റവാഡ ചന്ദ്രശേഖർ സംസ്ഥാന സർവീസിലേക്ക് എത്തുന്നതോടെ എം.ആർ അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റം വൈകും; ഒരു വർഷം കാത്തിരിക്കേണ്ടി വരും

0

തിരുവനന്തപുരം: പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ സംസ്ഥാന സർവീസിലേക്ക് എത്തുന്നതോടെ എഡിജിപി എം ആർ അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റം വൈകും. ഒരു വർഷം കഴിഞ്ഞാകും ഇനി നിയമനം എന്നാണ് സൂചന. ഷെയ്ഖ് ദർവേസ് വിരമിക്കുന്ന ഒഴിവിൽ നാളെ മുതൽ ഡിജിപി ആകേണ്ടതായിരുന്നു അജിത് കുമാർ. എന്നാൽ, അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടയുള്ള ആരോപണം നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ സാധ്യത പട്ടികയിൽ അജിത് കുമാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിൽ സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

ഷെയ്ഖ് ദർവേസ് സാഹിബ് വിരമിക്കുമ്പോൾ സീനിയോറിറ്റി പ്രകാരം എം ആർ അജിത് കുമാറാണ് ആ തസ്തികയിലേക്ക് വരേണ്ടിയിരുന്നത്. റവാഡ സംസ്ഥാനത്തേക്ക് വരുന്നതോടെ നാല് തസ്തികകളിലും ആളാവും. ഈ നാല് പേരിൽ ആരെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാൽ മാത്രമേ അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കു. ഇനി നിധിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലാകും ഡിജിപിയാവുക. നിധിൻ അഗർവാളിന് ഒരു വർഷം സർവീസ് ബാക്കിയുണ്ട്. ഇതോടെ അജിത് കുമാർ ഇനിയും ഒരു വർഷം കാത്തിരിക്കേണ്ടതായി വരും.

ഇടുക്കി ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിനെ തുടർന്ന് ഡയാലിസിസ് രോഗികളെ അഞ്ചാം നിലയിലേക്ക് ചുമന്നു കൊണ്ട് പോകേണ്ട സ്ഥിതി; ആശുപത്രി ആറ് വർഷമായി പ്രവർത്തിക്കുന്നത് ഫിറ്റ്നസ് ഇല്ലാതെ

0

ഇടുക്കി: ജില്ല ആശുപത്രിയിൽ ലിഫ്റ്റ് തകരാറിനെ തുടർന്ന് ഡയാലിസിസ് രോഗികളെ അഞ്ചാം നിലയിലേക്ക് ചുമന്നു കൊണ്ട് പോകേണ്ട സ്ഥിതിയിലാണ്. പുതിയ ബിൽഡിങ്ങിലെ ലിഫ്റ്റ് നിർമാണവും മറ്റു സൗകര്യങ്ങളും ഒരുക്കാത്ത കാരണം ആറ് വർഷമായി ഫിറ്റ്നസ് ഇല്ലാതെയാണ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനം. ഇടുക്കി ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലായ്മ പലകുറി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു ഫലവുമില്ല.

ആശുപത്രിയിൽ എത്തുന്ന മറ്റു രോഗികൾക്കും ഇതുതന്നെയാണ് അവസ്ഥ. അനാസ്ഥയിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. സാങ്കേതിക പ്രശ്നം മാത്രമാണെന്നും, ഉടൻ പരിഹാരം കാണുമെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.

സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത വയോധികനെ ബസ് മാറ്റി കയറ്റി വിട്ടു; കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

0

തിരുവനന്തപുരം: സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത വയോധികനെ ബസ് മാറ്റി കയറ്റി വിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കല്ലറ ചന്തു ഭവനില്‍ ഇന്ദ്രാത്മജന്‍ (68) നാണ് കെഎസ്ആര്‍ടിസിക്കെതിരെ പരാതി നൽകിയത്. 2574 രൂപ യാത്രക്കാരാണ് നഷ്ടപരിഹാരമായി കെഎസ്ആര്‍ടിസി ഉടൻ കൈമാറണമെന്നാണ് ഉത്തരവ്. 2023 ജനുവരി 11 നാണ് കേസിനാസ്പദമായ സംഭവം. തമ്പാനൂരില്‍ നിന്നും ഇന്ദ്രാത്മജന്‍ കിളിമാനൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ പട്ടത്തെത്തിയപ്പോള്‍ ബസ് ഡിപ്പോയില്‍ നിന്നും തിരികെ തമ്പാനൂരിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ദ്രാത്മജന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതിന് തടസ്സം നില്‍ക്കുകയായിരുന്നു.

പിന്നാലെ തമ്പാനൂരില്‍ നിന്നും മറ്റൊരു ബസ് വരുത്തിച്ചാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ സംഭവത്തിൽ ഇന്ദ്രാത്മജന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന പൗരനായ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നതിനാലാണ് കൂടുതല്‍ ചാര്‍ജ് കൊടുത്ത് സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്തതെന്നും തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.

വീടിനുമുന്നിലെത്തിയ കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; മധ്യവയസ്‌കന് ഗുരുതരപരിക്ക്

0

ഇടുക്കി: വീട്ടു പടിക്കലെത്തിയ കാട്ടാനകളെ തുരത്താനുള്ള ശ്രമത്തിനിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് മധ്യവയസ്‌കന് ഗുരുതരപരിക്ക്. ചിന്നക്കനാല്‍ 301 കോളനിയിലാണ് സംഭവം. മറയൂര്‍കൂടി സ്വദേശി ആരോഗ്യരാജിന്റെ (51) വലതുകൈക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കാട്ടാനക്കൂട്ടം വീടിനുമുന്നിലെത്തിയപ്പോള്‍ ആരോഗ്യരാജ് മണ്ണെണ്ണവിളക്കും പടക്കവുമായി പുറത്തിറങ്ങി. വീടിന്റെ തിണ്ണയില്‍ നിന്ന് പടക്കം കത്തിച്ച് എറിയാന്‍ ശ്രമിക്കുമ്പോള്‍ കൈയിലിരുന്ന് പൊട്ടുകയായിരുന്നു. കൈയിലെ ഒരു ഞരമ്പ് മുറിഞ്ഞതുകൊണ്ട് നില ഗുരുതരാവസ്ഥയിലായി.

ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ നില വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. ഭാര്യ രാജമ്മയും മകള്‍ രമ്യയും അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. അതേസമയം, പരിക്കേറ്റ ആരോഗ്യരാജിനെ ആര്‍ആര്‍ടി യൂണിറ്റിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കാട് വെട്ടിത്തെളിക്കുന്നതിനിടെ പൂട്ടിയിട്ട വീടിന് സമീപത്തെ പറമ്പിൽനിന്ന്‌ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി; അന്വേഷണം

0

കണ്ണൂർ: കണ്ണൂരിൽ പൂട്ടിയിട്ട വീടിന് സമീപത്തെ പറമ്പിൽനിന്ന്‌ മനുഷ്യന്റെ അസ്ഥികൾ കിട്ടി. കണ്ണൂർ വായാട്ടുപറമ്പിലെ കുളത്തിനാൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽനിന്നാണ്‌ തലയോട്ടിയുടെയും കൈകാലുകളുടെയും അസ്ഥികൾ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് അസ്ഥികൾ പണിക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ബിജുവിനെ വിവരം അറിയിക്കുകയായിരുന്നു.

ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. കണ്ണൂർ റൂറൽ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അസ്ഥികളും തലയോട്ടിയും പുരുഷന്റേതെന്നാണ്‌ പ്രാഥമിക നിഗമനം. സമീപപ്രദേശങ്ങളിൽനിന്ന് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ആലക്കോട് സ്റ്റേഷനിൽ അടുത്ത കാലത്ത് മാൻ മിസിങ് കേസുകൾ രജിസ്റ്റർചെയ്തിട്ടില്ല.

പ്രവാസിയായ ബിജുവിന്റെ വീട് ഒരുവർഷമായി പൂട്ടിക്കിടക്കുകയായിരുന്നു. അടുത്തയാഴ്ച ബിജുവും കുടുംബവും നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് വീടിന്റെ പിൻഭാഗത്ത് പല സ്ഥലങ്ങളിലായി അസ്ഥികൾ കണ്ടെത്തിയത്‌. വിവരമറിഞ്ഞെത്തിയ ആലക്കോട് പോലീസ് സ്ഥലത്ത് കാവൽ ഏർപ്പെടുത്തി.

ഞായറാഴ്ച നടത്തിയ തിരച്ചിലിൽ സ്ഥലത്തുനിന്ന് നട്ടെല്ല്, വാരിയെല്ലുകൾ, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികൾ, കാവിമുണ്ട്, കള്ളികളുള്ള കറുത്ത ഷർട്ട്, അടിവസ്ത്രം എന്നിവയും കണ്ടെത്തി. ഷർട്ടിന്റെ കീശയിൽനിന്ന് പച്ചനിറത്തിലുള്ള ചെറിയ നീളൻ ചീർപ്പ്, ചുണ്ണാമ്പിന്റെ ചെറിയ കുപ്പി, മടക്കിവെച്ച രീതിയിൽ നോട്ടുകൾ, പഴയ മോഡൽ മൊബൈൽ ഫോൺ എന്നിവയും ലഭിച്ചു.

പറമ്പിൽ അങ്ങിങ്ങായാണ് ഈ വസ്തുക്കൾ കണ്ടത്. അസ്ഥികൾ ഫൊറൻസിക് സംഘം പരിശോധിച്ച് വരികയാണ്.
ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ ശേഖരിച്ച അസ്ഥികൾ പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ മഹേഷ് കെ.നായർ പറഞ്ഞു.

ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ട നാലു വയസ്സുകാരിയെ പിതാവ് കൊലപ്പെടുത്തി; വധശിക്ഷ നൽകണമെന്ന് ഭാര്യ

0

മുംബൈ: ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ട നാലു വയസ്സുകാരിയെ മദ്യലഹരിയിലായിരുന്ന പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്ര ലാത്തൂറിലാണ് സംഭവം അരങ്ങേറിയത്. ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ബാലാജി റാത്തോഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. വധശിക്ഷ നൽകണമെന്ന് ഭാര്യ പൊലീസിനോട് ആവശ്യപ്പെട്ടു.

ബാലാജി മദ്യത്തിന് അടിമയായിരുന്നു, ഇത് കുടുംബത്തിൽ പതിവായി വഴക്കുകൾക്ക് കാരണമായിരുന്നു. വഴക്കുകൾ വർധിച്ചതിനെ തുടർന്ന് ഭാര്യ അയാളെ ഉപേക്ഷിച്ച് പോയി. ഉച്ചകഴിഞ്ഞ് മകൾ ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു, കോപാകുലനായ ഇയാൾ മകളെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പഴയ സർവ്വേ നമ്പർ നൽകണമെങ്കിൽ ആയിരം രൂപ കൈക്കൂലി വേണം; പി കെ പ്രീത വിജിലൻസിന്റെ കൈക്കൂലിക്കാരുടെ പട്ടികയിലുള്ള ഓഫീസർ; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ..

0

ആലപ്പുഴ: ​ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിന് വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയെ (48)ആണ് വിജിലൻസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിജിലൻസിൻറെ കൈക്കൂലിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രീത എന്നാണ് റിപ്പോർട്ട്. പഴയ സർവേ നമ്പർ നൽകുന്നതിന് ആയിരം രൂപ കൈക്കൂലി ചോദിച്ചതോടെയാണ് പ്രീതക്ക് കെണിയൊരുങ്ങിയത്. സർവേ നമ്പർ ഫോണിലൂടെ പറഞ്ഞുകൊടുക്കുന്നതിനാണ് ഇവർ ആയിരം രൂപ കൈക്കൂലി വാങ്ങിയത്. ​ഗൂ​ഗിൾപേ വഴിയായിരുന്നു ഇടപാട്.

ജയകൃഷ്ണൻ എന്നയാളുടെ പരാതിയിലാണ് വില്ലേജ് ഓഫീസർ കുരുങ്ങിയത്. കൃഷി ആനുകൂല്യം ലഭിക്കാൻ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനായാണ് ഇദ്ദേഹം വസ്തുവിന്റെ പഴയ സർവ്വേ നമ്പർ ആവശ്യപ്പെട്ടത്. പ്രീതയെ ഫോണിൽ വിളിച്ചപ്പോൾ വാട്സ് ആപ്പിലൂടെ വസ്തുവിന്റെ വിവരങ്ങൾ നൽകാനാണ് ആദ്യം പറഞ്ഞത്. തുടർന്ന് പഴയ നമ്പർ അയച്ച് കൊടുത്ത ശേഷം ​ഗൂ​ഗിൾ പേ നമ്പറിലേക്ക് ആയിരം രൂപ ഇ‌ടണമെന്ന് പറയുകയായിരുന്നു.

ജയകൃഷ്ണൻ ആദ്യം വില്ലേജ് ഓഫീസിലേക്ക് ഫോണിൽ വിളിച്ചപ്പോൾ, തിരക്കാണെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. പിന്നീട് വിളിക്കാനും പ്രീത ആവശ്യപ്പെട്ടു. ജയകൃഷ്ണൻ അടുത്തദിവസം വിളിച്ചപ്പോഴാണ് വാട്സാപ് നമ്പർ നൽകിയത്.

വാട്സാപ്പ് വഴിയാണ് പ്രീത ഗൂഗിൾ പേ നമ്പർ നൽകിയത്. താൻ അയച്ച നമ്പരിലേക്ക് 1000 രൂപ ​ഗൂ​ഗിൾപേ ചെയ്യാനായിരുന്നു പ്രീത നൽകിയ നിർദേശം. ഇതോടെ ജയകൃഷ്ണൻ വിജിലൻസിനെ വിവരം അറിയിച്ചു. ഇതിനു ശേഷമാണ് ഗൂഗിൾപേ വഴി പരാതിക്കാരൻ പണം അയച്ചത്. കഴിഞ്ഞ ദിവസമാണ് വിജിലൻസ് പ്രീതയെ പിടികൂടിയത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വെണ്ണപോലെ കടന്നുപോയെന്ന് ട്രംപ്; ഇറാന്റെ ആണവ പദ്ധതികളെ തകർക്കാൻ കഴിഞ്ഞെന്നും അമേരിക്കൻ പ്രസിഡന്റ്

വാഷിം​ഗ്ടൺ: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് വിശദീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ബി–2 സ്റ്റെൽത്ത് വിമാനങ്ങൾ തൊടുത്തുവിട്ട ബോംബുകൾ ‘‘വെണ്ണ പോലെ’ കടന്നുപോയെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇറാന്റെ ആണവ പദ്ധതികളെ തകർക്കാൻ അമേരിക്കയുടെ ഈ ആക്രമണത്തിന് കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ജൂൺ 22നാണ് ഇറാന്റെ കനത്ത സുരക്ഷയുള്ള ഫൊർദോ ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചത്. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിലായിരുന്നു അമേരിക്ക ജൂൺ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ‘‘ബോംബ് പ്രവേശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവേശനകവാടങ്ങൾ എല്ലാം അടയ്ക്കാൻ അവർ ശ്രമിച്ചു. പക്ഷേ, ബോംബുകളെല്ലാം വെണ്ണയിലെന്ന പോലെ ആണവ കേന്ദ്രങ്ങളിലേക്ക് കടന്നുപോയി’’ ഡോണൾഡ് ട്രംപ് പറഞ്ഞു. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ ആണവ പദ്ധതികളെ തകർത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന് മുൻപ് സമ്പുഷ്ടീകരിച്ച യുറേനിയം ഈ കേന്ദ്രങ്ങളിൽ നിന്നു നീക്കം ചെയ്തിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ– ഇസ്രയേൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ജൂൺ 13 മുതൽ ഇരു രാജ്യങ്ങളും ആക്രമണം തുടരുകയായിരുന്നു. ഇറാനോട് യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ യുഎസ് അവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ‌ഇതിനു തയ്യാറാകാത്തതിനെ തുടർന്നാണ് ബങ്കർ ബസ്റ്റർ ബോംബുകളും ക്രൂസ് മിസൈലുകളും ഉപയോഗിച്ച് യുഎസ് ആക്രമണം നടത്തിയത്.

അളിയാ കയറല്ലേയെന്ന്’ പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്ന് സജി ചെറിയാൻ; കരിങ്കൊടി കാണിക്കുന്നവർക്ക് ഈ മേഖലയെപ്പറ്റി യാതൊരു ധാരണയുമില്ലെന്നും മന്ത്രി

0

ആലപ്പുഴ: ‘അളിയാ കയറല്ലേയെന്ന്’ പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്ന ചോദ്യവുമായി മന്ത്രി സജി ചെറിയാൻ. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണച്ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമർശം. കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചെല്ലാനത്ത് യൂത്ത് കോൺ​ഗ്രസ് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കടൽക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളിൽ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാരോപിച്ചായിരുന്നു യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം. ഇതിനോട് പ്രതികരിക്കവെയാണ് കടൽ കയറുമ്പോൾ ‘അളിയാ കയറല്ലേയെന്ന്’ പറഞ്ഞാൽ കടൽ കയറാതിരിക്കുമോയെന്ന ചോദ്യം മന്ത്രി ഉയർത്തിയത്.

കടലിൽ വിവിധ പ്രതിഭാസങ്ങൾ സംഭവിക്കുകയാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. അപ്പോൾ കടൽ കയറ്റമുണ്ടാകും– മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിലേക്കു തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ കൊടിയുമായി ഇറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരിങ്കൊടി കാണിക്കുന്നവർക്ക് ഈ മേഖലയെപ്പറ്റി യാതൊരു ധാരണയുമില്ല. ചെല്ലാനത്തു കരിങ്കൊടി കാണിക്കാനെത്തിയവരെ കണ്ടപ്പോൾ പാർട്ടിക്കാരായി തോന്നിയില്ല. ഗുണ്ടകളായിട്ടാണു തോന്നിയത്. പത്രം വായിച്ചപ്പോഴാണ് അവർ പാർട്ടിക്കാരാണെന്നു മനസ്സിലായത്. ഇവർ പാർട്ടിക്കാരാണെങ്കിൽ ആ പാർട്ടിയുടെ ഭാവി എന്താകുമെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പരിഹസിച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് പ്രതിരോധ അറ്റാഷെ; മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കോൺഗ്രസ്

0

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയുടെ വെളിപ്പെടുത്തൽ വലിയ വിവാദമാകുന്നു. ഇന്തൊനീഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും നാവികസേനാ ക്യാപ്റ്റനുമായ ശിവ് കുമാറാണ് പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യാ – പാക് സംഘർഷത്തിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് വെളിപ്പെടുത്തിയത്. രാജ്യത്തെ രാഷ്ട്രീയ നേതൃത്വം സൃഷ്ടിച്ച പരിമിതികളാണ് അതിനു കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്തൊനീഷ്യയിലെ സൂര്യദർമ സർവകലാശാലയുടെ പ്രതിരോധ വിശകലന പരിപാടിയിൽ അവതരിപ്പിച്ച 35 മിനിറ്റ് പ്രസന്റേഷനിടെയാണ് ശിവ് കുമാർ വിവാദ പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം പത്തിനായിരുന്നു ഈ പരിപാടി നടന്നത്.

ക്യാപ്റ്റൻ ശിവ് കുമാറിന്റെ പരാമർശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി കോൺ​ഗ്രസ് രം​ഗത്തെത്തി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് രാജ്യത്തെ മോദി സർക്കാർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കോൺ​ഗ്രസ് ആരോപിച്ചു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളിയതിന്റെ കാരണം ഇപ്പോൾ വ്യക്തമായെന്നും കോൺഗ്രസ് നേതാക്കൾ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും മാധ്യമവിഭാഗം മേധാവി പവൻ ഖേരയുമാണ് വിമർശനങ്ങൾ ഉന്നയിച്ചത്. മേയ് 7 രാത്രി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ശിവ് കുമാറിന്റെ പരാമർശം സംബന്ധിച്ച വാർത്ത പങ്കുവച്ചായിരുന്നു ഇരുവരുടെയും വിമർശനം.

നഷ്ടങ്ങൾ സൈനികനടപടിയുടെ ഭാഗമാണെന്ന് ഡയറക്ടർ ജനറൽ എയർ ഓപറേഷൻസ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി നേരത്തേ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞിരുന്നു. പിന്നീട് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ സിംഗപ്പൂരിൽ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ, യുദ്ധവിമാനം നഷ്ടമായെന്ന് പരോക്ഷമായി സമ്മതിച്ചു. അതിനു പിന്നാലെയാണ് അറ്റാഷെയുടെ നേരിട്ടുള്ള വെളിപ്പെടുത്തൽ. ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് നേരത്തേ പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.

വടക്കൻ ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ; പലസ്തീനികൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് നിർദ്ദേശം

0

​ഗാസ സിറ്റി: ഹമാസിനെതിരെ ആക്രമണം കൂടുതൽ ശക്തമാക്കാൻ ഇസ്രയേൽ. വടക്കൻ ​ഗാസ പൂർണമായും പിടിച്ചെടുക്കാനാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി വടക്കൻ ​ഗാസയിൽ താമസിക്കുന്ന പലസ്തീനികളോട് പെട്ടെന്ന് തന്നെ ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടു. വടക്കൻ ​ഗാസയിൽ അവശേഷിക്കുന്ന പലസ്തീനികൾ തെക്കോട്ടുപോയി ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലേക്കു മാറണമെന്നാണ് എക്സിലൂടെയും ടെക്സ്റ്റ് മെസേജിലൂടെയും ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.

​ഹമാസിനെതിരായ യുദ്ധം എത്രയും വേ​ഗം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചിരുന്നു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ബന്ദികളെ തിരിച്ചുകൊണ്ടുവരണമെന്നുമായിരുന്നു ഇന്നു രാവിലെ ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഗാസയിലെ വെടിനിർത്തലിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നതിനിടെയാണ് ട്രംപിന്റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് വടക്കൻ ​ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം സജ്ജമാകുന്നത്.

ഗാസയിൽ ഇസ്രയേലിന്റെ നടപടികളെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് ചർച്ച നടത്താനിരിക്കുകയാണ്. സൈനിക നടപടികൾ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് സൈന്യം അദ്ദേഹത്തെ അറിയിക്കുമെന്നു ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, നിലവിലെ മേഖലകൾ അല്ലാതെ പുതിയ സ്ഥലങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചാൽ അത് ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ ജീവനു ഭീഷണിയായേക്കാമെന്ന മുന്നറിയിപ്പും സൈന്യം നൽകുമെന്നാണു വിവരം. അതിനിടെയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയും ടെക്സ്റ്റ് മെസേജിലുടെയും സൈന്യം പലസ്തീൻകാരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയത്.

എന്നാൽ ഗാസയിൽ എവിടെയും സുരക്ഷിത പ്രദേശം ഇല്ലെന്നാണ് പലസ്തീൻ, ഐക്യരാഷ്ട്ര സംഘടന അധികൃതർ പറയുന്നത്. വെടിനിർത്തൽ ചർച്ചകൾക്ക് തയാറാണെന്നും എന്നാൽ എന്ത് കരാർ ആണെങ്കിലും യുദ്ധം അവസാനിപ്പിച്ച് ഇസ്രയേൽ മേഖലയിൽനിന്ന് പിൻവാങ്ങണമെന്നാണ് ആവശ്യമെന്നും ഹമാസ് പറയുന്നു. അതേസമയം, ഹമാസിന്റെ നിരായുധീകരണമാണ് ലക്ഷ്യമെന്നും അതു നേടിയാൽ യുദ്ധം അവസാനിപ്പിക്കാമെന്നും ഇസ്രയേലും നിലപാടെടുക്കുന്നു.

2023 ഒക്ടോബറിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവരിൽ ഇനി 20 പേരെ ജീവിച്ചിരിപ്പുള്ളൂവെന്നാണ് വിവരം. ഒക്ടോബറിലെ ആക്രമണത്തിൽ 1,200 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയതെന്നും 251 പേരെ ബന്ദികളാക്കിയെന്നും ഇസ്രയേൽ പറയുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 56,000ൽ അധികം പലസ്തീൻകാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഗാസയുടെ ആരോഗ്യവിഭാഗവും അറിയിച്ചു.

അതേസമയം, ഹമാസ് നേതാവ് ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ചെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഹകം മുഹമ്മദ് ഇസ അൽ ഇസ. ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അൽ ഇസ കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേൽ സുരക്ഷാ ഏജൻസിയും പ്രതിരോധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഹമ്മദ് ഇസ അൽ ഇസ കൊല്ലപ്പെട്ടത് എന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഹമാസിന്റെ സഹസ്ഥാപകനും സൈനികവിഭാഗം തലവനുമായിരുന്നു മുഹമ്മദ് ഇസ അൽ ഇസ. ഹമാസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ആസ്ഥാനത്തിന്റെ തലവനായും പ്രവർത്തിച്ചിട്ടുള്ള ഇയാൾ ​ഗാസയിൽ അവശേഷിച്ചിരുന്ന ഹമാസിന്റെ മുതിർന്ന നേതാക്കളിൽ അവസാനത്തെ വ്യക്തിയെന്നാണ് ഇസ്രയേൽ പറയുന്നത്.

ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിൽ കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അൽ ഇസയെന്ന് ഇസ്രയേൽ സൈന്യം ആരോപിക്കുന്നു. ഇതിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും അൽ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1,200-ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

അടുത്തിടെ ഇസ്രയേൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതിൽ പങ്കാളിയുമാണ് അൽ ഇസ. ഗാസ യുദ്ധത്തോടെ തകർന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇയാളെന്നും ഇസ്രയേൽ സേന പറഞ്ഞു.

ശക്തമായ തിരയിൽപ്പെട്ടു; ആലപ്പുഴയിൽ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0

അമ്പലപ്പുഴ: പുന്നപ്രയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്തുവള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് ചാണയിൽ വീട്ടിൽ സ്റ്റീഫന്‍റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പ്, വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പുലി മുരുകൻ എന്ന വള്ളത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലർച്ചെ പൊന്തു ഇറക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ടാണ് സ്റ്റീഫനെ കാണാതായത്. തുടർന്ന് തീരദേശ പൊലീസും, മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. മത്സ്യബന്ധന വകുപ്പിന്റെ രക്ഷാബോട്ടില്‍ തോട്ടപ്പള്ളി തുറമുഖത്ത് കൊണ്ടുവന്ന മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തോട്ടപ്പള്ളി തീരദേശ പോലീസ് മേല്‍നടപടി സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു; വീടിനു പിന്നിൽ കുഴിയെടുക്കുന്നതും കണ്ടിരുന്നു; നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി അയൽവാസി

0

തൃശ്ശൂർ: പുതുക്കാട് അവിവാഹിതയായ യുവതി വീട്ടുകാരറിയാതെ പ്രസവിച്ച ശേഷം നവജാത ശിശുക്കളെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി അയൽവാസി. മൂന്ന് കൊല്ലം മുമ്പ് അനീഷ വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്ന് അയല്‍വാസിയായ ഗിരിജ വെളിപ്പെടുത്തി. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു സംഭവം. വീടിന് പിന്നിൽ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നതും കണ്ടു എന്നാണ് ​ഗിരിജ പറയുന്നത്.

ഇക്കാര്യങ്ങൾ താനാണ് നാട്ടിൽ പറഞ്ഞ് പരത്തിയതെന്ന് കാണിച്ച് അനീഷയുടെ സഹോദരൻ അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഗിരിജ പറയുന്നു. പിന്നാലെ വെള്ളികുളങ്ങര പൊലീസ് തന്നെ വിളിപ്പിച്ചു. താനല്ല പറഞ്ഞതെന്ന് പറഞ്ഞപ്പോൾ പൊലീസ് വിട്ടയച്ചു. ഇനി ഇതുപോലെ ഉണ്ടായാൽ ഫോണിൽ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയൽവാസി ഗിരിജ പറയുന്നു. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തിൽ പറഞ്ഞതെന്നും ഗിരിജ പറയുന്നു. ആദ്യത്തെ കുഞ്ഞിന്‍റെ മരണത്തിലാണ് നിർണായക വിളപ്പെടുത്തൽ. ഗിരിജയുടെ സാക്ഷിമൊഴി റൂറൽ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഗിരിജയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.

വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെൺസുഹൃത്തിൽ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്‍റെ വെളിപ്പെടുത്തൽ. യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിയെയും അനീഷ എന്ന യുവയിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാതശിശുക്കളിൽ ഒരു കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് റൂറൽ എസ് പി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത് ഇങ്ങനെ: 2020 മുതൽ ഫേസ്ബുക്കിലൂടെയാണ് അനീഷയും ഭാവിയും പരിചയപ്പെടുന്നതും ബന്ധത്തിലാകുന്നതും. അനീഷ ലാബ് ടെക്നീഷ്യയാണ്. ട്രസ് വര്‍ക്ക് ജോലി ചെയ്യുന്നയാളാണ് ഭവി. വീട്ടുകാരറിയാതെയാണ് അനീഷ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തിൽ കുരുങ്ങി, വയറ്റിനുള്ളിൽ വെച്ച് തന്നെ മരിച്ചെന്നാണ് പെണ്‍കുട്ടി നൽകുന്ന മൊഴി. കുഞ്ഞിനെ വീടിനടുത്ത് തന്നെ കുഴിച്ചുമൂടി. തുടര്‍ന്ന് ഇവര്‍ രണ്ടാമതും ഗര്‍ഭം ധരിക്കുന്നു. വീട്ടുകാരറിയാതെ പ്രസവിച്ചു. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം അനീഷ യുവാവിയെ ഏൽപിക്കുകയും അയാൾ കുഴിച്ചിടുകയും ചെയ്തു. അതിന് ശേഷം ഇവരുടെ അടുപ്പത്തിൽ പ്രശ്നങ്ങളുണ്ടായി. അനീഷ മറ്റൊരു വിവാഹം കഴിക്കുമോ എന്ന സംശയത്തിൽ ഇവര്‍ തമ്മിൽ വഴക്കുണ്ടായി. കൂടാതെ യുവതിക്ക് മറ്റൊരു ഫോണ്‍ ഉള്ളതായി ഭവി കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഭവി അസ്ഥികളുമായി ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തുന്നതും പൊലീസിനെ കാര്യങ്ങള്‍ അറിയിക്കുന്നതും. കുഞ്ഞിന്‍റെ ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചുവെച്ചത് എന്നാണ് പ്രതികളുടെ മൊഴി.