ടുണ്ട്. കുടുംബശ്രീയുടെ ഓണക്കനിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടുകാൽ സിഡിഎസിൽ നിർവഹിച്ചു. ഓണത്തോട് അനുബന്ധിച്ച് എല്ലാ പ്രദേശത്തും വിപുലമായ ജനകീയ വിളവെടുപ്പ് ഉത്സവങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പമെന്നും മന്ത്രി കുറിച്ചു.

‘ദേശീയപാത 2025ല്‍ തന്നെ പൂര്‍ത്തിയാക്കണം’; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി

ദേശീയപാതാ നിര്‍മാണത്തിലെ വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക കൂടിക്കാഴ്ച. പൊതുമാരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു.

കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ദേശീയപാത നിര്‍മ്മാണം ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. പോസിറ്റീവ് ആയ മറുപടി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നല്‍കിയെന്നും വിവരമുണ്ട്. ദേശീയപാതയിലെ അപാകതയില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്ര ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈകിട്ട് നാല് മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിക്കും.

ചീഫ് സെക്രട്ടറി എ ജയതിലക്, മരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

RCB വിക്ടറി പരേഡിനിടെ 7 പേർ മരണം, 50 പേർക്ക് പരുക്ക്

ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കും തീരക്കും. 7 പേർ മരിച്ചു, 25 പേർക്ക് പരുക്ക്. 6 പേരുടെ നില ഗുരുതരം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്. ബെംഗളൂരുവിൽ ആര്‍സിബി ടീം വിക്ടറി പരേഡ് നടത്തും. ഇതേ തുടര്‍ന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു.

വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും പരേഡ് നടത്തുക. ആരാധകരെ ചിന്നസ്വാമി സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിന് മുന്നിൽ ജനസാഗരമാണ് ചാമ്പ്യൻ ടീമിനെ കാത്തുനിൽക്കുന്നത്.

ഷുഹൈബ് വധം: വിചാരണ തത്കാലം തടഞ്ഞ് ഹൈക്കോടതി

കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു. 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കം സിപിഎം പ്രവർത്തകർ പ്രതികളായ കേസാണിത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ആറാഴ്ചക്കകം സർക്കാർ മറുപടി നൽകണം.

നീതി ഉറപ്പാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷുഹൈബിന്‍റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തിൽ കുടുംബം കഴിഞ്ഞ മാർച്ചിൽ സർക്കാരിന്  കത്ത് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍; പ്രത്യേക സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം തള്ളി

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ ചേരും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുസഭകളുടെയും സമ്മേളനം.

പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനമായിരിക്കും മണ്‍സൂണ്‍ സമ്മേളനം. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെത്തുടര്‍ന്ന്, പ്രതിപക്ഷ നേതാക്കള്‍ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേക സമ്മേളനം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

”ഓരോ സമ്മേളനവും ഞങ്ങള്‍ക്ക് ഒരു പ്രത്യേക സമ്മേളനമാണ്. നിയമങ്ങള്‍ പ്രകാരം, എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും മണ്‍സൂണ്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാം,’ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മറുപടിയായി, കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേട്: ‘സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു’; വിഡി സതീശന്‍

ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. പാലവരിവട്ടം പാലം പഞ്ചവടിപാലമാണ് എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കേരളത്തില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന എല്ലാ ജില്ലകളിലും ചീട്ടുകൊട്ടാരം പോലെ നിര്‍മിതികള്‍ തകര്‍ന്നു വീഴുകയും വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂരിയാട് ഇനി റീ കണ്‍സ്ട്രക്ഷന്‍ നടക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ ചിലവാക്കണം. ഒരു വര്‍ഷത്തിലേറെ സമയം മിനിമം എടുക്കുകയും ചെയ്യും. ഈ ക്രമക്കേടുകള്‍ക്ക് ആരാണ് ഉത്തരവാദി. കേരള സര്‍ക്കാരിന് പരാതിയില്ലേ? പാലാരിവട്ടം പാലം യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് തുടങ്ങി എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നിര്‍മാണം അവസാനിപ്പിച്ചതാണ്. എന്‍ജിനിയറിഗ് അപാകതയുണ്ടെന്നൊരു റിപ്പോര്‍ട്ട് വന്നു. പാലം തകര്‍ന്നൊന്നും വീണില്ല. അതിന്റെ പേരില്‍ അന്നത്തെ മന്ത്രിക്കെതിരായി വിജിലന്‍സ് കേസെടുത്ത് ജയിലിലടയ്ക്കാന്‍ ശ്രമിച്ചയാളുകള്‍, പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാണെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയ ആളുകള്‍, അവര്‍ക്കിപ്പോള്‍ ആയിരക്കണക്കിന് കോടി രൂപയുടെ ഗുരുതരമായ അഴിമതി നടത്തിയ ഈ നാഷണല്‍ ഹൈവേ കേസില്‍ പരാതിപ്പെടാനുള്ള ധൈര്യമില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മോദി സര്‍ക്കാരിന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ്. എന്തിനാണ് സര്‍ക്കാരിന് ഭയം. സര്‍ക്കാര്‍ ആവശ്യപ്പെടണ്ടേ? ഞങ്ങള്‍ക്കൊരു പരാതിയിലും ഇല്ലെന്നാണ് പറയുന്നത് – പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

റോഡ് നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിര്‍മാണ കമ്പനികളുമായി ആരൊക്കെ ബന്ധപ്പെട്ടിരിക്കുന്നു, ആരൊക്കെയാണ് ഇവര്‍ക്ക് ഫേവറുകള്‍ ചെയ്തു കൊടുത്തത് എന്ന് അന്വേഷിക്കണം. അതില്‍ സംസ്ഥാന ഗവണ്‍മെന്റിലെ ചില ആളുകള്‍ ഉണ്ടെന്ന സൂചനകള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇവര്‍ക്ക് പരാതി ഇല്ലാത്തത് – അദ്ദേഹം വ്യക്തമാക്കി.

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല; നടപടി എടുക്കും; മന്ത്രി വി ശിവന്‍കുട്ടി

പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും പ്രധാന അധ്യപകന് ഉത്തരവാദിത്തം ഉണ്ട്. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

പോക്‌സോ കേസില്‍ ഉള്‍പ്പെട്ടെ ആളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. സ്‌കൂള്‍ എച്ച്എം നിലപാട് അറിയിച്ചു. നടപടി എടുക്കും. പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്‌കൂള്‍ പരിപാടികളില്‍ പോക്‌സോ കേസ് പ്രതികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. വ്യക്തിയെ അറിയില്ലാ എന്ന് പറയുന്നതും ശരിയല്ല. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും എച്ച്എമ്മിന് ഉത്തരവാദിത്വം ഉണ്ട്. എയ്ഡഡ് സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ട് – മന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഉപജില്ലാ വിദ്യഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം നായര്‍ അതിഥിയായി പങ്കെടുത്തത്.

അതേസമയം, പോക്‌സോ കേസ് പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍. പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ലോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.ഖേദം പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സംഘാടകര്‍ കത്തയച്ചു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ കത്തില്‍ വ്യക്തമാക്കുന്നു.

ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ; സ്വര്‍ണ്ണം കൊയ്ത് വി കെ എം കളരിയിലെ ഇഷാനും പവനും

തിരുവനന്തപുരത്ത് വച്ച് നടന്ന പതിനേഴാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ക് വികെഎം കളരി. കെട്ടുകാരിപ്പയറ്റില്‍ വി കെ എം കളരിയിലെ ഇഷാനും പവനും സ്വര്‍ണ്ണ മെഡല്‍ നേടി. മെയ്പ്പയറ്റില്‍ ശ്രീനന്ദ് വെള്ളിയും, ചുവടില്‍ അതുല്‍ കൃഷ്ണ വെങ്കലവും കരസ്ഥമാക്കി.

മൂന്നു തവണ നാഷണല്‍ ചാമ്പ്യനായ അംബരീഷ് ഗുരുക്കളുടെ പരിശീലനത്തിലാണ് ഇവര്‍ നേട്ടം കൊയ്തത്.

മെയ് 30,31, ജൂണ്‍ 1 തീയതികളില്‍ ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ വച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. 19 സംസ്ഥാനങ്ങളില്‍നിന്നായി 713 മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടി കേരളം മുന്നിട്ടപ്പോള്‍ ആള്‍ റൗണ്ടര്‍ ട്രോഫി തിരുവനന്തപുരം സ്വന്തമാക്കി.

ഫഹദ് ഫാസിലും നസ്ലിനും ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രം; ‘ടോർപെഡോ’യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

മോഹൻലാൽ ചിത്രം തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രമാണ് ടോർപെഡോ. ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ യുവ താരം നസ്ലിൻ ഗഫൂർ തമിഴ് നടൻ അർജുൻ ദാസ്, ഗണപതി എന്നിവരാണ് നായകൻമാരായി എത്തുന്നത്. ഇവരോടൊപ്പം ഫഹദ് ഫാസിലും വമ്പൻ റോളിൽ എത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു പപ്പു ആണ്.  ഛായാഗ്രാഹകൻ ജിംഷി ഖാലിദും സംഗീതം സുഷിൻ ശ്യാമും ആണ്. ഫഹദ് ഫാസിലും യുവതാരം നസ്ലിനും ഒന്നിക്കുന്ന ചിത്രം എന്നതാണ് ആരാധകരെ ആവേശത്തിൽ ആക്കുന്നത്.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ത്രില്ലർ ചിത്രമാണ് ടോർപെഡോ. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അത് നേരത്തെ തുടങ്ങിയിരുന്നു. പക്ഷേ തുടരും ചിത്രത്തിനായി ഇടക്ക് നിർത്തി. ഇപ്പോൾ ലൊക്കേഷനുകൾ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. നാലോ അഞ്ചോ മാസത്തിനുള്ളിൽ ഷൂട്ടിങ് ആരംഭിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. നസ്ലിന്റെ ഡേറ്റ് ഉൾപ്പെടെയുള്ള ഡേറ്റുകൾ നിശ്ചയിക്കേണ്ടതുണ്ട്. ഫഹദും ഫ്രീയായിരിക്കണം’ എന്നാണ് ബിനു പപ്പു ഇപ്പോൾ വ്യക്തമാക്കിയത്,

ജൈഷ്എ മുഹമ്മദിന്റെ മുതിർന്ന കമാൻഡറായ അബ്ദുൽ അസീസ് ഇസാറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്ഥാനിലെ ബഹവൽപൂരിൽ ജൈഷ്എ മുഹമ്മദിന്റെ ഒരു മുതിർന്ന കമാൻഡറായ അബ്ദുൽ അസീസ് ഇസാറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇന്റലിജൻസ് റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ച രാവിലെ 10:30-ഓടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം ജൈഷ് സ്ഥാപകനായ മസൂദ് അസ്ഹറിന്റെ വിശ്വസ്തനായ ഇസാറിന്റെ മരണം ഭീകരസംഘടനയ്ക്ക് ഒരു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഒരു മാസത്തിനുള്ളിൽ ജൈഷിന് നേരിടുന്ന രണ്ടാമത്തെ വലിയ നഷ്ടമാണ് ഇസാറിന്റെ മരണം.

ഇതിനുമുമ്പ് ഇന്ത്യ നടത്തിയ ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളിൽ ജൈഷിന് നേരിടുന്ന രണ്ടാം വലിയ നഷ്ടമാണ് ഇസാറിന്റെ മരണം. ജൈഷ്-ഇ-മുഹമ്മദിന്റെ സെൻട്രൽ ശൂറ എന്ന സംഘടനയുടെ അംഗമായിരുന്നു ഇസാർ. ഈ സംഘം ആണ് വലിയ ഭീകരാക്രമണങ്ങൾ പദ്ധതിയിടുകയും, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുകയും, ഓപ്പറേഷനുകൾക്ക് അനുമതി നൽകുകയും ചെയ്യുന്നത്.