ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്, തൊണ്ടയിൽ കുടുങ്ങി മുറിഞ്ഞു; യുവാവ് ആശുപത്രിയിൽ

0

കൊല്ലം: ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശിയായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ സൂരജിനെയാണ് കുപ്പിച്ചില്ല് തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. ചിതറ എൻആർ ഹോട്ടലിൽ നിന്നും സൂരജ് കഴിഞ്ഞ ദിവസം വാങ്ങിയ ബിരിയാണി പാഴ്‌സലിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചത്.

എല്ല് ആണെന്ന് കരുതി എന്നാൽ ചില്ല് വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത്. നിലവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. അധികൃതർ കൃത്യമായി പരിശോധന നടത്താത് കൊണ്ടാണ് ഇത്തരത്തിൽ സംഭവങ്ങളുണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.

വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതര നിലയിൽ നിന്നും മാറിയിട്ടില്ല. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. വിഎസിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ നില മോശമാണെന്ന് ഇന്നലെ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസ്. അച്യുതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വി.എസിന് നൽകുന്നുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി ഇന്ന് രാവിലെ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു.

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; 7 പേർ മരിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ചെന്നൈ: തിങ്കളാഴ്ച തമിഴ്നാട്ടിലെ ശിവകാശിക്കടുത്ത് ചിന്നകാമൻപട്ടിയിലെ ഒരു സ്വകാര്യ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് തൊഴിലാളികൾ മരിച്ചു. രാവിലെ 10 മണിയോടെ തൊഴിലാളികൾ പതിവ് ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ യൂണിറ്റിലെ നാലിലധികം മുറികൾ പൂർണ്ണമായും കത്തിനശിച്ചു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നില​ ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യൂണിറ്റിന്റെ ഫോർമാനെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു. സ്ഫോടനങ്ങൾ പരിസര പ്രദേശങ്ങളിലെ നിവാസികളിൽ പരിഭ്രാന്തി പരത്തി.

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: മൂന്നാറിൽ ട്രക്കിങ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നാർ പോതമേടായിരുന്നു സംഭവം. വിനോദ സഞ്ചാരിയായിരുന്ന തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടിയുൾപ്പെടെ എട്ട് പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. എല്ലാവരും ചെന്നൈ സ്വദേശികളാണ്.

കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെയായിരുന്നു അപകടം. പരിക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോ. ഹാരിസിന്റെ പ്രതിഷേധം ഫലം കണ്ടു; ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ മെഡിക്കൽ കോളജിലെത്തിച്ചു, ശസ്ത്രക്രിയകള്‍ തുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമത്തെത്തുടര്‍ന്നുള്ള ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതേത്തുടർന്ന് ഉപകരണങ്ങൾ ഇല്ലാത്തതിനാൽ മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി.

‘നോ കമന്റ്‌സ്’, കൂത്തുപറമ്പ് സംഭവത്തില്‍ പ്രതികരിക്കാനില്ല; പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് റവാഡ ചന്ദ്രശേഖര്‍

ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്നു രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നു പറച്ചില്‍ ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടായത്.

ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുകയാണ്. ഡോക്ടര്‍ ഹാരിസിനെ പിന്തുണച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍ എന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇന്നും രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി
ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചു. അമിത ജോലിഭാരം കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ എണ്ണം കൂട്ടണമെന്നും, ശമ്പളപരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഉപകരണക്ഷാമത്തെപ്പറ്റി തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചാല്‍ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നും കെജിഎംസിടിഎ സൂചിപ്പിച്ചു.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഈ മാസവും ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്‌തെന്നാണ് മന്ത്രി അറിയിച്ചത്. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയ്യതി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തിയ്യതി തന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വളർത്തുമൃഗങ്ങളെയടക്കം ആക്രമിച്ചു, രണ്ടുമാസത്തോളമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിലായി

സുൽത്താൻ ബത്തേരി: വളർത്തുമൃ​ഗങ്ങളെയടക്കം ആക്രമിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുള്ളിപ്പുലി ഒടുവിൽ കൂട്ടിലായി. നമ്പ്യാർകുന്ന് പ്രദേശത്ത് ഭീതിപരത്തിയ പുലിയാണ് ഇന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. രണ്ടുമാസത്തോളമായി ഈ പ്രദേശത്തെ വളർത്തുമൃഗങ്ങളെ അടക്കം പുലി ആക്രമിച്ചിരുന്നു. രണ്ടുമാസത്തിനിടെ ചീരാലിലും നമ്പ്യാർ കുന്നിലുമായി 12 വളർത്തുമൃ​ഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ ആറെണ്ണത്തിന് ജീവൻ നഷ്ടമായിരുന്നു. ഒരാഴ്ച മുമ്പ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഇരയായി ഒരു ആടിനെയും കെട്ടിയിട്ടു. ആടിനെ പിടിക്കാൻ കയറിയ പുലി കുടുങ്ങുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൂട്ടിൽ വീണതെന്നാണ് നി​ഗമനം. ക്യാമറ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. നാട്ടുകാർ ഒരുമിച്ച് പ്രക്ഷോഭത്തിന് ഇറങ്ങാൻ ഇരിക്കെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി പരിശോധിച്ചശേഷമേ തുറന്നുവിടുന്ന കാര്യം ആലോചിക്കുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതിവേഗതയിൽ പാഞ്ഞെത്തിയ ബൈക്കിടിച്ചു; തിരുവനന്തപുരത്ത് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, സംഭവം റോഡ് മുറിച്ച് കടക്കുമ്പോൾ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉറിയാക്കോടിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. അതിവേഗതയിൽ പാഞ്ഞെത്തിയ ബൈക്ക് ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശശി പള്ളിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം.

ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലയ്ക്ക് സമീപം എത്തിയപ്പോൾ അപകടം ഉണ്ടാകുകയായിരുന്നു. രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് മടങ്ങിയ വയോധികനെ, റോഡ് മുറിച്ചു കടക്കുന്നതിനിടെ നി‍യന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടന്ന് നാട്ടുകാർ പറഞ്ഞു. ശശിയെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരണം സംഭവിച്ചു. നട്ടെല്ലിനും തലയിലും ഗുരുതര പരിക്കുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് ബൈക്ക് യാത്രികൻ റോഡിൽ വീഴുകയും പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു, എന്നാൽ ഇയാൾ ഉടൻ തന്നെ വണ്ടിയെടുത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ തലയിലും ദേഹത്തും ചുവന്ന മഷിയൊഴിച്ച് ഡെസ്‌കില്‍ കയറി പ്രതിഷേധം; കൗണ്‍സിലര്‍മാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ യോഗത്തിനിടെ തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. നഗരമധ്യത്തിലെ എം.ജി. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച ബൈക്കില്‍ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിന് നേതൃത്വംനല്‍കിയ പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ ജെ. പല്ലന്‍ രാജിവെയ്ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

ഇതിനിടെ ഡെസ്‌കില്‍ കയറിയ ആളെ മേയര്‍ സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു. ഇത് കേട്ടയുടന്‍ കുറച്ചുപേര്‍ക്കൂടി ഡെസ്‌കില്‍ കയറി. അതോടെ 10 പേരെക്കൂടി സസ്പെന്‍ഡ് ചെയ്തു. പിന്നാലെ ബാക്കി പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഡെസ്‌ക്കില്‍ കയറുകയായിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷംപേരെയും അടുത്ത മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; ഒരടി താഴ്ചയിൽ കുഴിച്ച കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി, ഫോറൻസിക് പരിശോധന തുടരുന്നു

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കുഴികൾ തുറന്നുള്ള പരിശോധന ആരംഭിച്ചു. ഒരടി താഴ്ചയിലാണ് കുഴി കുഴിച്ച് പരിശോധിച്ചത്. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചെറിയ എല്ലിൻ കഷണങ്ങളാണ് കിട്ടിയത്. കൊലപാതകം നടന്ന എട്ട് മാസങ്ങൾക്കിപ്പുറമാണ് കുഴി തുറന്ന് ഒരു കുട്ടിയുടെ അസ്ഥി പുറത്തെടുക്കുന്നത്. കുഴിയിലെ മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചു. അനീഷ കാണിച്ചുകൊടുത്ത സ്ഥലത്താണ് കുഴി കുഴിച്ചതും അവശിഷ്ടങ്ങൾ കണ്ടെത്തിയതും. അവിടെ തന്നെയാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന്‌ പോലീസ് സ്ഥിരീകരിച്ചു.

ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ പരിശോധന നടക്കുന്നത്. ഇളക്കിയ മണ്ണും, അസ്ഥികളുമടക്കം കിട്ടിയ അവശേഷിപ്പുകൾ ഫോറൻസിക് സംഘം കവറിൽ ശേഖരിച്ചു. . രണ്ടിടത്തും പോലീസും ഫോറൻസിക് സംഘവും പരിശോധന തുടരുകയാണ്. അനീഷയുമായി ഇന്നലെ പോലീസ് സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബവിനെയും അനീഷയെയും ഇന്നു കോടതിയിൽ ഹാജരാക്കും.

നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറപുറം ലോകമറിയാൻ കാരണമായത് അനീഷയും ഭവിനും തമ്മിലുള്ള ബന്ധം തകർന്നതോടെയാണ്. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 2020-ല്‍ ഫെയ്സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പരിചയമാകുന്നത്. തുടർന്ന് 2021 നവംബരിൽ ആദ്യത്തെ കുഞ്ഞ് അനീഷയുടെ വീട്ടിൽ ഉണ്ടായി. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി മരിച്ചുവെന്നാണ് യുവതി കാമുകനെ അറിയിച്ചത്. തുടർന്ന് അനീഷയുടെ വീട്ടിൽ തന്നെ മൃതദേഹം സംസ്കരിച്ചു. തുടർന്ന് ബന്ധം തുടർന്ന അനീഷ 2024 ഏപ്രില്‍ 29-ന് രണ്ടാമത്തെ കുഞ്ഞിനേയും പ്രസവിച്ചു. ഈ കുഞ്ഞും മരിച്ചുവെന്നും ഭവിനെ അറിയിച്ചു.

രണ്ട് കുഞ്ഞുങ്ങളുടെയും അസ്ഥി എട്ടുമാസത്തിനുശേഷം കർമ്മങ്ങൾ ചെയ്യാനായി പുറത്തെടുത്ത് ഭവിന് നൽകി. ഇതിനിടയിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ഭവിനു അനീഷയുടെ മേൽ സംശയം വർധിച്ചുവെന്ന് പോലീസ് പറഞ്ഞു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണു കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചത് ഭവിന്റെ ആമ്പല്ലൂരിലെ വീട്ടില്‍ വെച്ചായിരുന്നു. അസ്ഥികൾ പിന്നീട് ഇയാൾ എടുത്ത് സൂക്ഷിച്ചു. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഭീഷണിപ്പെടുത്താൻ ഇയാൾ ഇത് കൈവശം വെച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ ഇത് വ്യക്തമാകും. ജനിച്ചയുടന്‍ കുഞ്ഞിന്റെ കരച്ചിൽ പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് അനീഷ പോലീസിനോട് സമ്മതിച്ചിരുന്നു.

ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. പെണ്‍കുട്ടി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തില്‍ ഭവിന്‍ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി. ഇവരുടെ ബന്ധത്തെക്കുറിച്ചും അനീഷയുടെ രണ്ട് പ്രസവങ്ങളെക്കുറിച്ചും വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

ഡിവൈഎസ്പി ബിജുകുമാര്‍, സിഐ മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ ഇന്ന് മൃതദേഹം സംസ്കരിച്ച കുഴികൾ തുറന്നുള്ള പരിശോധന നടക്കും. വയറിൽ തുണി ചുറ്റിക്കെട്ടിയാണ് അനീഷ തന്റെ ​ഗർഭം മറ്റുള്ളവരിൽ നിന്നും മറച്ചുവെച്ചത്. ​ഗർഭകാലത്ത് യുവതി ഇറുകിയ വസ്ത്രങ്ങളും പൂർണമായും ഒഴിവാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.